കേരളത്തില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം: കെ കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തുന്ന രണ്ട് പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇതിന് പുറമെ മറ്റ് 13 ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയുടെ സാന്നിധ്യവും ഉള്ളതായി കെ കെ ശൈലജ പറഞ്ഞു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ Read More …

കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം: കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായ രാഖി കൃഷ്ണയാണ് ആതമഹത്യ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണമുയരുന്നത്. തുടര്‍ന്ന് കോളേജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവെച്ചു. സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പി അടിച്ചുവെന്ന Read More …

ആര്‍.എസ്.എസിന്റെ ഭീഷണി കേരളത്തില്‍ നടക്കില്ല, ചെറുത്ത് തോല്‍പ്പിക്കുമെന്നും എ.എ.റഹീം

തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് അധിക്ഷേപിച്ച്‌ അവരുടെ മനോവീര്യം തകര്‍ക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. ഐ.ജി മനോജ് എബ്രഹാമില്‍ തുടങ്ങി ഇപ്പോള്‍ യതീഷ് ചന്ദ്രയിലേക്ക് എത്തി നില്‍ക്കുകയാണ് ഈ ഭീഷണി. നിയമ വാഴ്ചയെ അട്ടിമറിക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണ് ഈ Read More …

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി

പത്തനംതിട്ട: സന്നിധാനത്ത് എത്തിയ ഭക്തയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്കു മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സുരേന്ദ്രനു ജാമ്യം നല്‍കരുതെന്നും ഗൂഢാലോചന കേസില്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. Read More …

മിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ജയം

മിസ്സിസിപ്പി: മിസ്സിസിപ്പി സെനറ്റ് സീറ്റിലേക്ക് 47 നെതിരെ 53 വോട്ടുകളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സിന്‍ഡി ഹൈഡ്‌ സ്മിത്ത് വിജയിച്ചു. ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മൈക്ക് എസ്പിയായിരുന്നു എതിരാളി. നവംബര്‍ 6നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ജയിക്കാനാവശ്യമായ വോട്ടുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന താഡ് കോക് റാന്‍ ആരോഗ്യ Read More …

വധശിക്ഷ നിയമപരം, വിധി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെത്

ന്യൂഡല്‍ഹി: വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ദീപക് ഗുപ്‌ത, ഹേമന്ത് ഗുപ്‌ത എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍ണായകമായ വിധി പ്രഖ്യാപനം നടത്തിയത്. പൊതുവികാരത്തിന് അനുസരിച്ച്‌ വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ശിക്ഷാ രീതി മാറ്റണമെന്നും ന്യൂനപക്ഷ വിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. വധശിക്ഷ ആവശ്യമില്ലന്നാണ് ആദ്യം ജസ്റ്റിസ് കുര്യന്‍ Read More …

അമിത് ഷായുടെ നാലംഗ സംഘം ശബരിമലയിലേക്ക്; ഭക്തര്‍ വഞ്ചിതരാകരുതെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാലംഗ സംഘത്തെ നിയോഗിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ശ്രീമതി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാര്‍ എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവര്‍ കേരളത്തില്‍ എത്തി തെളിവെടുക്കും. 15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോര്‍ട്ട് നല്‍കണം. പൊതു Read More …

ഉത്തരവ് നടപ്പാക്കുന്നതില്‍ ഇരട്ടത്താപ്പ്; പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിമര്‍ശനം. സര്‍ക്കാറിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്നും ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്നുവെന്നും എന്നാല്‍ പിറവത്ത് എന്തുകൊണ്ടാണ് ഇരുന്നൂറ് പേര്‍ക്ക് സംരക്ഷണം നല്‍കാത്തതെന്നും കോടതി ചോദിച്ചു.