പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഇന്ത്യ പര്യടനം ആരംഭിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, രഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് , ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുമായി മഹ്മൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് രാഷ്ട്രപതി ഭവനില്‍ മഹ്മൂദ് അബ്ബാസിന് ആചാരപരമായ വരവേല്‍പ്പ് നല്‍കും. ഉച്ചയ്ക്ക് രണ്ടിന് ഹൈദരാബാദ് ഹൗസില്‍ Read More …

കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന് തിരിച്ചടി

ലാഹോര്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്ന് രാജ്യാന്തര കോടതി. വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള പാക് ശ്രമം രാജ്യാന്തര കോടതി തടഞ്ഞു. അതേസമയം കേസില്‍ പാക്കിസ്ഥാന്റെ വാദം പൂര്‍ത്തിയായി. വധശിക്ഷ തടയണമെന്ന ഇന്ത്യയുടെ അപേക്ഷ തള്ളണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

ദീലീപും കുടുംബവും അമേരിക്കയില്‍. ചിത്രങ്ങള്‍ വൈറലാകുന്നു

ദിലീപും കുടുംബവും ഇപ്പോള്‍ അമേരിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. . ദിലീപ് ഷോയുടെ ഭാഗമായി അമേരിക്കയില്‍ എത്തിയതാണ് ദിലീപും കാവ്യയും മീനാക്ഷിയും. ഷോ കഴിഞ്ഞ ശേഷം കിട്ടുന്ന ഇടവേളകള്‍ യാത്രയ്ക്കായി മാറ്റിവക്കുകയാണ് മൂവരും. ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, Read More …

ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഉത്തരകൊറിയന്‍ അഭയാര്‍ത്ഥിയുടെ മകന്‍

സോള്‍ : ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് നേതാവായ മൂണ്‍ ജേ ഇന്‍ തിരഞ്ഞെടുക്കപ്പെട്ടു. 41 ശതമാനം വോട്ടു നേടി മൂണ്‍ അധികാരമുറപ്പിച്ചപ്പോള്‍, അദ്ദേഹത്തിന്റെ പ്രധാന എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഹോങ് ജൂന്‍ പ്യോയ്ക്ക് 23 ശതമാനം വോട്ട് നേടാനെ സാധിച്ചൊള്ളൂ. ഉത്തരകൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന മൂണ്‍ ഭരണത്തിലെത്തിയത് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുമായുള്ള സഖ്യ നിലപാടുകള്‍ക്കും Read More …

100 ദിവസങ്ങള്‍ ഏറമഹത്തരമായവ ; ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റായി അധികാരമേറ്റിട്ട് 100 ദിവസം തികയുമ്‌ബോള്‍ രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ 100 ദിവസങ്ങള്‍ അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മഹത്തരമായവ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ സ്ഥിതിഗതികളറിയാന്‍ ജനങ്ങളോട് ചോദിച്ചുനോക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങള്‍ തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. മിഷിഗണിലെ ജനങ്ങളോട് Read More …

യുദ്ധകാഹളം മുഴക്കി അമേരിക്കയും ഉത്തരകൊറിയയും ; ലോകം യുദ്ധഭീതിയില്‍

സോള്‍: ഉത്തര കൊറിയക്കെതിരെ യുദ്ധഭീതി വിതച്ച് അമേരിക്കന്‍ അന്തര്‍വാഹിനി യുഎസ്എസ് മിഷിഗന്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി. ആണവപരീക്ഷണത്തില്‍നിന്ന് പിന്നോട്ടില്ലെന്ന ഉത്തര കൊറിയയുടെ നിലപാട് തുടരുന്നതിനിടെയാണ് യുദ്ധ സന്നാഹവുമായി അന്തര്‍വാഹിനി ബുസാന്‍ തീരത്തെത്തിയത്. ഇതോടൊപ്പം ഉത്തരകൊറിയ സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ മേഖലയില്‍ വീണ്ടും ആശങ്ക ഉയര്‍ന്നു. ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85ാം Read More …

ജീവനോടെ പിടികൂടുന്ന തീവ്രവാദികളുടെ കരള്‍ ഉപ്പും വിനാഗിരിയും കൂട്ടി കഴിക്കുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ്

ബൊഹോല്‍: ജീവനോടെ പിടികൂടുന്ന മുസ്ലീം തീവ്രവാദികളുടെ കരള്‍ ഉപ്പും വിനാഗിരിയും കൂട്ടി കഴിക്കുമെന്ന് ഫിലിപ്പൈന്‍ വിവാദ പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത്. താന്‍ തീവ്രവാദികളേക്കാള്‍ ക്രൂരനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മയക്കുമരുന്ന് കടത്തുന്നവരെ കൊല്ലുമെന്ന് പ്രസിഡന്റ് മുന്‍പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബൊഹോല്‍ പ്രവിശ്യയിലെ റിസോര്‍ട്ടില്‍ മുസ്ലീം തീവ്രവാദികള്‍ നടത്താനിരുന്ന ഭീകരാക്രമണം സൈന്യം പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ ജീവനോടെ Read More …

ലിംഗഛേദനം നടത്തിയ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റിലായി

ന്യൂയോര്‍ക്ക്: ആറു വയസുള്ള പെണ്‍കുട്ടികളുടെ ലിംഗഛേദനം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റിലായി. സംഭവത്തില്‍ പ്രതിയായ ഡോ ക്ടര്‍ നാഗര്‍വാള ജീവപര്യന്തം നേരിടേണ്ടി വരും. ചെറിയ കുട്ടികളെ വെച്ച് ഇത്തരമൊരു സംഭവം നടക്കുന്നത് ഇത് ആദ്യമായാണ്. സംഭവത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ക്ക് പങ്കുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും കഴിഞ്ഞ ദിവസം ഡോക്ടര്‍ Read More …