ലോക്‌സഭയിലെ മേധാവിത്വം നഷ്‌ടപ്പെടുമെന്ന ഭീഷണിയില്‍ ബി.ജെ.പി

ന്യൂഡല്‍ഹി: സ്ഥാനമേറ്റെടുത്ത ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേറ്റ തോല്‍വി ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബി.ജെ.പിയുടെ മേധാവിത്വത്തിന് ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്. 2014ലെ തിരഞ്ഞെടുപ്പിലുണ്ടായ മോദി പ്രഭാവത്തില്‍ 282 സീറ്റുകളുമായി അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാരിന് തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒമ്ബതോളം സീറ്റുകളാണ് നഷ്‌ടമായത്. വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ Read More …

ചെങ്ങന്നൂര്‍ ഫലം യു ഡി എഫ് പരിശോധിക്കും: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ പരാജയ കാരണം ഗൗരവ പൂര്‍വ്വം പരിശോധിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വിജയിക്കുമെന്ന് കരുതിയിടത്ത് നിന്നാണ് പരാജയത്തിലേക്ക് ഫലം മറിഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയും വ്യക്തമായി പഠനം ഈ വിഷത്തില്‍ നടത്തണം. മുസ്‌ലിം ലീഗ് സ്വാധീനമുള്ള മേഖലയിലെല്ലാം യു.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടായി.  ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെ മുസ്‌ലിം ലീഗിന്റെ Read More …

വര്‍ഗീയത ഉയര്‍ത്തി സാമുദായിക ധ്രുവീകരണം ഉണ്ടാക്കിയാണ് ഇടതുപക്ഷം ജയിച്ചതെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയത ഉയര്‍ത്തി സാമുദായിക ധ്രുവീകരണമുണ്ടാക്കിയാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷം ജയിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്‍.ഡി.എ എന്ന നിലയില്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കാന്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ അവിഭാജ്യഘടകമാണെന്നും അവരുടെ വോട്ട് ശ്രീധരന്‍ പിള്ളയ്ക്ക് തന്നെ കിട്ടിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തിഅയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് Read More …

‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’ : എംഎം മണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വീണ്ടും ഇടത്. ചെങ്ങന്നൂര്‍ സജി ചെറിയാന്റെ വിജയം പിണറായി സര്‍ക്കാരിന് കൂടുതല്‍ കരുത്തേകും. കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ച്‌ മന്ത്രി എം എം മണി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെയാണ് പരിഹാസവുമായി മന്ത്രി രംഗത്തെത്തിയത്. ‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’ എന്ന ഒറ്റവരി ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് കോണ്‍ഗ്രസിനെ മണി വിമര്‍ശിച്ചത്.ജനാധിപത്യത്തിലെ Read More …

കാനത്തിന്റെ പ്രതികരണങ്ങള്‍ മുന്നണിയുടെ നന്മയെ കരുതിയല്ല: പിണറായി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍.ഡി.എഫിന്റെ നന്മയെ കരുതിയല്ല. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നതാണ് കാനത്തിന്റെ വാക്കുകളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ഇല്ലാതെയാണ് ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ജയിച്ചതെന്ന കാനത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ ഈ മറുപടി. കാനം ഇങ്ങനെ Read More …

പ്രതിപക്ഷ ഷോക്കില്‍ യു.പിയില്‍ താമര വാടുന്നു, ബി.ജെ.പിക്ക് നാലാം തോല്‍വി

ലക്‌നൗ: ബി.എസ്.പിയും എസ്.പിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതോടെ ഉത്തര്‍പ്രദേശില്‍ താമര വാടുന്നതിന്റെ സൂചനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരിലേയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പൂരും നഷ്ടപ്പെട്ടതിന് പിന്നാലെ കെെരാനയിലും നൂര്‍പൂരിലും പരാജയം ഏറ്റുവാങ്ങിയതോടെ ബി.ജെ.പിയുടെ പ്രതാപം തളരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ബി.എസ്.പി- എസ്.പി സഖ്യം ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളിയായിരിക്കുമെന്ന Read More …

പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍

ക്വാലാലംപുര്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈ മാസം പത്തിനാണ് മഹാതിര്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും മഹാതിറും മോദിയും തമ്മിലുള്ള ചര്‍ച്ച. ഇത് രണ്ടാം തവണയാണ്​ മോദി ​മലേഷ്യ സന്ദര്‍ശിക്കുന്നത്​.

സ്വര്‍ണ വില കുറഞ്ഞു: പവന് 23,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ബുധനാഴ്ച വില വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 23,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലെത്തി.