ജാതി അധിക്ഷേപം: കോഴിക്കോട് കൂടരഞ്ഞിയില്‍ സി.പി.എം പഞ്ചായത്തംഗം രാജിവെച്ചു
കോഴിക്കോട്: സഹ മെമ്ബര്‍ ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി നല്‍കിയെങ്കിലും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.എം അംഗം കെ.എസ്. അരുണ്‍കുമാര്‍ രാജിവെച്ചു. വിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും പാര്‍ട്ടിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാഞ്ഞതില്‍ മനംനൊന്താണ് രാജിയെന്ന് അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 27ന് നടത്തിയ ഭരണസമിതി യോഗത്തില്‍ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ് അരുണ്കുമാറിെന്റ പരാതി. Read More …
