കുറ്റപത്രം വൈകുന്നു; ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയടക്കം ജയിൽ മോചിതരാകാൻ സാധ്യത

ശബരിമല സ്വർണക്കൊള്ള കേസിലെ കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി വൈകുന്നതിനാൽ മുഖ്യപ്രതി ഉൾപ്പടെയുള്ളവർ ജയിൽ മോചിതരാകാൻ സാധ്യത. കട്ടിള പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി ഈ മാസം 31ന് 90 ദിവസം ആകുന്നതോടെ ജാമ്യ ഹർജി നൽകും. ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സ്വാഭാവിക ജാമ്യത്തിനായി ഇന്ന് വിജിലൻസ് കോടതിയിൽ ഹരജി Read More …

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; സ്വര്‍ണവില പവന് 5,240 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയില്‍ നിന്നാണ് സ്വർണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 410 രൂപയായിരുന്ന വെള്ളിവിലയില്‍ ഇന്ന് ഗ്രാമിന് Read More …

രാജ്യം മഹാത്മാജിയുടെ ഓർമ്മയിൽ; രക്തസാക്ഷിത്വത്തിന് 78 വയസ്സ്…!!

ഇന്ത്യയുടെ ആത്മാവും അഭിമാനവുമായിരുന്ന മഹാത്മാഗാന്ധിയുടെ രക്ഷസാക്ഷിത്വദിനമാണ് ഇന്ന്. ഗോഡ്സേ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകളേറ്റ് ഗാന്ധി പിടഞ്ഞുവീണ് ജീവന്‍ വെടിഞ്ഞിട്ട് ഇന്നേയ്ക്ക് 78 വര്‍ഷം. ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലത്താണ് ഈ ഓര്‍മദിനം കടന്നുപോകുന്നത്. മനുഷ്യത്വത്തിന്റെ പൂന്തോട്ടത്തില്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും തണലേകിയ വലിയൊരു ആല്‍മരമായിരുന്നു ഗാന്ധിജി. സത്യവും സഹിഷ്ണുതയും സത്യഗ്രഹവുമായിരുന്നു ഗാന്ധിജിയുടെ ആയുധങ്ങള്‍. അഹിംസയിലായിരുന്നു ഊന്നല്‍. Read More …

അണ്ടര്‍ 17 സ്‌കൂള്‍ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഒന്ന്, രണ്ട് തിയതികളില്‍

മലപ്പുറം: ആള്‍ കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ അണ്ടര്‍ 17 സ്‌കൂള്‍ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ‘സ്‌പോര്‍ട്‌സ് ആണ് ലഹരി ‘എന്ന കാംപയിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഒരു വര്‍ഷത്തോളമായി സംഘടന സ്‌പോര്‍ട്‌സ് Read More …

മുണ്ടക്കയത്ത് സ്വകാര്യ ഫ്‌ളാറ്റില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു.

പുത്തന്‍ചന്തയിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് മുണ്ടക്കയം പൊലീസ് ആണ് പരിശോധന നടത്തിയത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോരുത്തോട് സ്വദേശി അനധികൃതമായി നടത്തുന്ന പാറമടകളിലേക്ക് എത്തിച്ച സ്‌ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. സ്‌ഫോടകവസ്തുക്കള്‍ എവിടെ നിന്ന് എത്തിച്ചെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.സ്‌ഫോടകവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് Read More …

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര Read More …

ഭക്ഷിണ ഭാരതത്തിന്റെ തലസ്ഥാനമായി കേരളം മാറുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

മലപ്പുറം: ഭക്ഷിണ ഭാരതത്തിന്റെ തലസ്ഥാനമായി കേരളം മാറുമെന്നും അധ്യാത്മിക ശക്തിയാണ് അതിന്റെ പ്രധാന കാരണമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.അധ്യാത്മിക ടൂറിസത്തിന്റെ സാധ്യത കൂടി പരിഗണിച്ച് വലിയൊരു പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. അതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.തവനൂര്‍ മാഘമക മഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാവിലെ സൂര്യകാലടി സൂര്യന്‍ Read More …

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: മലപ്പുറം ജില്ലാതല മത്സരം നാളെ

മലപ്പുറം സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മലപ്പുറം ജില്ലാതല മത്സരം നാളെ (വെള്ളി) മേല്‍മുറി മഅ്ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂള്‍തല മത്സരം രാവിലെ 10നും കോളെജ് തല മത്സരം ഉച്ചയ്ക്ക് 2.30നുമാണ് നടക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിനും കോളെജുതല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ Read More …