ആഹാരം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2 വയസുകാരിയെ മാതാവ് കൊലപ്പെടുത്തി

ബ്യൂണസ് ഐറീസ്: ആഹാരം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രണ്ട് വയസുകാരിയെ മാതാവ് കൊലപ്പെടുത്തി. ഫ്‌ലോറന്‍സിയോ വാരിലിയിലുള്ള കരീന ഗോമസ് (26) ആണ് 23 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.   ‘എനിക്ക് കുഞ്ഞിന് ആഹാരം നല്‍കാന്‍ കഴിയില്ല. ഇനി അവള്‍ ഇത് അധികം സഹിക്കേണ്ടി വരില്ല. എനിക്ക് മടുത്തു’ Read More …

നേപ്പാളില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു ഇന്ത്യക്കാര്‍ പിടിയില്‍

കാഠ്മണ്ഡു: നേപ്പാളില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു ഇന്ത്യക്കാര്‍ അറസ്റ്റിലായി. കാക്കര്‍ബിറ്റയില്‍ നിന്നും കാഠ്മണ്ഡുവിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. പോലീസ് സുരക്ഷ പരിശോധന നടത്തുന്നതിനിടെ ഇവരുടെ കൈവശം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ പേര് വിവരങ്ങള്‍ നേപ്പാല്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേപ്പാളില്‍ ഡിസംബര്‍ ഏഴിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പ് Read More …

വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബ്രഹ്മപുരിയില്‍ മൂന്നംഗ സംഘം വസ്തു ഇടനിലക്കാരനെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ വസ്തു ഇടനിലക്കാരന്‍ വാജിദിനെ ഗൂണ്ടാസംഘം വെടിവെക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന സി.സിടിവിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബ്രഹ്മപുരിയിലെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് മൂന്നു പേര്‍ വാജിദിനെ പുറത്തേക്ക് തള്ളിയിടുകയും താഴെ Read More …

പത്തു വയസ്സുകാരിയെ പിതാവിന്റെ ജ്യേഷ്ഠന്‍ പീഡിപ്പിച്ചു

ആറ്റിങ്ങല്‍: പത്ത് വയസുകാരിയെ പീഡിപ്പിച്ച പിതാവിന്റെ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലിലാണ് സംഭവം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി സ്‌കൂളിലെ അദ്ധ്യാപികമാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ടീച്ചര്‍മാര്‍ വിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. Read More …

കുവൈറ്റില്‍ മലയാളി നഴ്‌സിന് അഞ്ചു വര്‍ഷം തടവ് ശിക്ഷ

കുവൈത്ത് സിറ്റി ; കുവൈറ്റില്‍ മലയാളി നഴ്‌സിന് തടവ് ശിക്ഷ. രക്തപരിശോധനയുടെ ഭാഗമായി ശേഖരിച്ച രക്തസാംപിളില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ ബേബിയുടെ മകന്‍ എബിന്‍ തോമസി (29)നാണു അഞ്ചുവര്‍ഷം തടവും 100 ദിനാര്‍ പിഴയും കുവൈറ്റ് കോടതി വിധിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് എബിന്‍ കുവൈറ്റില്‍ എത്തിയത്. Read More …

തമിഴ്‌നാട്ടില്‍ 16 കോടിയുടെ രക്ത ചന്ദനം പിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. 16 കോടി വില മതിക്കുന്ന ചന്ദനതടികള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു. ഓര്‍ഗടാം ഭാഗത്തെ ഒഴിഞ്ഞ ഗോഡൗണില്‍ നിന്നാണ് ചന്ദന തടികളടങ്ങിയ ട്രക്ക് Read More …

പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. മുക്കം കൊടിയത്തൂര്‍ സ്വദേശി ഫസല്‍ മരിച്ചത്. മുക്കം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മണല്‍ വാരുന്നതിനിടെയാണ് പോലീസിനെ കണ്ട് ഫസല്‍ ഓടിയതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ പുഴയില്‍ വീണ യുവാവ് മുങ്ങിമരിക്കുകയായിരുന്നു. അതേസമയം പോലീസ് പിന്തുടരാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവാവ് ഭയന്നതോടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു

കൊച്ചി : എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് എ!.ഐ.എ ഉദ്യോഗസ്ഥര്‍ ഹാദിയയുടെ മൊഴിയെടുത്തത്. ഹാദിയ കേസില്‍ ഈ മാസം 27 ന് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് എന്‍ഐഎ നടപടി. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയായുടെ മൊഴിയെടുത്തത്.