കസ്റ്റംസ് ഓഫീസര്‍ക്ക് 8,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തയാള്‍ക്കെതിരെ വിചാരണ

ഹത്ത:  കസ്റ്റംസ് ഓഫീസര്‍ക്ക് എണ്ണായിരം ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തയാള്‍ക്കെതിരെ കേസ്. ഹത്ത അതിര്‍ത്തിയിലൂടെ നിരോധിക്കപ്പെട്ട മൃഗങ്ങളെ രാജ്യത്തേയ്ക്ക് കടത്താന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടാണിയാള്‍ പണം വാഗ്ദാനം ചെയ്തത്. 27കാരനായ ക്ലര്‍ക്കിനെതിരെയാണ് കേസ്. ഉക്രൈനില്‍ നിന്നും ഒമാനിലേയ്ക്ക് ഇറക്കുമതി ചെയ്ത ആറ് പൂച്ചകളേയും 18 പട്ടികളേയും യുഎഇയിലേയ്ക്ക് കടത്തിവിടാന്‍ അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രമില്ലാതെ Read More …

മുസ്ലീംങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളേയും ഇല്ലാതാക്കണം…ഹിന്ദുക്കള്‍ ആയുധമെടുക്കാന്‍ ആഹ്വാനം…!!

തിരുവനന്തപുരം: ആര്‍എസ്എസ് പ്രഭാഷകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിദ്വേഷ പ്രസംഗം വിവാദത്തില്‍. പൊതുവേ മുസ്ലീംങ്ങള്‍ക്കെതിരെയാണ് സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്താറുള്ളതെങ്കില്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ്. ക്രിസ്തുമതം വ്യാപിക്കുന്നത് തടയാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നാണ് ഗോപാലകൃഷ്ണന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തത് പോലെ ഹിന്ദുക്കളും ആയുധമെടുക്കണമത്രേ. താന്‍ സമാധാനം Read More …

വ്യഭിചാരം: യു.എ.ഇയില്‍ നാല് യുവതികള്‍ ഉള്‍പ്പടെ അഞ്ച് പ്രവാസികള്‍ക്ക് ശിക്ഷ

ദുബായ്:  മസാജ് പാര്‍ലറിന്റെ മറവില്‍ വേശ്യാവൃത്തി നടത്തിയ മൂന്ന് പ്രവാസികള്‍ക്ക് അബുദാബിയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ. ഒരു ബംഗ്ലാദേശി പുരുഷനേയും നാല് ഫിലിപ്പിനോ യുവതികളേയുമാണ് അബുദാബി ഫാസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. അന്വേഷണത്തില്‍ സംഘം പരസ്യം നല്‍കി വേശ്യാവൃത്തി നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കോടതി രേഖകള്‍ പറയുന്നു. ബംഗ്ലാദേശ് Read More …

മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

തിരുവല്ല: ( 17.06.2017) മധ്യവയസ്‌കനെ തലക്കടിച്ച് കൊലപ്പെടുത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം കുരുമല ചക്കാട്ടുശേരി അനീഷ് (29), അനുജന്‍ അജേഷ് (24) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. വള്ളംകുളം കുരുമല കിഴക്കേച്ചിറ രാഘവനെ(62) യാണ് കഴിഞ്ഞ അഞ്ചിന് രാത്രി 8.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഗുരുതരമായ പരുക്കുകളോടെ Read More …

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനും തിരുവഞ്ചൂരിനും എതിരായ ത്വരിതാന്വേഷണം റദ്ദാക്കി

കൊച്ചി:  ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവര്‍ക്കുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കേസ് അട്ടിമറിച്ചുവെന്ന് കാണിച്ച് ഏരൂര്‍ സ്വദേശി എ.എ പൗലോസായിരുന്നു വിജിലന്‍സ് കോടതിയെ Read More …

ബെന്നി കൊലക്കേസ്: പ്രതികളെ വെറുതെവിട്ടു

ആലപ്പുഴ: മാരാരിക്കുളത്തെ സിപിഎം നേതാവ് പൊള്ളേത്തൈ സ്വദേശി ബെന്നി (ഫ്രാന്‍സിസിനെ) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. കേസില്‍ ബിഎംഎസ് നേതാവടക്കം 13 പ്രതികളാണ് ഉണ്ടായിരുന്നത്. 13 പേരെയും കോടതി വെറുതെവിട്ടു. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പൂവാലന്‍മാരെ തേടിയിറങ്ങിയ പൊലീസ് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; എസ്‌ഐയ്‌ക്കെതിരെ നടപടി

കായംകുളം: കായംകുളത്ത് പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച എസ്‌ഐക്കെതിരെ നടപടി. എസ്‌ഐ കെ.മഞ്ജുദാസിനെ എആര്‍ ക്യാംപിലേയ്ക്കു മാറ്റി. പൂവാലന്‍മാരെ തേടിയിറങ്ങിയ പൊലീസ് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിയെ വളഞ്ഞിട്ടടിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരുമെത്തി തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ ഭീഷണിപ്പെടുത്തി.ദേഹമാസകലം പരുക്കുകളോടെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിയെ ഓഫിസിലെത്തി തടഞ്ഞുവച്ചു. സംഭവത്തില്‍ അന്വേഷണം Read More …

പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മണക്കാട് കുര്യാത്തി കളിപ്പാന്‍കുളം ടിസി വിദ്യാഭവനില്‍ വിനുവിനെയാണ് (27) ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയോട് അടുപ്പം കാണിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പീഡനത്തില്‍ മനം നൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ Read More …