ചെറു വിമാനം നദിയില്‍ തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു. ഓസ്‌ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചിന് സ്വാന്‍ നദിയിലാണ് വിമാനം പതിച്ചത്. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി നദീതീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ദുരന്തം. പൈലറ്റ് പീറ്റര്‍ ലിന്‍ച് (52), വനിതാ സുഹൃത്ത് എന്‍ഡ (30) Read More …

അതിര്‍ത്തിയില്‍ മതില്‍: സഹകരിക്കില്ലെന്ന് മെക്‌സിക്കോ

മെക്‌സിക്കോ സിറ്റി: അനധികൃത കുടിയേറ്റം തടയുന്നതിനു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള യുഎസ് പദ്ധതിയുമായി സഹകരിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക് പെന നിതോ. പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ചെലവാക്കില്ലെന്നും നിതോ വ്യക്തമാക്കി. ട്രംപിന്റെ ഈ നീക്കം രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമായേക്കുമെന്നു പറഞ്ഞ അദ്ദേഹം മെക്‌സിക്കോ മതിലുകളില്‍ വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മതില്‍ Read More …

19 ബഹുകെട്ടിടങ്ങള്‍ 10 സെക്കന്‍ഡില്‍ മണ്ണടിഞ്ഞു

വുഹാന്‍: ചൈനയില്‍ 19 ബഹുകെട്ടിടങ്ങള്‍ നിമിഷനേരംകൊണ്ട് തകര്‍ത്തുതരിപ്പണമാക്കി. വുഹാന്‍ സിറ്റിയിലാണ് 12 നിലയില്‍ അധികം ഉയരമുള്ള കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ത്തത്. 707 മീറ്റര്‍ ഉയരമുള്ള അംബരചുംബിയായ കെട്ടിടം ഉള്‍പ്പെടുന്ന വ്യാവസായിക നഗരം നിര്‍മിക്കുന്നതിനുവേണ്ടിയാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ ബോംബ് വച്ചു തകര്‍ത്തത്. കോണ്‍ക്രീറ്റും ഗ്ലാസും സ്റ്റീലും കൊണ്ട് നിര്‍മിച്ച 19 വന്‍ കെട്ടിടങ്ങള്‍ നിലംപൊത്താന്‍ വെറും Read More …

രാഷ്ട്രീയ അരക്ഷിതാവസ്ഥ മുതലെടുത്ത് ഹിറ്റ്‌ലറെപോലുള്ള ഏകാധിപതികള്‍ ഉയര്‍ന്ന് വരും

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഒരാളെ നേരത്തെ വിധിക്കുന്നത് ശരിയല്ലെന്നും പ്രസിഡന്റെന്ന നിലയില്‍ ട്രംപ് ചെയ്യുന്ന കാര്യങ്ങള്‍ കണ്ട ശേഷം പ്രതികരിക്കാമെന്നും മാര്‍പ്പാപ്പ സ്പാനിഷ് ദിനപത്രമായ എല്‍ പായിസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം മെക്‌സിക്കോയില്‍ നിന്നും യു എസിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ Read More …

48 മണിക്കൂറിനുള്ളില്‍ ചൈനീസ് സൈന്യം ഡല്‍ഹിയിലെത്തുമെന്ന് ചൈനയെ പരിഹസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യചൈന യുദ്ധം ഉണ്ടായാല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്താന്‍ ചൈനീസ് സൈന്യത്തിന് വെറും 48 മണിക്കൂറും പാരച്യൂട്ട് ഭടന്മാര്‍ക്ക് പത്ത് മണിക്കൂറും മതിയെന്ന് ചൈനീസ് ടെലിവിഷന്‍. ഇന്ത്യചൈന അസ്വാരസ്യം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് ടെലിവിഷന്റെ ഈ പ്രകോപന നീക്കം. എന്നാല്‍, ചൈനീസ് ടെലിവിഷന്റെ അഭിപ്രായ പ്രകടനത്തെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യക്കാര്‍ പരിഹസിച്ചുതള്ളി. ചൈനീസ് ടെലിവിഷന്റെ എഡിറ്ററായി Read More …

ട്രംപിന്റെ സത്യപ്രതിജ്ഞാ കനത്ത സുരക്ഷയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശം നല്‍കി. രാജ്യത്തെ എല്ലാ സുരക്ഷാവിഭാഗങ്ങള്‍ക്കും ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങുകളിലടക്കം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബാമ കനത്ത ജാഗ്രതാ നിര്‍ദേശം Read More …

യെമനില്‍ 15 പേര്‍ കൊല്ലപ്പെട്ടു

സനാ: യെമനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ടയിസില്‍ സൗദി സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണു ആക്രമണമുണ്ടായത്. യുദ്ധകപ്പലില്‍നിന്നാണു സേന ടയിസിലേക്കു റോക്കറ്റ് വര്‍ഷിച്ചത്. പിന്നീട് സാഡയുടെ വടക്കുകിഴക്കന്‍ ജില്ലയായ ഹൈഡാനിലെ മാര്‍ക്കറ്റില്‍ സൗദി സേന നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്കു ഗുരുതരമായി Read More …

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ആദ്യ റൗണ്ടില്‍ സെറീന വില്യംസിന്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ സെറീന വില്യംസിന് അനായാസ ജയം. സ്വിസ് കൗമാര താരം ബെലിന്ത ബെന്‍കിക്കിനെയാണ് സെറീന മറികടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. 19 വയസുകാരിയായ എതിരാളിയെ 79 മിനിറ്റുകള്‍ക്കുള്ളില്‍ 35 കാരിയായ സെറീനയ്ക്കു മറികടക്കാനായി. സ്‌കോര്‍: 6–4, 6–3. പരിക്കിനെ തുടര്‍ന്ന് മൂന്നു മാസം വിശ്രമത്തിലായിരുന്ന സെറീന മത്സരിക്കുന്ന ആദ്യ Read More …