മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടുകൊടുക്കും

ക്വാലാലംപൂര്‍: മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് കൊലചെയ്യപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്ക് വിട്ടുകൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖാണ് കിം ജോങ് നാമിന്റെ മൃതദേഹം വിട്ടുനല്‍കുവാനുള്ള തീരുമാനം അറിയിച്ചത്. ഇരുരാജ്യങ്ങളും പ്യോങ്യാങില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഉത്തരകൊറിയയ്ക്ക് അനുകൂലമായ തീരുമാനം മലേഷ്യ സ്വീകരിച്ചത്. ഈ തീരുമാനത്തെ തുടര്‍ന്ന് ഉത്തരകൊറിയ തടഞ്ഞുവെച്ച Read More …

ബോംബ് സ്‌ഫോടനം ; 15 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം. പൊലീസ് ചെക്ക്‌പോസ്റ്റിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്കു പരിക്ക് പറ്റിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

വൈറ്റ് ഹൗസിന്റെ മതിലുചാടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

വാഷിംഗ്ടണ്‍: ട്രംപിനെ കണ്ട് സംസാരിക്കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസിന്റെ മതിലു ചാടാന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇത് മൂന്നാം വട്ടമാണ് ഇതേ യുവതി മതില്‍ ചാടി കടക്കാന്‍ ശ്രമിക്കുന്നത്. മാര്‍കി ആന്‍ഡേഴ്‌സണ്‍ എന്ന 38കാരിയാണ് വൈറ്റ് ഹൗസിന്റെ മതില്‍ ചാടികടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ട്രഷറി കെട്ടിടത്തിന്റെ തെക്കുകിഴക്കന്‍ Read More …

മോദിയെ അഭിനന്ദനം അറിയിച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ ഒറ്റയ്ക്കും ഗോവ, മണിപ്പൂര്‍ എന്നിവടങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെയും ബിജെപി ഭരണത്തിലെത്തിയ സാഹചര്യത്തിലാണ് ട്രംപ് മോദിയെ Read More …

ലണ്ടനിലെ ആക്രമണം: ഏഴു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: നാലുപേരുടെ മരണത്തിന് ഇടയാക്കിയ, ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടയാള്‍ മാത്രമാണെന്ന് പോലീസ് വിശ്വസിക്കുന്നതായി തീവ്രവാദപ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്ട്ര Read More …

ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദിലെ അമിലിലുള്ള നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ കാറില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.   മാര്‍ക്കറ്റിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സൈന്യം 53 ഭീകരരെ വധിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 ഭീകരരെ വധിച്ചു.അഞ്ചു ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു.നിരവധി ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍. 24 മണിക്കൂറിനിടെയാണ് ഇത്രയും ഭീകരരെ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിലേറെയും ദേശ് തക്ഫീരി ഭീകരവാദികളാണെന്നാണ് ലഭിക്കുന്ന വിവരം. അഫ്ഗാന്‍ പ്രവിശ്യകളായ നങ്കര്‍ഹാര്‍, ലോഗര്‍, പക്തിക, കണ്ഡഹാര്‍, ഹെല്‍മണ്ട് എന്നിവിടങ്ങളിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരില്‍ നിന്ന് നിരവധി Read More …

മലയാളി വൈദികന് കുത്തേറ്റു

മെല്‍ബണ്‍ • ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂര്‍ മാത്യുവാണ് (48) ആക്രമണത്തിന് ഇരയായത്. കഴുത്തിന് പരുക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലുള്ള ദേവാലയത്തില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച കുര്‍ബാനയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ അക്രമി വൈദികനടുത്തേക്ക് എത്തുകയായിരുന്നു. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമാണ് വൈദികനെ കുത്തിയത് Read More …