ഹോങ്കോങ് പാര്‍ലമെന്റ് മന്ദിരം പ്രക്ഷോഭകരില്‍നിന്ന് തിരിച്ചുപിടിച്ചു
തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബ്രിട്ടനില്‍നിന്ന് ഹോങ്കോങിനെ ചൈനക്ക് കൈമാറിയതിന്റെ വാര്‍ഷികത്തില്‍ സമരം തുടരവെയാണ് ഒരു സംഘം പ്രക്ഷോഭകര്‍ നിയമസഭ കൗണ്‍സില്‍ മന്ദിരത്തിലേക്ക് പാഞ്ഞെത്തിയത്. കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും പഴയ ബ്രിട്ടീഷ് പതാക ഉയര്‍ത്തുകയും ചെയ്തു. സെന്‍ട്രല്‍ ചേംബറില്‍ സ്പ്രേ പെയിന്റ്കൊണ്ട് മുദ്രാവാക്യങ്ങള്‍ എഴുതി. ഇതോടെ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം ഹോങ്കോങില്‍ കൂടുതല്‍ ശക്തമാകുകയാണ്. Read More …
