റഫാല്‍ കമ്ബനി ഉടമ ഒലിവര്‍ ദസോള്‍ട്ട് ഹെലികോപ്‌ടര്‍ അപകടത്തില്‍ മരിച്ചു

പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്ബനിയായ ദസോള്‍ട്ട് ഏവിയേഷന്റെ ഉടമയുമായ ഒലിവര്‍ ദസോ ഹെലികോപ്‌ടര്‍ അപകടത്തില്‍ മരിച്ചു. 69 വയസായിരുന്നു. ദസോയുടെ അവധിക്കാല വസതി സ്ഥിതിചെയ്യുന്ന നോര്‍മാണ്ടിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റും മരണപ്പെട്ടു. അവധി ചിലവഴിക്കാനാണ് ഒലിവിയര്‍ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെര്‍ജെ ദസോയുടെ മകനാണ് ഒലിവിയര്‍. ഫ്രഞ്ച് Read More …

ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി

വാഷിംഗ്ടണ്‍ ഡിസി : ബൈഡന്‍-കമലാഹാരിസ് ടീമിന്റെ ഡൊമസ്റ്റിക്ക് പോളിസി ഉപദേശകരായി രണ്ടു ഇന്ത്യന്‍ അമേരിക്കര്‍ കൂടിയായി. ചിരാഗ് ബെയ്ന്‍ , പ്രൊണിറ്റ ഗുപ്ത എന്നിവരെ ബൈഡന്‍ നിയമിച്ചു. ഇത് സംബന്ധിച്ചു മാര്‍ച്ച്‌ അഞ്ചിനാണ് വൈറ്റ് ഹൌസ് സ്ഥിരീകരണം നല്‍കിയത്. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ അമേരിക്ക കൈയടക്കുന്നു എന്ന് ബൈഡന്‍ തമാശരൂപേണയാണെങ്കിലും പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു Read More …

ഇനി ചൈനയും, പാകിസ്ഥാനും വിറയ്ക്കും അത്യാധുനിക മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച്‌ രാജ്യം.

ഏറ്റവും അടുത്തെത്തിയ ശത്രുവിനെ പോലും നിമിഷങ്ങള്‍കൊണ്ട് കൊണ്ട് തകര്‍ത്തുകളയാന്‍ ശേഷിയുള്ള ആധുനിക മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനത്തിന്റെ ഏ‌റ്റവും പുതിയ ഉദാഹരണമാണ് തദ്ദേശീയമായി ഡി.ആര്‍.ഡി.ഒ നിര്‍മ്മിച്ച ഈ മിസൈല്‍. സോളിഡ് ഫ്യുവല്‍ ഡക്‌ടഡ് റാംജെ‌റ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ഒഡീഷയിലെ ചന്ദിപൂരിലെ വിക്ഷേപണ സ്ഥലത്തുനിന്നാണ് മിസൈല്‍ Read More …

മുന്‍ഭാര്യ എവിടെയാണെന്ന് പറഞ്ഞില്ല; തുര്‍ക്കിയില്‍ പിതാവ് മകളെ വെടിവെച്ചു കൊന്നു

അങ്കാര: മുന്‍ഭാഗ്യ എവിടെയെന്ന് വിവരങ്ങള്‍ നല്‍കാത്തിന്റെ ദേഷ്യത്തില്‍ മകളെ പിതാവ് ക്രൂരമായി വെടിവച്ചുകൊന്നു. തുര്‍ക്കിയിലെ ബാലികിസറില്‍ വച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.ജനറല്‍ പ്രാക്റ്റീഷണറും 28 കാരിയുമായ ഗുല്‍നൂര്‍ യില്‍മാസ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പിതാവ് 68 കാരനായ മുസ്തഫ അലി യില്‍മാസ് പൊലീസ് അറസ്റ്റുചെയ്തു. സംഭവം ഇങ്ങനെ; മുസ്തഫ അലി യില്‍മാസും ഭാര്യ ഗുല്‍ഡന്‍ യില്‍മാസ് 2020 ജനുവരിയില്‍ Read More …

ദക്ഷിണ സുഡാനില്‍ ഉണ്ടായ വിമാനാപകടത്തില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനിലെ ജോങ്‌ലെയ് സംസ്ഥാനത്ത് എയര്‍സ്ട്രിപ്പില്‍ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചുവെന്ന് മേഖലാ ഗവര്‍ണറും എയര്‍ലൈനും അറിയിച്ചു. വാണിജ്യ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ചൊവ്വാഴ്ച ഉച്ചയോടെ പിയേരിയിലെ എയര്‍സ്ട്രിപ്പില്‍ നിന്ന് ജുബയിലേക്കുള്ള മടക്ക വിമാനത്തില്‍ ആയിരുന്നുവെന്നും അറിയിച്ചു. ഇതിന് ഒരു നിര്‍ദ്ദിഷ്ട മരണസംഖ്യ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല, 24 പേര്‍ വരെ Read More …

ബൈഡന്‍റേത് ആദ്യ മാസത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണമെന്ന് ട്രംപ്

ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു മാസത്തിനുള്ളില്‍ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകര്‍ച്ചയാണു ജോ ബൈഡന്‍ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്‌ലോറിഡാ ഒര്‍ലാന്റോയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ട്രംപ്. ട്രംപിനെ ഹര്‍ഷാരവത്തോടെയാണ് അംഗങ്ങള്‍ ആനയിച്ചത്. നാം എല്ലാവരും അറിയുന്നതുപോലെ ബൈഡന്റെ ഭരണം വളരെ മോശമായ Read More …

ബൈഡന്‍ ഭരണ കൂടത്തിന്റെ നടപടികള്‍ വിശദീകരിച്ച്‌ സമീറ ഫാസിലി

വാഷിങ്ടണ്‍: ജോ ബൈഡന്‍ ഭരണകൂടത്തിലെ ദേശീയ സാമ്ബത്തിക സമിതി ഡെപ്യൂട്ടി ഡയരക്ടറും ഇന്ത്യന്‍ വംശജയുമായ സമീറ ഫാസിലിയുടെ ആദ്യ വാര്‍ത്താസമ്മേളനം വൈറലായി. വൈറ്റ്ഹൗസില്‍ ശിരോവസ്ത്രമണിഞ്ഞ വനിത ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ചത് സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്.രാജ്യത്തെ വിതരണശൃംഖലയെ സംരക്ഷിക്കാനും തൊഴിലവസരം സൃഷ്ടിക്കുന്നതിനും ബൈഡന്‍ ഭരണകൂടമെടുത്ത നടപടികള്‍ വിശദീകരിക്കാന്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകിക്കൊപ്പമാണ് കശ്മിരിയായ സമീറ Read More …

കുവൈറ്റില്‍ വന്‍ മദ്യശേഖരം പിടികൂടി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ മദ്യനിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദേശികളെ അധികൃതര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. സാല്‍മിയയിലെ കേന്ദ്രത്തിലാണ് പരിശോധന നടത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം, കുറ്റാന്വേഷണ വകുപ്പ്, ജഹ്‌റ സുരക്ഷ ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുകയുണ്ടായത്. ഇവിടെ നിന്നും വില്‍പ്പനയ്ക്ക് തയ്യാറാക്കിവെച്ച ആയിരക്കണക്കിന് കുപ്പി മദ്യവും മദ്യനിര്‍മ്മാണത്തിനുള്ള Read More …