കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം
മലപ്പുറം: മൃഗങ്ങളെ മാംസാഹാരത്തിന് കശാപ്പുചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രകടനവും യോഗവും നടത്തി. എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മലില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി Read More …
