കീഴാറ്റൂര്‍ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടില്‍ മാറ്റം വരരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. നല്ല കാര്യങ്ങള്‍ നടത്തുന്നതിന് അവര്‍ തടസ്സമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ വികസനവുമായി മുന്നോട്ടു പോകുമെന്നും പിണറായി വിജയന്‍ സൂചിപ്പിച്ചു. എതിര്‍പ്പുകാരുടെ എല്ലാം എതിര്‍പ്പുകളും അവസാനിപ്പിച്ച് വികസനം കൊണ്ടുവരാനാവില്ല. നാടിന്റെ Read More …

തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട: യുവതി അടക്കം മൂന്നു പേര്‍ പിടിയില്‍

മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വന്‍ കഞ്ചാവ് വേട്ട. തിരൂരങ്ങാടിക്ക് സമീപം വെന്നിയൂരില്‍ നിന്ന് അറുപത് കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്തൃശൂര്‍ ദേശീയപാതയില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പോലീസ് 60 കിലോ കഞ്ചാവ് പിടികൂടിയത്. ദേശീയപാത വഴി കഞ്ചാവ് കടത്തുന്നതായി Read More …

കോണ്‍ഗ്രസിനും ആപ്പില്‍ നിന്ന് പണി കിട്ടി ; വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്ബനി ചോര്‍ത്തുന്നതായാണ് ആരോപണം. എലിയറ്റ് ആന്‍ഡേഴ്‌സനാണ് ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്‌ളേസ്‌റ്റോറില്‍ നിന്ന് പാര്‍ട്ടി തങ്ങളുടെ ആപ്പ് നീക്കം ചെയ്തു.

മോദിക്കെതിരെ വീണ്ടും രാഹുല്‍, നമോ ആപ് നീക്കം ചെയ്യാന്‍ ആഹ്വാനം

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘നമോ’യുടെ ഉപയോക്താക്കളെല്ലാം എത്രയും വേഗം അത് നീക്കം ചെയ്യണമെന്നാണ് തന്റെ ട്വിറ്റര്‍ പേജിലൂടെയുള്ള രാഹുലിന്റെ ആഹ്വാനം. നമോ ആപ്പിലൂടെ ഉപയോക്താക്കളുടെ വീഡിയോ, ഓഡിയോ ശകലങ്ങള്‍ റക്കാര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നും, ജി.പി.എസ് മുഖേന Read More …

ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നടത്തിയത് നീലച്ചിത്രനിര്‍മാണവും മാനഭംഗവുമാണെന്ന് പ്രോസിക്യൂഷന്‍. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിലെ വാദങ്ങള്‍ക്കിടയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പരിശോധിച്ചതല്ലേയെന്നും വീണ്ടും ആവശ്യപ്പെടുന്നത് എന്തിനാണെന്നും Read More …

സീറോ മലബാര്‍ സഭാ ഭൂമിവിവാദം; ഇന്ന് വീണ്ടും സമവായ ചര്‍ച്ച

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിവിവാദത്തില്‍ ഇന്ന് വീണ്ടും സമവായ ചര്‍ച്ച നടക്കും. വൈകുന്നേരം അഞ്ച് മണിയ്ക്ക് എറണാകുളം ബിഷപ്പ് ഹൗസിലാണ് ചര്‍ച്ച. വിശ്വാസികളുടെ കൂട്ടായ്മയായ എഎംടിയുടെ ഭാരവാഹികളും അതിരൂപത പ്രതിനിധികളും കെസിബിസി പ്രതിനിധികളും സമവായചര്‍ച്ചയില്‍ പങ്കെടുക്കും. കെസിബിസിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ദിവസം വൈദികസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഭൂമികച്ചവട Read More …

ഫാറൂഖ് കോളജ് അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം

തിരുവനന്തപുരം: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ വകുപ്പ് തല അന്വേഷണം നടത്തും. ഇതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു ജവഹര്‍ മുനവര്‍ അധ്യാപക വൃത്തിയെ കളങ്കപ്പടുത്തുന്ന പ്രസ്താവന നടത്തിയെന്നും മന്ത്രി പറഞ്ഞു. ജവഹര്‍ മുനവറിനെതിരെ കേസെടുത്ത നടപടി ജനാധിപത്യ ധ്വംസനമെന്ന് കാണിച്ച കെ.എം ഷാജി Read More …

സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പോലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. പോലീസ് തോന്നിയ രീതിയില്‍ കിരാതമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് പോലീസ് Read More …