നിതീഷ്‌കുമാര്‍ അമിത്ഷായുടെ വേലക്കാരന്‍കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിതാ ഷായുടെ വേലക്കാരനായാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പണിയെടുക്കുന്നതെന്ന് കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി മുന്നോട്ടു വന്ന ആദരണീയ വ്യക്തിത്വമായിരുന്നു നിതീഷിന്‍േറത്. ആര്‍.ജെ.ഡിയുമായുള്ള അസ്വാരസ്യത്തിന്റെ പേരില്‍ മഹാസഖ്യം വിട്ടത് ജെ.ഡി.യുവിലെ തന്നെ പല നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. നീതീഷ് സ്വന്തം ധാര്‍മ്മികതയെ തല്ലിയുടച്ചാണ് ബി.ജെ.പിയിലേക്ക് മാറിയത്. ബിഹാറിലെ ഏറ്റവും മോശം മുഖ്യമന്ത്രിയായി നിതീഷ് മാറികൊണ്ടിരിക്കുകയാണെന്നും Read More …

2022ഓടെ കശ്മീര്‍ വിഷയത്തിന് പരിഹാരമാകുംരാജ്‌നാഥ് സിങ്

ലക്‌നോ: 2022 ആകുമ്പോഴേക്കും കശ്മീര്‍ വിഷയത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ പ്രശ്‌നങ്ങളോടൊപ്പം തീവ്രവാദത്തിനും തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാപങ്ങള്‍ക്കും അന്ത്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവ്രവാദം, നക്‌സലിസം, കശ്മീര്‍ വിഷയം തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവ പരിഹരിക്കാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. 2022 ഓടു കൂടി Read More …

എഐഎഡിഎംകെ ലയനത്തിന് തടസമായത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കം

ചെന്നൈ: എഐഎഡിഎംകെയിലെ പനീര്‍ശെല്‍വം  പളനിസ്വാമി പക്ഷങ്ങള്‍ തമ്മിലുള്ള ലയനനീക്കങ്ങള്‍ അവസാന നിമിഷം പാളിയത് മുഖ്യമന്ത്രിപദം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന. ഒ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കള്‍ ഉറച്ചുനിന്നു. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിപദം നല്‍കാമെന്ന വാഗ്ദാനം അനുയായികള്‍ തള്ളി. മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ നേതാക്കള്‍ ഉറച്ചുനിന്നു. Read More …

രാഷ്ട്രീയം ചാക്കിട്ടുപിടിത്തമായി മാറി: ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയം ചാക്കിട്ടുപിടിത്തമായി മാറിയെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്. രാഷ്ട്രീയത്തില്‍ ധാര്‍മ്മികത കൈമോശം വന്നുവെന്നും ജയിക്കുക എന്ന ത് മാത്രമാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ പ്രത്യേകതയെന്നും കമ്മിഷണര്‍ കുറ്റപ്പെടുത്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള സംവാദത്തിലാണ് നീലവിശല്‍ രാഷ്ട്രീയ രീതികള്‍ക്കെതിരെ അദേഹം ആഞ്ഞടിച്ചത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു Read More …

പി.വി അന്‍വറിന്റെ ചെക്ഡാം പൊളിച്ചു മാറ്റാന്‍ നിര്‍ദേശം

മലപ്പുറം: ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് പി.വി അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടറുടെ നിര്‍ദേശം . ഇറിഗേഷന്‍ വകുപ്പിനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ പൊതു മരാമത്ത് വകുപ്പിന് ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഭാസ്‌കരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് ഫയല്‍ വൈകിപ്പിച്ചു. ചെക് ഡാം പൊളിച്ചു മാറ്റാന്‍ Read More …

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യം എ.കെ ആന്റണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കേരളത്തില്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം അപ്രായോഗികമാണ്. അതിനാല്‍ അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ ഒരു സമവായത്തിലെത്താന്‍ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും  Read More …

ഗോരഖ്പുര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുവതയുടെ പ്രതിഷേധം

കോഴിക്കോട് ‘ഇനിയൊരു ഗോരഖ്പൂര്‍ ആവര്‍ത്തിക്കരുതെന്ന’ മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ യുവജനപ്രതിഷേധം. മനുഷ്യജീവനേക്കാള്‍ പശുവിന് വിലനല്‍കുന്ന സര്‍ക്കാരിനെതിരെ രോഷമുയര്‍ന്നു. ഗോരഖ്പൂരില്‍ ജീവന്‍ പൊലിഞ്ഞ പിഞ്ചോമനകള്‍ക്കുള്ള ആദരാഞ്ജലിയായി മാനാഞ്ചിറ സ്‌ക്വയറില്‍ ദീപം തെളിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമോയ് മുഖര്‍ജി ഉദ്ഘാടനംചെയ്തു. ഗോരഖ്പൂരില്‍ പിഞ്ചോമനകള്‍ ശ്വാസമില്ലാതെ മരിച്ചുവീണ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. Read More …

തരിശുപാടത്ത് കെഎസ്‌കെടിയുവിന്റെ നെല്‍കൃഷി

മീനങ്ങാടി തരിശായിക്കിടന്ന വയലില്‍ കെഎസ്‌കെടിയു നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കി. മീനങ്ങാടി പഞ്ചായത്തിലെ മുരണിയിലാണ് കെഎസ്‌കെടിയു ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചത്. സംസ്ഥാനത്ത് അഞ്ഞൂറ് ഏക്കര്‍ തരിശ്ഭൂമിയില്‍ നെല്‍കൃഷി നടത്താനുള്ള സംഘടനയുടെ തീരുമാന പ്രകാരമാണ് പഌത്തോട്ടത്തില്‍ ഗോപിയുടെയും രഘുറാം  സ്വാമിയുടെയും ആറ് വര്‍ഷത്തോളം തരിശായിക്കിടന്ന ഒരേക്കര്‍  വയലില്‍ ഞാറ്‌നടീല്‍ നടത്തിയത്. ആദിവാസി നൃത്തവും നാടന്‍പാട്ടും തുടിതാളവുമായി Read More …