പരസ്യ ശാസന മാത്രം

തൃശൂര്‍: ആര്‍.എസ്.എസ് സംഘടിപ്പിച്ച പൊതുചടങ്ങില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എയും, സി.പി.എം നേതാവുമായ പ്രൊ. കെ.യു.അരുണനെ രക്ഷിച്ച് കോടിയേരി. കടുത്ത നടപടി എടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമായിരുന്നെങ്കിലും നടപടി പരസ്യ ശാസനയില്‍ മാത്രം ഒതുക്കിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. മുന്‍പ് സമാനമായ രീതിയില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മുന്‍ കൊല്ലം മേയര്‍ Read More …

പാര്‍ട്ടി എംഎല്‍എ ആര്‍.എസ്.എസ് പരിപാടിയില്‍ ; വിശദീകരണം തേടിയെന്ന് സിപിഎം

തിരുവനന്തപുരം: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയുടെ നടപടിയില്‍ വിശദീകരണം തേടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍. മറുപടി അറിഞ്ഞശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും കെ.രാധാകൃഷ്ണന്‍ അറിയിച്ചു. ഇരിങ്ങാലക്കുട എംഎല്‍എയും സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ.യു അരുണന്‍ മാസ്റ്ററാണ്ആര്‍.എസ്.എസ് സേവാപ്രമുഖ് ആയിരിക്കെ മരണപ്പെട്ട പി.എസ് ഷൈനിന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുട ഊരകത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച Read More …

ആര്‍.എസ്.എസ് വേദിയില്‍ സി.പി.എം എം.എല്‍.എ പങ്കെടുത്തത് വിവാദമാകുന്നു

തൃശൂര്‍: ആര്‍.എസ്.എസ് പരിപാടിയില്‍ സി.പി.എം എം.എല്‍.എ പങ്കെടുത്തത് വിവാദമാകുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണനാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്. സംഭവത്തിന്റെ ചിത്രമടക്കം കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയിലാണ് എം.എല്‍.എ പങ്കെടുത്തത്.   കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള രാഷ്ട്രീയ പോരിനിടെ സി.പി.എം ശാഖയില്‍ Read More …

പാലിയേക്കര കുരുക്കിന് പരിഹാരം; കൂടുതല്‍ വാഹനമെത്തിയാല്‍ ടോള്‍ ഇല്ല

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം അറിയിച്ചു. കരാര്‍ വ്യവസ്ഥപാലിക്കാന്‍ ടോള്‍ പ്ലാസ അധികൃതര്‍ക്ക് എഡിഎം നിര്‍ദേശം നല്‍കി. കൂടുതല്‍ വാഹനങ്ങള്‍ വന്നാല്‍ ടോള്‍ ബൂത്ത് തുറന്നുവിടാനും തീരുമാനമായി. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി പോലീസിനെ നിയമിക്കാനും തീരുമാനിച്ചു.   ടോള്‍ Read More …

ബിവറേജസ് കോര്‍പ്പറേഷന്‍ ഷോറൂം ഇനി ശോഭമാളിലും

തൃശൂര്‍: തൃശ്ശൂര്‍ ശോഭമാളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഷോറൂം ആരംഭിക്കുന്നു. തൃശ്ശൂര്‍ പുഴക്കല്‍ ശോഭമാളിലാണ് വിദേശ മദ്യ കോര്‍പ്പറേഷന്റെ ഷോറൂം വരുന്നത്. വില കൂടിയ മദ്യം വില്‍ക്കുന്ന ഷോറൂമാണ് ഇവിടെ ആരംഭിക്കുക. നേരത്തെ പരിസരത്ത് ഉണ്ടായിരുന്ന ബിവറേജ് ഔട്ട്‌ലറ്റ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബെവ്‌കോ ഷോറൂം ശോഭ മാളിലും Read More …

പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല

തൃശൂര്‍: പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിനെതിരായ ചില വക്രബുദ്ധിക്കാരുടെ പ്രചരണങ്ങളില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. രാമവര്‍മപുരം പൊലീസ് അക്കാഡമിയില്‍ ജനറല്‍ എക്‌സിക്യൂട്ടിവ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   പൊലീസ് വെറും മര്‍ദനോപകരണമല്ല. പരാതിയുമായി എത്തുന്നവരോട് പൊലീസ് മാന്യമായി പെരുമാറണം. ആരെങ്കിലും പരാതിയുമായി വന്നാല്‍ Read More …

ത്യശ്ശൂരില്‍ ജ്വല്ലറിയില്‍ മോഷണം

തൃശൂര്‍: ജില്ലയിലെ ജൂവലറിയില്‍ വന്‍ കവര്‍ച്ച. തളിക്കുളത്തെ അമൂല്യ ജുവലറിയിലാണ് ഇന്ന് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ആറ് കിലോ സ്വര്‍ണവും രണ്ടു കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. ജുവലറിയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അതിസുരക്ഷയുള്ള അലമാര കുത്തിത്തുറന്നാണ് അതിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും കവര്‍ന്നത്. ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും Read More …

അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പിക്കില്ല എം.എം. മണി

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പിക്കില്ലെന്നും സമവായമുണ്ടെങ്കില്‍ മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും വൈദ്യുതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായം. മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ പുനരാലോചിക്കണം.   പദ്ധതിയെ എതിര്‍ക്കുന്നത് വനനശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്‌നേഹം കൊണ്ടോ അല്ല, പുരോഗമന  ആശയങ്ങളോടുള്ള എതിര്‍പ്പ് കാരണമാണ്. കെ.എം. മാണിയെപ്പോലെ അനുകൂല നിലപാടിലെത്താന്‍ എല്ലാവരും Read More …