റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു: സംഭവം വീട്ടില്‍വെച്ച്‌

തിരുപ്പൂര്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു. തമിഴ്‌നാട് തിരുപ്പൂര്‍ മുതലിപ്പാളയം സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി. തിരുപ്പൂര്‍ സിഡ്‌കോ മേഖലയില്‍ റിയല്‍ എസ്റ്റേറ്റ്, അക്കൗണ്ടിങ് ബിസിനസ് നടത്തുന്നയാളാണ് ബാലസുബ്രഹ്മണ്യം. ഇന്നലെ, അര്‍ദ്ധരാത്രിയോടെയാണ് ഒരു സംഘം വീട്ടിലെത്തി ബാലസുബ്രഹ്മണ്യത്തെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇരുചക്ര വാഹനവും മോഷ്ടിച്ചു. മോഷണമാണോ Read More …

പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി നഗരത്തില്‍ കറങ്ങി; യുവാവ് അറസ്റ്റില്‍

കല്‍ബുരഗി :സ്വന്തം പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ഓട്ടോറിക്ഷയില്‍ നഗരത്തിലൂടെ കറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കല്‍ബുരഗി നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഓട്ടോയുടെ പിന്‍സീറ്റില്‍ വച്ച ശേഷമാണ് ലക്ഷ്മികാന്ത് എന്നയാള്‍ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയത്. ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. മക്കളായ Read More …

ചെന്നൈയില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു : മൂന്ന് പേര്‍ അറസ്റ്റില്‍

ചെന്നൈ: ചെങ്കല്‍പേട്ടില്‍ 20-കാരിയായ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തായ എന്‍. ശരവണന്‍ (29), ബി.കോം. അവസാനവര്‍ഷ വിദ്യാര്‍ഥിയായ ടി. സാരഥി (21), അഭിഭാഷകനായ എസ്. സൂര്യപ്രകാശ് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നഴ്സിങ് പഠനം കഴിഞ്ഞിറങ്ങിയ യുവതി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കായി ഇന്റര്‍വ്യൂവിന് പോവാനെത്തിയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഗ്രാമത്തില്‍ Read More …

‘ വീർ സവർക്കറെ അപമാനിക്കാൻ അനുവദിക്കില്ല’; നടി സ്വര ഭാസ്‌കറിന് വധഭീഷണി കത്ത്

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്. വെർസോവയിലെ നടിയുടെ വസതിയിലേക്കാണ് കത്ത് ലഭിച്ചത്. ഉടൻ തന്നെ നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ ആളുകൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ Read More …

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ സന്ധ്യ സമയത്ത് വിജനമായ ഭാഗത്ത് വച്ച്‌ ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. അഞ്ചല്‍ ഏരൂര്‍ നടുക്കുന്നംപുറം രതീഷ് മന്ദിരത്തില്‍ വിജി എന്നറിയപ്പെടുന്ന രാജേഷിനെയാണ് (35) ഏരൂര്‍ എസ് ഐ ശരലാലും സംഘവും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിരണ്ടാം തീയതി രാത്രി 8 Read More …

അശ്‌ളീല വീഡിയോ സ്ത്രീകളുടെ ഭക്ത ഗ്രൂപ്പിലേക്ക് അയച്ച വൈദികനെതിരെ പരാതി

കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്‌ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു.നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്‌സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് Read More …

കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് മലയാളി രക്ഷപ്പെട്ടു; കൊല്ലുമെന്ന ഭയമുണ്ടെന്ന് പ്രതി

തിരുവനന്തപുരം: മലയാളിയായ മോഷണക്കേസ് പ്രതി കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം വലിയതുറ സ്വദേശി വിനോദാണ് ബുധനാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഹെന്നൂര്‍ പോലീസാണ് മോഷണമുതല്‍ വീണ്ടെടുക്കാനായി വിനോദിനെ തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ തമ്പാനൂരിലെ ലോഡ്ജില്‍നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.സ്വര്‍ണമോഷണക്കേസിലാണ് വിനോദിനെ ഹെന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം തിരുവനന്തപുരത്തെ Read More …

ഉമ്മവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ക്രൂരത ഒന്നരവയസുകാരന്റെ കണ്‍മുന്നില്‍

മണ്ണാര്‍ക്കാട്: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പില്‍ കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാശിന്റെ ഭാര്യ ദീപിക (28) ആണ് മരിച്ചത്. പ്രതി അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവം. പല്ലുതേയ്ക്കാതെ മകനെ ഉമ്മവയ്‌ക്കേണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഏക മകന്‍ ഐവിന്റെ Read More …