അച്ഛന്‍ മകന് നേരെ വെടിയുതിര്‍ത്തു

ഇടുക്കി: സൂര്യനെല്ലിയില്‍ അച്ഛന്‍ മകനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി അച്ചന്‍കുഞ്ഞാണ് മകന്‍ ബിനുവിനു നേരെ വെടിയുതിര്‍ത്തത്. കുടുംബ വഴക്കിനെ തുടര്‍ന്നാണു വെടിയുതിര്‍ത്തതെന്നു പോലീസ് നിഗമനം. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്കുമരുന്ന് സംഘവും പോലീസും തമ്മില്‍ വെടിവെപ്പ്; 15 മരണം

മയക്കുമരുന്ന് സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മെക്‌സികോയിലെ ലാസ് വറാസ് ടൗണിനു സമീപമാണ് മയക്കു മരുന്ന് സംഘവും ഇവരെ പിടികൂടാനെത്തിയ പോലീസും തമ്മില്‍ വെടിവെപ്പ് നടത്തിയത്. മയക്കുമരുന്ന് സംഘത്തില്‍പെട്ട 15 പേരാണ് കൊല്ലപ്പെട്ടത്. യു.എസ് അതിര്‍ത്തിയായ ചിഹ്വാഹയിലാണ് സംഭവം. അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

വൈക്കം കൂട്ട ആത്മഹത്യ; ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു

വൈക്കം: കഴിഞ്ഞ ദിവസം തീെകാളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തില്‍ അവശേഷിച്ചയാളും മരിച്ചു. പതിനൊന്നുകാരനായ ശ്രീഹരി ഇന്നു രാവിലെയാണ് മരിച്ചത്ശ്രീഹരിയുടെ പിതാവ് ചില്ലക്കല്‍ സുരേഷ് (45), അമ്മ സോജ(38), സഹോദരന്‍ സൂരജ്(14) എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ശ്രീഹരിയെ മെഡിക്കല്‍ കോളജ്? ആശുപത്രിയിലെത്തി കണ്ട് വൈക്കം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മൊഴി എടുത്തിരുന്നു. ഇന്നലെ Read More …

ആനക്കൊമ്പ കേസ്: പ്രതി പിടിയില്‍

കൊച്ചി: ആനക്കൊമ്പ് കേസില്‍ വാരണസി സ്വദേശിയായ മനീഷ് ഗുപ്ത പിടിയില്‍. ഇയാളെ പാലാരിവട്ടം ഫോറസ്റ്റ് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ഉത്തരേന്ത്യയില്‍ കണ്ടു വരുന്ന ശിങ്കാരി മാനിന്റെ കൊമ്പും 50 കുപ്പി വിദേശ മദ്യവും കണ്ടെടുത്തു. ആനക്കൊമ്പ് എംഡി ജോസ് എന്നയാള്‍ സൂക്ഷിക്കാന്‍ Read More …

വിവാഹത്തിന് തയ്യാറാകാത്ത യുവാവിന്റെ ജനനനേന്ദ്രിയം കാമുകി മുറിച്ചു

ന്യൂഡല്‍ഹി: വിവാഹത്തിന് തയ്യാറാകാത്ത യുവാവിന്റെ ജനനനേന്ദ്രിയം കാമുകി മുറിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ലിംഗഛേദത്തിന് ഇരയായ യുവാവിനെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകട നില തരണം ചെയ്‌തെങ്കിലും ശസ്ത്രക്രിയ സമ്ബൂര്‍ണ്ണ വിജയമാവാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പോലീസ് പറയുന്നു. 35 കാരനായ തെരുവ് കച്ചവടക്കാരനായ യുവാവ് 22 കാരിയായ Read More …

ഫേസ്ബുക്ക് സൗഹൃദം; കൊച്ചി പെണ്‍കുട്ടിയെ യുപിയിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി: പത്തുവര്‍ഷത്തോളമായി കൊച്ചി വടുതലയില്‍ താമസിക്കുന്ന യു.പി. സ്വദേശിയായ യുവതിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാദ്ധ്യായയെയാണ് നോയിഡയില്‍ നിന്ന് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ സംവിധായകനെന്നാണ് പറഞ്ഞിരുന്നത്. ഈ മാസം 15നാണ് ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിനു Read More …

അവിഹിതമാരോപിച്ച് കൊല; ഭര്‍ത്താവ് ഭാര്യയെ കുത്തിയത് 35 തവണ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയത് 35 തവണ. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്‍ഡണില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബിനോദ് ബിഷ്ടാണ് വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ വിനീതിന് പരിക്കേറ്റു. അച്ഛന്റെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുമ്‌ബോഴാണ് വിനീതിന് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ Read More …

പച്ചാളം ബിന്ദു വധക്കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി : പച്ചാളം ബിന്ദുവധക്കേസിലെ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം കഠിന തടവായി ഭേദഗതി ചെയ്തു. 40 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചശേഷം പ്രതിയെ മോചിപ്പിച്ചാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ബിന്ദുവിനെ (37) 2010 നവംബര്‍ 16 നാണ് കൊലപ്പെടുത്തിയത്. വിദേശത്തു ജോലിക്കു പോകാന്‍ 50,000 രൂപയ്ക്കു Read More …