കൊച്ചിയില്‍ 30 കോടി വിലവരുന്ന എം.ഡി.എം.എ പിടികൂടി

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട 30 കോടി വിലവരുന്ന അഞ്ച് കിലോ മെഥലിന്‍ ഡിയോക്സി ആംഫിറ്റമിന്‍(എം.ഡി.എം.എ) എക്സൈസ് പിടികൂടി. രണ്ട് പേരെ എക്സൈസ് പൊലീസ് അറസ്റ്റ് ചയ്തിട്ടുണ്ട്. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയും വിലവരുന്ന എം.ഡി.എം.എ പിടികൂടുന്നതെന്ന് എക്സൈസ് അറിയിച്ചു.

ആലപ്പുഴയില്‍ വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള സാധാരണക്കാരന്റ അജ്ഞത മുതലെടുത്ത് വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പത്തിയൂര്‍ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി നാല് സെന്റ് സ്ഥലം വാങ്ങുന്നതിന് ബ്ളോക്ക് പഞ്ചായത്തില്‍ നിന്നും ഒരു ഗുണഭോക്താവിന് മൂന്ന് ലക്ഷം രൂപ Read More …

ഫേസ്ബുക്ക് പ്രണയം: അഞ്ചു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പൊലീസ് പിടിയില്‍

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവി്നെ പ്രണയിച്ച്‌ യുവതി പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച ഒളിച്ചോടി. ഭര്‍ത്താവിന്റെ പരാതിയില്‍ ഒടുവില്‍ പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റ് ചെയ്തു. ചെമ്ബൂര് എതുക്കാവിള സ്വദേശി സന്തോഷ്കുമാറിന്റെ ഭാര്യ ശരണ്യ (25), കാമുകന്‍ പാലക്കാട് പെറ്റശേരി വാണിയാംപാറ ചുള്ളിയോട്ടുഹൗസില്‍ അബി (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ശരണ്യയുടെ Read More …

ആലപ്പുഴയില്‍ യുവതി വെട്ടേറ്റ് മരിച്ചു; ഭര്‍തൃസഹോദരന്‍ അറസ്റ്റില്‍

നെടുമുടി: വീണ്ടും നാടിനെ നടുക്കിയ കൊലപാതകം. ആലപ്പുഴ നെടുമുടിയില്‍ യുവതിയെ വെട്ടിക്കൊന്നു. വെള്ളാമത്തറ സ്വദേശി ബിജുവിന്റെ ഭാര്യ റോസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരന്‍ ബോണിയെ നെടുമുടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്ത യുവതി അറസ്റ്റില്‍

നൈനിറ്റാല്‍: സ്ത്രീധനത്തിനായി പുരുഷ വേഷം കെട്ടി രണ്ട് വിവാഹം കഴിച്ച യുവതി അറസ്റ്റില്‍. കൃഷ്ണ സെന്‍ എന്ന പേരിലറിയപ്പെട്ട സ്വീറ്റി സെന്നിനെ ആണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ജില്ലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ ദംപൂരില്‍ നിന്നാണ് സ്വീറ്റി സെന്നിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുരുഷനാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ യുവതികളെ വശീകരിക്കുകയും പിന്നീട് വിവാഹം Read More …

വെള്ളം തീര്‍ന്നപ്പോള്‍ മൂത്രമൊഴിച്ച്‌ വിസ്കി അടിക്കാന്‍ പറഞ്ഞ കൂട്ടുകാരനെ യുവാവ് തലയ്ക്ക് അടിച്ചുകൊന്നു

മുംബൈ: സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള മദ്യപാന സദസ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. അച്യുത് ചൗബേ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. മദ്യപിക്കാനുള്ള വെള്ളം തീര്‍ന്നപ്പോള്‍ മൂത്രം ഒഴിച്ച്‌ വിസ്കി കുടിക്കാന്‍ സുഹൃത്തിനോട് പരിഹാസരൂപേണ അച്യുത് പറഞ്ഞു. ഇതില്‍ പ്രകോപിതനായ സന്ദീപ് ഗവാസ് (27) എന്ന സുഹൃത്ത് അച്യുതിനെ അടിച്ചു കൊല്ലുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നവ്നഗര്‍ പോലീസ് സന്ദീപിനെ അറസ്റ്റ് Read More …

പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം, എതിര്‍ത്തതോടെ 16കാരന്റെ കൊടും ക്രൂരത

സുസ്താനി: മധ്യപ്രദേശില്‍ പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം. 16കാരനായ ആണ്‍കുട്ടിയാണ് പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചത്. കര്‍ഷകരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണം നടന്നത്. വീട്ടിലേയ്ക്ക് അതിക്രമിച്ച്‌ കടന്ന ആണ്‍കുട്ടി പെണ്‍കുട്ടിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പീഡനശ്രമം ശക്തമായി തടഞ്ഞതോടെ ക്രൂരമായി മര്‍ദിച്ചു. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും Read More …

ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപര്യന്തം

പറവൂര്‍: ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ അച്ചനും മകനും ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി – രണ്ട് വിധിച്ചു.പെരുമ്ബടന്ന കൊട്ട കണക്കന്‍ പറമ്ബില്‍ രാജാമണി (56) മകന്‍ രാജേഷ് (28) എന്നിവരെയാണ് ജഡ്ജി എന്‍.വി.രാജു ശിക്ഷിച്ചത് .രാജാമണിയുടെ സഹോദരന്‍ മോഹനനാണ് കൊല്ലപ്പെട്ടത്. 2010 മാര്‍ച്ച്‌ ആറിനാണ് Read More …