കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു കമ്മീഷനെ വെക്കണം: മുരളീധരന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു കമ്മീഷനെ വെക്കണമെന്ന് കെ.മുരളീധരന്‍. അധിക ചിലവുണ്ടായത് കമ്മീഷനെ തീറ്റിപ്പോറ്റാന്‍ വേണ്ടിയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സി.പി.എം അനുകൂല സംഘടനയുടെ സഹായം കമ്മീഷന്‍ സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്. എങ്ങനെയാണ് ഒരു കത്ത് മാത്രം കമ്മീഷന് നഷ് ടപ്പെട്ടതെന്നും മുരളീധരന്‍ ചോദിച്ചു

ഇപി ജയരാജന് കിട്ടാത്ത നീതി എന്തിനാണ് ചാണ്ടിയ്ക്ക് നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കായല്‍ കൈയേറിയ വിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ രാജിയില്‍ കുറഞ്ഞതൊന്നും രാഷ്ട്രീയ കേരളത്തിന് ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റങ്ങള്‍ നടത്തുകയും ചെയ്ത മന്ത്രിയെ ഇത്രയും നാള്‍ സിപിഐഎം സംരക്ഷിക്കുകയായിരുന്നുവെന്നും Read More …

സര്‍ക്കാരിനു മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ്സ് നേതാക്കളും പോകില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് തെളിവില്ലാത്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ്സ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥനും തനിക്കെതിരെ കമ്മീഷന് മൊഴി നല്‍കിയിട്ടില്ലെന്നും, ഈ സര്‍ക്കാരിന്റെ കാലത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ കമ്മീഷനു മുമ്ബില്‍ ഹാജരായതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. സര്‍ക്കാരിനു മുന്നില്‍ യാചനയുമായി ഒരു കോണ്‍ഗ്രസ്സ് നേതാക്കളും പോകില്ലെന്നും, മുപ്പത്തിമൂന്ന് കേസുകളില്‍ Read More …

ലേക്ക്പാലസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഹാജരാവാത്തത് കാരണം ഹര്‍ജി മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയും ചൊവ്വാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ Read More …

തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ചെന്നിത്തല

ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെല്‍വയല്‍ നീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റം നടത്തുകയും ചെയ്ത മന്ത്രിയെ ഇത്രയും കാലം സി.പി.എം സംരക്ഷിച്ചു. ഇനിയും സംരക്ഷിക്കണമോ എന്ന കാര്യം അവര്‍ തന്നെ ആലോചിക്കണം. ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇ.പി ജയരാജന് നല്‍കാത്ത നീതിക്ക് Read More …

‘മോദിയെ പോലെ വാഗ്ദാനം നല്‍കാന്‍ അറിയില്ല, പക്ഷേ ഞാന്‍ നന്നായി പ്രവര്‍ത്തിക്കും’: രാഹുല്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നാണ് രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസും ബിജെപിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണെന്നും രാഹുല്‍ ചൂണ്ടികാട്ടി. അവര്‍ നിങ്ങള്‍ക്ക് മുന്‍പില്‍ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിച്ചുകൊണ്ടേയിരിക്കും, നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ക്ക് സമയവുമുണ്ടാകില്ല. ഒരു ലൗഡ് സ്പീക്കര്‍ പോലെയാണ് അവര്‍ Read More …

ജനകീയ സമരങ്ങളെ സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊല്ലുന്നു: ഹൈദരലി തങ്ങള്‍

കോഴിക്കോട്: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരങ്ങള്‍ പോലും ചോരയില്‍ മുക്കിക്കൊല്ലുന്ന രീതിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും കേരളത്തില്‍ സിംഗൂരും നന്ദിഗ്രാമും അനുവദിക്കാനാകില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് ജാഥ പടയൊരുക്കത്തിന്റെ മേഖലാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗെയില്‍ പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് Read More …

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി പുറത്തുവന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ ആലോചിക്കാനായി കോണ്‍ഗ്രസ്സ് നേതൃത്വം യോഗം ചേരുന്നു. നേരത്തെ, സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇക്കാര്യങ്ങളെ കുറിച്ച് Read More …