ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ചു

ഹൈദരാബാദ്: തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയിരുന്നു. പിന്നീട് സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ Read More …

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്ന് കുമ്മനം

കോട്ടയം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട വി.ടി. ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ചെറുതായി കാണാനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലിച്ചവര്‍ ഇപ്പോഴും പിടിയിലായിട്ടില്ലെന്നും, വി.ടി. ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നും, ഇതിനായി ഡിജിപിക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. മാത്രമല്ല, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ Read More …

പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

കോഴിക്കോട്: കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പീഡിപ്പിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ്, നടിയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച ഗിരീഷ് ബാബു എന്നയാളാണ് കോടതിയെ സമീപിച്ചത്. ലൈംഗികപീഡനത്തിന് ഇരയായ Read More …

ശബരിമല സ്ത്രീപ്രവേശനം: ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

ഇരയുടെ പേര് പരസ്യമായി പറഞ്ഞു; മുഖ്യമന്ത്രിക്കെതിരെ പരാതി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തിലെ ഇരയായ സ്ത്രീയുടെ പേര് പത്ര സമ്മേളനത്തില്‍ പരസ്യമായി പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യം.     തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍ ആണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവരെ പുറത്താക്കാമെന്ന് ഹൈകോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈകോടതി. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.   ജനാധിപത്യ സമരത്തില്‍ ഇത്തരം സമരമുറകള്‍ക്ക് സ്ഥാനമില്ല എന്നാണ് കോടതി പറഞ്ഞത്. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്ല. രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയ Read More …

ഹര്‍ത്താലിനെതിരെ ഹൈക്കോടതി: പ്രതിപക്ഷ നേതാവിനോട് വിശദീകരണം തേടി

കൊച്ചി: ഒക്ടോബര്‍ 16ന് യുഡിഎഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ കേരള ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ത്താലിനെ ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും ഹര്‍ത്താല്‍ ദിവസം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സോളാര്‍ കേസില്‍ നേതാക്കളെല്ലാം പ്രതികളായാലും സരിത ഉണ്ടല്ലോ പ്രസിഡന്റാക്കാന്‍: കുമ്മനം

കണ്ണൂര്‍: സോളാര്‍ കേസില്‍ നേതാക്കളെല്ലാം പ്രതികളായപ്പോള്‍ സരിതയെ നേതാവായി തിരഞ്ഞെടുക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസെടുത്ത സാഹചര്യത്തില്‍ പുനസംഘടനാ പട്ടിക ഒഴിവാക്കി സരിതയെ നേതാവാക്കാം. നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ പ്രസിഡന്റാക്കും എന്ന തര്‍ക്കത്തിന് പരിഹാരവുമാകും. സോളാര്‍ കേസില്‍ തട്ടിപ്പിനും വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിതെന്നും Read More …