അഭിഭാഷകരെ തെരുവുനായ്ക്കളോട് താരതമ്യം ചെയ്ത്

തൃശൂര്‍: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. തൃശൂരില്‍ നടന്ന മാധ്യമ സെമിനാറിലാണ് അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തരാകുന്ന രണ്ടു വിഭാഗങ്ങളാണ് കേരളത്തില്‍ ഇന്നുള്ളതെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ സെബാസ്റ്റ്യന്‍ പോള്‍ പിന്നീട് അതിന്റെ വിശദീകരണത്തിലേക്ക് കടന്നപ്പോഴാണ് തെരുവുനായ്ക്കളേയും അഭിഭാഷകരേയും താരതമ്യം ചെയ്തത്. കേരളത്തില്‍ Read More …

വിപ്ലവപോരാട്ടവുമായി സൗദി രാജകുമാരി

റിയാദ് : സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ നിന്നും വിപ്ലവ പോരാട്ടത്തിനായി ഒരു രാജകുമാരി വന്നിരിക്കുന്നു. സ്ത്രീകളുടെ അവകാശ പോരാട്ടത്തിനായി സൗദി രാജകുടുംബത്തില്‍ നിന്നു തന്നെ ഒരു സ്ത്രീശബ്ദം ഉയര്‍ന്നു വരികയാണ്. ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചുകൊണ്ട് അമീറാ അല്‍ തവീല്‍ രാജകുമാരിയാണ് വിപ്ലവപോരാട്ടവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ Read More …

ജേക്കബ് തോമസ് മയപ്പെട്ടു; വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടര്‍ന്നേക്കും

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന നിലപാടില്‍ ജേക്കബ് തോമസ് മയപ്പെട്ടുവെന്ന് സൂചന. ഡയറക്ടര്‍ സ്ഥാനത്ത് തുടരാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം അദ്ദേഹം അംഗീകരിക്കുമെന്നാണ് കരുതുന്നത്. അതിനിടെ വിഷയത്തില്‍ അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തന്റെ ഭാഗം വിശദീകരിക്കുമെന്നും സൂചനയുണ്ട്. ജേക്കബ് തോമസിനെ മാറ്റേണ്ടെന്നാണ് സിപിഎമ്മിന്റെയും നിലപാട്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ അറിയിക്കുകയും Read More …

പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യം

കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ആര്‍.എം.പി. നേതാവ് കെ.കെ. രമ. പിണറായിയുടെ വാക്കുകളില്‍ കൊടുംകാപട്യമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രമ കുറ്റപ്പെടുത്തി. പഴയൊരു സഖാവിന് അതിക്രൂരം വധശിക്ഷ വിധിക്കാന്‍ മാത്രം താങ്കളുടെ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് ആ പ്രസ്താവനയില്‍ വിശദീകരിച്ചു കണ്ടില്ല. ‘കുലംകുത്തിയെന്നും കുലംകുത്തി തന്നെ’യെന്ന ക്രൂരമായ Read More …

വിവാഹമോചനം; മലപ്പുറം പതിമൂന്നാം സ്ഥാനത്ത്

വിവാഹമോചനം കേരളത്തില്‍ കൂടുന്നുവെന്ന് കണക്കുകള്‍.സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച പട്ടികയിലാണ് കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന കണക്കുകള്‍ ഉളളത്.ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത് കൊല്ലം ജില്ലയിലാണ്.ഈ വര്‍ഷം ഇതു വരെ 1783 വിവാഹമോചനക്കേസാണ് കൊല്ലത്ത് രജിസ്റ്റര്‍ ചെയ്തത്.ഏറ്റവും കുറവ് കാസര്‍ഗോഡ്,271 കേസുകള്‍. മുത്തലാഖുമായി ബന്ധപ്പെട്ട വിവദങ്ങള്‍ക്കിടെ വിവാഹമോചനക്കേസുകളുടെ എണ്ണത്തില്‍ മലപ്പുറം ജില്ല പതിമൂന്നാം സ്ഥാനത്താണ്.സംസ്ഥാനത്ത് Read More …

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലിസമയം കൂട്ടാന്‍ ധനകാര്യവകുപ്പിന്റെ ശുപാര്‍ശ

കോട്ടയം : സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സീനിയര്‍ വിഭാഗം അധ്യാപകര്‍ ആഴ്ചയില്‍ 25 പീരിയഡ് പഠിപ്പിച്ചിരുന്നത് 31 പീരിയഡായി ഉയര്‍ത്തണമെന്നാണ് ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ. ആഴ്ചയില്‍ ഏഴ് പീരിയഡ് മാത്രം . പഠിപ്പിക്കുന്ന വിഷയങ്ങളില്‍ ഗസ്റ്റ് ലക്്ചര്‍മാരെ മാത്രമേ നിയമിക്കാവൂ എന്നും പുതിയ ശുപാര്‍ശയിലുണ്ട്. നേരത്തെ പ്രിന്‍സിപ്പല്‍മാരെ അധ്യാപനത്തില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ Read More …

കാര്‍ഷോറൂം ഉടമയെ മര്‍ദിച്ച സി ഐ ടി യുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ഇടപ്പള്ളിയില്‍ കാര്‍ ഷോറൂം ഉടമയെ ക്രൂരമായി മര്‍ദിച്ച മൂന്നു സി ഐ ടി യു പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ അക്രമത്തിന്റെ ദൃശ്യങ്ങളടങ്ങിയ തെളിവ് ഹാജരാക്കിയിട്ടും ഇവരെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമുണ്ട്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ സി പി എം നേതാവിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അക്രമം.

വൈദ്യുതി പോയോ, എപ്പോ വരുമെന്ന് എസ് എം എസില്‍ അറിയാം

തിരുവനന്തപുരം: വൈദ്യുതി തടസം എപ്പോള്‍ ഉണ്ടാവുമെന്നും എപ്പോള്‍ പുനസ്ഥാപിക്കുമെന്നും ഉപഭോക്താക്കളെ അറിയിക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി. എസ് എം എസിലൂടെയും ഇ മെയിലിലൂടെയും അറിയിക്കുന്ന സംവിധാനം 25ന് വൈദ്യുതി ഭവനില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈദ്യുതി ബില്‍ തുകയും അടയ്‌ക്കേണ്ട തീയതിയും ഇതോടൊപ്പം സന്ദേശമായി എത്തും. പരാതികള്‍ വാട്‌സ് ആപ്പിലൂടെ നല്കാനുള്ള സംവിധാനവും അന്നുമുതലുണ്ടാവും. 9496018367 Read More …