ഗുജറാത്ത് ഭരണം പിടിച്ചാല്‍ കേന്ദ്ര ഭരണം പിടിച്ചതു പോലെ, നേതാക്കളോട് രാഹുല്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞാല്‍ അത് കേന്ദ്ര ഭരണം പിടിച്ചതിന് തുല്യമാകുമെന്ന് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഇടവേളയില്‍ മുതിര്‍ന്ന നേതാക്കളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ‘തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു വിശ്രമവും പാടില്ല, ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കണം എപ്പോഴും കൂടെയുണ്ടാവുമെന്ന് ‘ വാക്ക് മാത്രമല്ല, തിരഞ്ഞെടുപ്പില്‍ Read More …

ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി; പ്രയാര്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന് പറഞ്ഞതിന്റെ പ്രതികാരമായാണ് ഈ നടപടിയെന്നും പ്രയാര്‍ ആരോപിച്ചു. ശബരിമല തീര്‍ത്ഥാടന സീസണ്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള ഈ നടപടിയുടെ കാരണം അറിയാന്‍ ആകാംക്ഷയുണ്ടെന്നും പ്രയാര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ Read More …

സോളാര്‍ കമ്മീഷനായി നല്ലത് സിപിഐഎം സെക്രട്ടറിയായിരുന്നുവെന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം

മലപ്പുറം: ജസ്റ്റിസ് ജി ശിവരാജനെ സോളാര്‍ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് സദുദേശത്തോടെയായിരുന്നുവെന്നും എന്നാല്‍ ഇതിനേക്കാള്‍ നല്ലത് സിപിഎം സെക്രട്ടറിയെ കമ്മീഷനായി വെയ്ക്കുന്നതായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തല. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ‘പടയൊരുക്കം’ ജാഥ മലപ്പുറത്ത് പ്രവേശിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് മാധ്യമപ്രവര്‍ത്തകരോട് ചെന്നിത്തല സംസാരിച്ചത്. സര്‍ക്കാര്‍ ഭൂമി കൈയേറിയ മന്ത്രി Read More …

കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴല്‍പ്പണം പിടികൂടി

കോഴിക്കോട് ; കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴല്‍പ്പണം പിടികൂടി. 99 ലക്ഷം രൂപയുടെ കള്ളപ്പണമാണ് കോഴിക്കോട് പോലീസ് പിടികൂടിയത്. മലപ്പുറം മോങ്ങം സ്വദേശി ഷംസുദീന്‍, മൊറയൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരെ സംഭവവുമായി ബന്ധപെട്ടു പോലീസ് അറസ്റ്റ് ചെയ്തു. പണത്തിന്റെ ഉറവിടമേത് ആര്‍ക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയവയെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

സോളാര്‍ കമ്മീഷന്റേത് റിപ്പോര്‍ട്ടല്ല, ലൈംഗിക നോവല്‍: എംഎം ഹസന്‍

കോഴിക്കോട്: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സോളാര്‍ റിപ്പോര്‍ട്ടിനെ ലൈംഗിക നോവലായേ കണക്കാക്കാനാകൂ എന്നും കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ ഇടയില്‍ സോളാര്‍ റിപ്പോര്‍ട്ടിന് സ്ഥാനമില്ലെന്നും ഹസന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍. കമ്മീഷന്‍ നിക്ഷ്പക്ഷമായല്ല അന്വേഷിച്ചതെന്ന് ഹസന്‍ കുറ്റപ്പെടുത്തി. Read More …

ഐ ടി ഐകള്‍ വഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

പാലക്കാട്:  ഐ ടി ഐകള്‍ വഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പെരുമാട്ടി ഗവ. ഐ ടി ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് മികച്ച നൈപുണ്യ പരിശീലനം നല്‍കി സംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.   മീനാക്ഷിപുരം Read More …

തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ എക്‌സിക്യൂട്ടിവിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് കാനം ഇക്കാര്യം അറിയിച്ചത്. ജാഥ നടക്കുന്നതുകൊണ്ടാണ് വിഷയം നിയമോപദേശത്തിന് വിട്ട് സാവകാശം നേടിയതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ദേവസ്വം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കുമ്മനം കത്തു നല്‍കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണകാലാവധി രണ്ട് വര്‍ഷമാക്കി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് കത്തയച്ചു. ഈ മാസം 15ന് ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ പുതിയ ബോര്‍ഡിനെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കംമൂന്ന് കോടിയിലധികം വരുന്ന ശബരിമല തീര്‍ത്ഥാടകരോട് ചെയ്യുന്ന അനീതിയാണ്. പുതിയ ബോര്‍ഡിന് ഭക്തരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി Read More …