ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ഹര്‍ജിയും കോടിതിയുടെ പരിഗണനയില്‍ ഉണ്ടാകും. അതേസമയം കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും. ജിഷ്ണു കേസിലും ഷഹീര്‍ ഷൗക്കത്തലി കേസിലും സംസ്ഥാന Read More …

കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരങ്ങളോട് അലര്‍ജി

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് സമരങ്ങളോട് തികഞ്ഞ അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്തെ ഗെയില്‍ സമരത്തിനെതിരായി പൊലീസ് നടത്തിയ അതിക്രമങ്ങളെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടതുമുന്നണിക്ക് ജനകീയ സമരത്തോട് അലര്‍ജിയാണെന്നും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സമരത്തെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്‌നത്തില്‍ പ്രദേശവാസികളോട് സംസാരിച്ച് പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വാശ്രയ Read More …

ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളും ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുകൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയതെന്നും അഡ്വ. സൊഹേബ് ഹുസൈന്‍ വഴി Read More …

അയ്യപ്പഭക്തര്‍ ഇത്തവണ വലയും; പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്സ്‌റ്റേഷന്‍ അടച്ചിട്ടു

പത്തനംതിട്ട: ശബരിമലയുടെ പ്രവേശന കവാടമായ പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ അയ്യപ്പഭക്തര്‍ ഇത്തവണ വലയും. കുണ്ടും കുഴിയും നിറഞ്ഞ സ്വകാര്യ ബസ് സ്റ്റാന്റിലാണ് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടുമില്ല.

കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട്: ജലീലിനെതിരെ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തും

തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. തിരുവനന്തപുരം വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി മഹേഷ്ദാസിനാണ് അന്വേഷണ ചുമതല. കുടുംബശ്രീയിലെ നിയമനങ്ങളില്‍ കെ.ടി ജലീല്‍ അനധികൃതമായി ഇടപ്പെട്ടു എന്ന് ആരോപിച്ച് യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസും അന്വേഷണത്തിന്റെ Read More …

ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണ മൂലമാണ് നടക്കുന്നതെന്ന് കോടിയേരി

തൃശൂര്‍: ഗെയില്‍ വിരുദ്ധ സമരം തെറ്റിദ്ധാരണ മൂലമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നത് ഒരു വികസനവും അനുവദിക്കില്ലെന്ന തത്പര കക്ഷികളുടെ നിലപാട് മൂലമാണെന്നും, യുഡിഎഫിന്റെ കാലത്ത് സിപിഎം ഗെയിലിനെതിരെ സമരം ചെയ്തത് അന്നത്തെ സ്ഥലം ഏറ്റെടുക്കല്‍ വ്യവസ്ഥകള്‍ക്കെതിരെ ആയിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും, Read More …

ബി.ജെ.പിയെയും ഹിന്ദു തീവ്രവാദത്തെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ കമലഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം വലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഗ്രസിച്ചിരിക്കുകയാണെന്ന് നടന്‍ കമലഹാസന്‍. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് കമല്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ അഭിപ്രായപ്രകടനം. ‘ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണ് ശ്രമങ്ങള്‍ Read More …

പിണറായി സത്യപ്രതിജ്ഞാ ലംഘനം നടത്തി

ഭൂമി കൈയേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുന്നതിന് മുമ്ബ് രാവിലെ കാസര്‍കോട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഇടതുമുന്നണിയുടെ ജനജാഗ്രതാ Read More …