മോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ അവഹേളനമെന്നത് ജനാധിപത്യ വിരുദ്ധം; ചെന്നിത്തല

സിപിഎം തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കിയിരിക്കുകയാണെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോഡിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പ്രതികരിച്ചു. സിപിഎം വളരെ Read More …

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നീക്കമുണ്ടോ? കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് കേരളാ ഹൈക്കോടതി. പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. ലോക്ക്ഡൗണ്‍ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ എംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പ്രത്യേക Read More …

കൊറോണ : കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണം ; കെഎംസിസി ഹൈക്കോടതിയില്‍

കൊച്ചി: യുഎഇയിലെ ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനയായ ദുബൈ കെ.എം.സി.സി ഹൈക്കോടതിയില്‍. കൊറോണ വൈറസ് വ്യാപനം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ അനുമതി നല്‍കണമെന്നും തിരികെയെത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാനും ചികിത്സ നല്‍കാനും നടപടിവേണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. മറ്റ് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുന്നത് ഇന്ത്യ Read More …

സാമൂഹ്യ അടുക്കള :കൊല്ലത്ത്‌ സന്നദ്ധ സേനയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി

കൊച്ചി: കൊല്ലത്ത് സ്വയം സാമൂഹ്യ അടുക്കള നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സന്നദ്ധ സേനയില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ കൈവശമുള്ള ഭക്ഷ വസ്തുക്കള്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതായും സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ ഗവ.പ്ലീഡര്‍ പി നാരായണന്‍ Read More …

മദ്യപാന ആസക്തിയുള്ളവര്‍ക്ക് മരുന്നായി മദ്യം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മദ്യപാന ആസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയില്‍ മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. മദ്യാസക്തിയുള്ളവര്‍ക്ക് മരുന്നായി മദ്യം നല്‍കിയാല്‍ എങ്ങനെ ആസക്തി കുറയുമെന്ന് ചോദിച്ച കോടതി ഡോക്ടര്‍മാരാണ് രോഗികള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ Read More …

ചികിത്സ നല്‍കാമെന്ന് മംഗലാപുരത്തെ ആശുപത്രികള്‍; കര്‍ണാടകത്തിന്റെ വാദം പൊളിച്ച്‌ കേരളം

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക, കേരളത്തിലേക്കുള്ള അ‌തിര്‍ത്തികള്‍ അ‌ടച്ചത് സംബന്ധിച്ച കേസില്‍ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു. മംഗലാപുരത്തെ ആശുപത്രികള്‍ നിറഞ്ഞെന്ന കര്‍ണാടകത്തിന്റെ വാദം തെറ്റാണെന്ന് സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാണിച്ചു. കാസര്‍കോട് നിന്നുള്ള രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്ന മംഗലാപുരത്തെ ആശുപത്രിയില്‍ നിന്നുള്ള കത്ത് ഉള്‍പ്പെടെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍, വയനാട് അ‌തിര്‍ത്തികള്‍ തുറക്കാമെന്നും എന്നാല്‍ കാസര്‍കോടേക്കുള്ള റോഡുകള്‍ Read More …

മംഗലാപുരം അതിര്‍ത്തി തുറക്കാനാകില്ല, കൊറോണ ചികിത്സയ്‌ക്കാണ് ആശുപത്രികള്‍ ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്: കര്‍ണ്ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍

കൊച്ചി: മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. കൊറോണ വൈറസ് വ്യാപനം തടയാന്‍ വേണ്ടിയാണ് കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ അടച്ചതെന്ന് കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. കൊറോണ ചികിത്സകള്‍ക്കാണ് മംഗലാപുരത്തെ ആശുപത്രികള്‍ ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും, ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള രോഗികള്‍ എത്തുന്നത് Read More …

ഇന്ത്യയിലേക്ക്​ പ്രത്യേക വിമാനമെന്ന്​ വ്യാജ സന്ദേശം; ഖേദ പ്രകടനവുമായി അല്‍ഫോണ്‍സ്​ കണ്ണന്താനം

കൊച്ചി: വ്യാജ സന്ദേശം പ്രകടിപ്പിച്ചതില്‍ ഖേദപ്രകടനവുമായി മുന്‍ കേന്ദ്രമന്ത്രി അല്‍​േഫാണ്‍സ്​ കണ്ണന്താനം. ലണ്ടനിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്​ ​കണ്ണന്താനം പോസ്​റ്റ്​ ചെയ്തിരുന്നത്​​. ഇതിനെത്തുടര്‍ന്ന്​ നിരവധി പേര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പ്രസ്​തുത വാര്‍ത്ത തെറ്റാണെന്ന്​ ഇന്ത്യന്‍ ഹൈകമീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ്​ ഖേദപ്രകടനവുമായി അല്‍ഫോണ്‍സ്​ കണ്ണന്താനം എത്തിയത്​. താന്‍ ഉള്‍പ്പെട്ട ഐ.എ.എസ്​ ഗ്രൂപ്പില്‍ നിന്നാണ്​ Read More …