ആറു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

തൃശൂര്‍: കാളത്തോട് ഷമീര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. ജയന്‍, രാജേഷ്, അനിലന്‍, സനിലന്‍, രാജേഷ്, വര്‍ഗീസ് എന്നിവര്‍ക്കാണ് ശിക്ഷ. തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2005ല്‍ നെല്ലിക്കുന്ന് സ്വദേശി ഷമീറിനെ കൂറ സെന്ററില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ പൊതുസ്ഥലത്ത് Read More …

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പിടിഎ പ്രസിഡന്റ് അറസ്റ്റില്‍

ചാലക്കുടി: ചാലക്കുടിയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനികളെ നിരന്തരമായി ശാരീരികമായി പീഡിപ്പിച്ച പിടിഎ പ്രസിഡന്റിനെ അറസ്റ്റുചെയ്തു. വി.ആര്‍.പുരം എടാര്‍ത്ത് ഉണ്ണികൃഷ്ണന്‍ (51) നെയാണ് എസ്‌ഐ ജയേഷ് ബാലന്‍ അറസ്റ്റുചെയ്തത്. ഇയാള്‍ കുറച്ചുകാലമായി സ്‌കൂളിലെ വിദ്യാര്‍ഥിനികളെ നിരന്തരമായി ശാരീരികമായി ശല്യം ചെയ്തുവരികയായിരുന്നു. എന്നാല്‍ കുട്ടികള്‍ ഭയവും ജാള്യതയുംമൂലം പുറത്താരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ Read More …

മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

അങ്കമാലി: മനോരോഗിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി വായനശാലക്ക് സമീപം കീഴ്ത്തടത്ത് വീട്ടില്‍ സുഭദ്രയാണ് (66) കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പി.ജി.വാസുവിനെ (68) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 10.20നായിരുന്നു സംഭവം. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ടി.വി.കണ്ട് കൊണ്ടിരിക്കുകയായിരുന്ന സുഭദ്രയെ പിന്നിലൂടെയത്തെിയ വാസു കറിക്കുപയോഗിക്കുന്ന കത്തികൊണ്ട് വയറിന്റെ ഇടത് Read More …

ഓണം ബമ്പര്‍ സമ്മാനം തൃശൂരില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. തൃശൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. TC 788368 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എട്ട് കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്.

അമ്പത്തെട്ടുകാരി പീഡനത്തിനിരയായി

തൃശൂര്‍: തൃശൂര്‍ മുല്ലൂര്‍ക്കരയില്‍ അമ്പത്തെട്ടുകാരി പീഡനത്തിനിരയായി. സംഘവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. അയല്‍ക്കാരായ നാരായണന്‍ നായര്‍ (74), ഉമ്മര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. പീഡനവിവരം വൃദ്ധ മറച്ചുവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയര്‍വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായ വിവരം Read More …

തൃശ്ശൂരില്‍ ഇന്ന് പെണ്‍പുലികളും ഇറങ്ങും

തൃശൂര്‍: ശക്തന്റെ നാട്ടിലെ വഴികളിലൂടെ ഇതാദ്യമായി പെണ്‍പുലികള്‍ ചുവടുവെക്കാനെത്തുന്നു. തൃശൂരിന്റെ പുലിക്കളി ചരിത്രത്തിലേക്ക് പെണ്‍പുലികളേയും കൊണ്ടുചുവടുവെച്ചു നീങ്ങാന്‍ ഒരുങ്ങുന്നത് വിയ്യൂര്‍ ദേശമാണ്. എന്നും പുതുമകള്‍ സമ്മാനിക്കുന്ന വിയ്യൂര്‍ ദേശം ഇക്കുറി പെണ്‍പുലികളെ ഇറക്കിയാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. വിമെന്‍ ഇന്റഗ്രേഷന്‍ ആന്റ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ് എന്ന സംഘട നയുടെ ബാനറിലാണ് പെണ്‍പുലികള്‍ എത്തുന്നത്. മൂന്നു Read More …

ചാവക്കാട് കടല്‍ ചുവന്നു

ചാവക്കാട്: മന്ദലാംകുന്ന് കടപ്പുറത്ത് കടലില്‍ ചുവപ്പ് നിറം. തെക്ക് വടക്ക് ദിശയില്‍ തീരത്തുനിന്ന് നിന്ന് മൂന്ന് മീറ്ററോളം വീതിയില്‍ കിലോമീറ്ററുകളോളം ചുവപ്പ് നിറത്തിലാണ്. ‘ചെന്നീര്‍’ എന്ന് മത്സ്യതൊഴിലാളികള്‍ വിളിക്കുന്ന പ്രതിഭാസമാണിതെന്ന് കരുതുന്നു. ഒരാഴ്ച മുമ്പ് മഴപെയ്തതിന് ശേഷം കടലില്‍ വന്‍തോതില്‍ ചെറുമത്സ്യങ്ങള്‍ ചത്തടിഞ്ഞിരുന്നു. മഴയെതുടര്‍ന്ന് കടല്‍വെള്ളത്തിലുണ്ടാകുന്ന ‘ചെന്നീരിന്’ ദുര്‍ഗന്ധമുണ്ടാകാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വെള്ളത്തിന് ദുര്‍ഗന്ധമില്ലെന്നും മത്സ്യതൊഴിലാളികള്‍ Read More …

മാധ്യമങ്ങളെ അകറ്റുന്നത് അവഹേളനം

തൃശൂര്‍: കോടതികളില്‍ നിന്ന് മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സാറാജോസഫ്. തൃശൂര്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ടി വി അച്യുതവാര്യര്‍ അനുസ്മരണ ചടങ്ങില്‍ മീഡിയ ആന്റ് ജൂഡീഷ്യല്‍ ആക്ടിവിസം വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോടതികളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടെന്നാണ് അഭിഭാഷകര്‍ അര്‍ഥമാക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് ജഡ്ജിമാരാണ്. Read More …