മെസ്സി വിരമിക്കുന്നു; അര്‍ജന്റീനയ്ക്കു വേണ്ടി അവസാന കുപ്പായം ലോകകപ്പ് 2022 ഫൈനലില്‍
ഖത്തറിലെ ലോകകപ്പ് ഫൈനലിന് ശേഷം താന്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് ലയണല്‍ മെസ്സി. ക്രൊയേഷ്യക്കെതിരെ സെമിയില്‍ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും, ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകളിലും തുല്യപ്രാധാന്യത്തോടെ കളിക്കുകയും ചെയ്ത ശേഷമാണ് അര്‍ജന്റീന ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്. ഡിസംബര്‍ 18 ന് രാജ്യത്തിനുവേണ്ടിയുളള തന്റെ അവസാന മത്സരമായിരിക്കും എന്ന് പറഞ്ഞു. Read More …
