മയക്കുമരുന്ന് വേട്ട വിദഗ്ധന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. ഇന്ദ്രജിത്ത് സിങ് എന്ന ഇന്‍സ്‌പെക്ടറെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശേധനയില്‍ മയക്കുമരുന്നിന് പുറമേ ആയുധങ്ങള്‍, പണം എന്നിവയും പിടിച്ചെടുത്തു. മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിന്‍, ഇറ്റാലിയന്‍ നിര്‍മിത തോക്കുകള്‍, എകെ Read More …

ജനല്‍ തുറന്നിട്ടു; കിടന്നുറങ്ങിയ വീട്ടമ്മയുടെ മാല മോഷ്ടാവ് കവര്‍ന്നു

കോട്ടയം:  അര്‍ധരാത്രി വീടിന്റെ ജനല്‍ തുറന്നിട്ടുറങ്ങിയ വീട്ടമ്മയുടെ നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടാവ് കവര്‍ന്നു. രണ്ടാം നിലയിലെ ഷെയ്ഡില്‍ കയറി നിന്ന ശേഷമാണ് പ്രതി ജനലിലൂടെ കയ്യിട്ട് മാല മോഷ്ടിച്ചത്. ഈരാറ്റുപേട്ട ഞേലമ്പാറ ഭാഗത്ത് തോട്ടപ്പള്ളില്‍ എല്‍സിയുടെ വീടിന്റെ രണ്ടാം നിലയില്‍ വാടകയ്ക്കു താമസിക്കുന്ന സ്മിത മോളുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു Read More …

വൃദ്ധയുടെ ഒന്നര പവന്‍ മാല കോടീശ്വരി വാങ്ങി പകരം അഞ്ച് പവന്‍ നല്‍കി

മാള ; വൃദ്ധയുടെ ഒന്നര പവന്‍ മാല കോടീശ്വരി വാങ്ങി പകരം അഞ്ച് പവന്‍ എന്നും പറഞ്ഞ നല്‍കിയത് മുക്കുപണ്ടം. മാളയിലാണ് ഈ കബളിപ്പിക്കല്‍ നടന്നത്. മാള ടൗണില്‍ വെച്ച് വൃദ്ധയെ പരിചയപ്പെട്ട  യുവതി  സംസാരത്തിലൂടെ വൃദ്ധയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് ചേച്ചിയുടെ വീടു കാണണം എന്നു പറഞ്ഞ് വൃദ്ധയോടൊപ്പം യുവതി വീട്ടില്‍ എത്തി. ശേഷം Read More …

ഓടുന്ന ഓട്ടോയില്‍ വെച്ച് എം ബി എ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു

താനെ: ഓടുന്ന ഓട്ടോയില്‍ വെച്ച് എം ബി എ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു. താനെ റോഡില്‍ ഷെയര്‍ ഓട്ടോയില്‍ വെച്ചാണ് 23കാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എം.ബി.എ പഠനത്തിന് പുറമെ നഗരത്തിലെ ഒരു ഫിറ്റ് നസ് ട്രെയിനിങ്ങ് സെന്ററിലും Read More …

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം കുട്ടിയുടെ കൈവിരലുകള്‍ അറുത്തുമാറ്റി

മിഡ്‌നാപ്പുര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിക്ക് ക്രൂരമര്‍ദ്ദനം. മുസ്ലീം കുട്ടിയെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും നാല് വിരലുകള്‍ അറുത്തെടുക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരിലാണ് സംഭവം. പീപ്പിള്‍ബെറ പഞ്ചായത്തിലെ ഗ്രാമപ്രദേശത്തുള്ള ബാലനെതിരെയാണ് ഈ ക്രൂരത. എസ്‌കെ റഫീക് എന്നയാളുടെ 11 വയസ്സുള്ള മകന്‍ എസ്‌കെ ഇസ്മായിലിനു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിനു ശേഷം കുട്ടിയെ കാണാതായി. ജൂണ്‍ Read More …

മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാന്‍ ആത്മഹത്യ ചെയ്തു

ശ്രീനഗര്‍: മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യചെയ്തു. 97 ബറ്റാലിയനില്‍പെട്ട ഹെഡ്‌കോണ്‍സ്റ്റബിള്‍ നീലം കുമാറാണ് മൂന്നാം ഭാര്യ റിതു ദേവിയെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നമാണ് കാരണം. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ കതുവയിലാണ് സംഭവം. സേസ്വാനിലെ റെയില്‍വേ ട്രാക്കിലാണ് നീലം Read More …

ട്രെയിനില്‍ യാത്രക്കാരനെ ആക്രമിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു!! രണ്ടു പേര്‍ കസ്റ്റഡിയില്‍

ഷൊര്‍ണൂര്‍: യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെുത്ത കേസില്‍ രണ്ടു പ്രതികളെ പോലീസ് പിടികൂടി. അമൃത എക്‌സ്പ്രസില്‍ വച്ചാണ് മൂന്നു പേരടങ്ങുന്ന സംഘം യാത്രക്കാരനെ ആക്രമിച്ച് അഞ്ചു ലക്ഷം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും തട്ടിയെടുത്തത്. എറണാകുളം മട്ടാഞ്ചേരി അമ്മായിമുക്ക് ഇജാസ് (18), മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് അഫ്‌സല്‍ (29) എന്നിവരെയാണ് ഇതിനകം അറസ്റ്റ് Read More …

ആലപ്പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കൊച്ചിക്കായലില്‍!! മരണത്തില്‍ ദുരൂഹത?

കൊച്ചി: ആലപ്പുഴയില്‍ നിന്ന് കാണാതായ വൃദ്ധന്റെ മൃതദേഹം കൊച്ചിക്കായലില്‍ കണ്ടെത്തി. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പ്രകാശന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാള്‍ ഭിന്നശേഷിക്കാരനാണ്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപത്തെ ബോട്ട് ജെട്ടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. രാവിലെ ഇതുവഴിപോയ വള്ളക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. Read More …