യു.എസില്‍ എഫ്.ബി.ഐ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആയുധധാരിയെ വെടിവെച്ചു കൊന്നു

ന്യൂയോര്‍ക്ക്: യു.എസിലെ സിന്‍സിനാറ്റിയിലുള്ള എഫ്.ബി.ഐ കെട്ടിടത്തില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആയുധധാരിയെ പൊലീസ് വെടിവെച്ചു കൊന്നു. റിക്കി ഷിഫറാണ് (42) മരിച്ചത്. ഇയാള്‍ക്ക് തീവ്ര വലതുപക്ഷ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. 2020 ജനുവരി ആറിന് യു.എസ് പാര്‍ലമെന്റ് മന്ദിരം ആക്രമിക്കാന്‍ ശ്രമിച്ച തീവ്രനിലപാടുള്ള സംഘടനകളുമായി ഇയാള്‍ക്കു ബന്ധമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഡോണള്‍ഡ് Read More …

ഒരു കയ്യും പകുതി കാലുമായി ജനനം; ഒട്ടും നിരാശയില്ലെന്ന് യുവതി

വ്യത്യസ്തമായ ശാരീരിക പ്രത്യേകതകളോടെ ജനിച്ച ചാര്‍ലി റൂസോയ്ക്ക് തന്റെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കുന്നതിന് ഒരിക്കലും തന്റെ ശരീരം തടസമായില്ല. കൗമാര പ്രായത്തിലാണ് അവളുടെ അമ്മ ചാര്‍ലിയെ ഗര്‍ഭം ധരിച്ചത്. കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ അവര്‍ ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഗര്‍ഭഛിദ്രത്തെ ഭ്രൂണാവസ്ഥയിലുള്ള ചാര്‍ലി അതിജീവിച്ചു. അങ്ങനെ അവള്‍ പിറന്നു, ഒരു കൈയും പകുതി കാലുമായിട്ടായിരുന്നു Read More …

ദക്ഷിണ കൊറിയയില്‍ അതിശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 141.5 മില്ലീമീറ്റര്‍ മഴ; റോഡുകള്‍ പുഴകളായി: സോളില്‍ എട്ട് പേര്‍ മരിച്ചു

സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ അതിശക്തമായ മഴ. തിങ്കളാഴ്ചയുണ്ടായ അതിശക്തമായ മഴയില്‍ റോഡുകള്‍ പുഴകളായി. നഗരത്തില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് മഴയില്‍, വീടുകളും റോഡുകളും സബ്‌വേ സ്റ്റേഷനുകളും വെള്ളത്തിലാവുകയും നിരവധി പേരെ താമസ സ്ഥലത്തു നിന്നും ഒഴിപ്പിക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും എട്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ധരാത്രി Read More …

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്

അമേരിക്ക : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വസതിയില്‍ റെയ്ഡ്. ഫ്‌ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റില്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതായി ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായി വൈറ്റ് ഹൗസില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.തന്‍റെ എസ്റ്റേറ്റ് നിലവില്‍ എഫ്.ബി.ഐയുടെ നിയന്ത്രണത്തിലാണെന്നും എന്തിന്റെ പേരിലാണ് Read More …

സൗദിയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത വെള്ളിയാഴ്ച വരെ സൗദിയിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. അസീര്‍, അല്‍ബാഹ, നജ്‌റാന്‍, ജിസാന്‍, മക്ക, മദീന, ഹായില്‍, തബൂക്ക് മേഖലകളില്‍ നേരിയതോ Read More …

പൊന്നുതേടി സിന്ധുവും ലക്ഷ്യയും

ബര്‍മിങ്ഹാം> ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പുരുഷ–-വനിതാ സിംഗിള്‍സ് സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. പുരുഷന്‍മാരില്‍ ലക്ഷ്യ സെന്നും വനിതകളില്‍ പി വി സിന്ധുവും ഫൈനലില്‍ കടന്നു. സിംഗപ്പുരിന്റെ ജിയ ഹെങ് ടെയെയാണ് ലക്ഷ്യ മറികടന്നത് (21–-10, 18–-21, 21–-16). ഫൈനലില്‍ മലേഷ്യയുടെ സെ യങ്ങാണ് എതിരാളി. പകല്‍ 2.10നാണ് മത്സരം. സിന്ധു സിംഗപ്പുരിന്റെ ജിയ മെന്‍ യെവൊയെ Read More …

യുക്രെയ്ന്‍ പ്രദേശങ്ങളെ ഒപ്പംചേര്‍ക്കാനുള്ള നീക്കവുമായി റഷ്യ മുന്നോട്ട് പോയാല്‍ ചര്‍ച്ചക്കില്ലെന്ന് സെലന്‍സ്കി

കിയവ്: യുക്രെയ്നില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ജനഹിതപരിശോധനയുമായി റഷ്യ മുന്നോട്ട് പോവുകയാണെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ​വ്ലോഡമിര്‍ സെലന്‍സ്കി. പിടിച്ചെടുത്ത ഭൂപ്രദേശങ്ങളില്‍ ജനഹിത പരിശോധന നടത്തി അവ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും റഷ്യയുമായി ചര്‍ച്ചക്കില്ലെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യയും സഖ്യകക്ഷികളും യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലും തെക്കന്‍ മേഖലകളിലും നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തിട്ടു​ണ്ട്. ഈ മേഖലകളില്‍ Read More …

അതിവേഗ ട്രെയിനോടിക്കാന്‍ സ്ത്രീകളും; 31 വനിത ലോക്കോ പൈലറ്റുമാര്‍ പരിശീലനം തുടരുന്നു

ജിദ്ദ: സൗദിയില്‍ ഇനി അതിവേഗ ട്രെയിനുകള്‍ സ്ത്രീകള്‍ ഓടിക്കും. 31 സ്വദേശി വനിതകള്‍ ലോക്കോ പൈലറ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ജനുവരിയിലാണ് പരിശീലനം ആരംഭിച്ചത്. അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട പരിശീലനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുഴുവന്‍ പരീക്ഷകളും പരിശീലനവും ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ ഇവര്‍ സൗദി നഗരങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങും. ട്രാഫിക് നിയന്ത്രണങ്ങള്‍, സുരക്ഷ, അപകടങ്ങള്‍, തീപിടിത്തം, ട്രെയിനും Read More …