ശിവശക്തി യോഗകേന്ദ്രം ; പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗസെന്ററായ ശിവശക്തി യോഗകേന്ദ്രത്തിന് എതിരായ പരാതിയില്‍ പൊലീസ് സമീപനത്തെ തള്ളിപറഞ്ഞ് എം.സ്വരാജ് എം.എല്‍.എ. ഇതുവരെയുള്ള അന്വേഷണം ഫലപ്രദമല്ലെന്ന് സ്വരാജ് പറഞ്ഞു. പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന വികാരം പൊതു സമൂഹത്തിലുണ്ട്. താനും ആ അഭിപ്രായം പങ്കുവെക്കുന്നുവെന്നും സ്വരാജ് വ്യക്തമാക്കി. പരാതി ഉയര്‍ന്ന് ഇരുപത് ദിവമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ എം.എല്‍.എ Read More …

സോളാര്‍ കേസ്; കെ.ബി.ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷിക്കണം

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നല്‍കി.ടീം സോളാര്‍ കന്പനി ഗണേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വെളിപ്പെടുത്തല്‍ നേരത്തെയുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കേണ്ടത് ആവശ്യമാണ്. ഗണേഷ്‌കുമാറിനെതിരേ നിരവധി ആരോപണങ്ങള്‍ സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു Read More …

സ്വര്‍ണക്കടത്ത് ; അമ്മയും മകളും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

ചെന്നൈ ; സ്വര്‍ണക്കടത്ത് അമ്മയും മകളും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരംചെന്നൈ വിമാനത്തിലെ യാത്രക്കാരായ നൂര്‍ജഹാന്‍ (39), മകള്‍ ആഫിയ (23), അഹമ്മദ് താഹിര്‍ എന്നിവരെയാണ് പിടികൂടിയത്.ദേഹത്ത് ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവും മറ്റു വസ്തുക്കളുമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. ഷാര്‍ജയില്‍നിന്നു തിരുവനന്തപുരത്ത് പിന്നീട് ചെന്നൈയിലേക്കു വന്ന Read More …

വിദ്യാര്‍ത്ഥി രാഷ്ട്രീയ വിലക്ക് തലവേദനയ്ക്ക് മരുന്ന് നല്‍കാതെ തല വെട്ടുന്നത് പോലെ; വി.എം സുധീരന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ വി.എം സുധീരന്‍ രംഗത്ത്. വിധി യാഥാര്‍ഥ്യബോധത്തോടെയല്ലെന്നും, തലവേദനയ്ക്ക് മരുന്ന് നല്‍കുന്നതിനുപകരം തല വെട്ടുന്നതുപോലെയായി വിധിയെന്നും സുധീരന്‍ കുറ്റപ്പെടുത്തി. മാത്രമല്ല, വിദ്യാര്‍ഥികളെ കൊളളയടിക്കുന്ന മാനേജ്‌മെന്റുകള്‍ വിധിയുടെ ഗുണഭോക്താക്കളാകുമെന്നും, വിധി പുന:പ്പരിശോധിക്കണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

ടിപി വധക്കേസ്; ഒത്തുതീര്‍പ്പ് തെളിവ് ബല്‍റാം ഹാജരാക്കണം: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ വിടി ബല്‍റാമിനെ വെല്ലുവിളിച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടിപി കേസ് നന്നായി അന്വേഷിച്ചതു കൊണ്ട് മന്ത്രിസ്ഥാനം പോയ ആളാണ് താന്‍, ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് സംബന്ധിച്ച തെളിവുണ്ടെങ്കില്‍ ബല്‍റാം അത് കോടതിയില്‍ ഹാജരാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. Read More …

വികസനത്തിനായി എറ്റവും കൂടുതല്‍ പണം നല്‍കിയത് മോദി സര്‍ക്കാരാണെന്ന് കുമ്മനം

ആലപ്പുഴ: കേരള ചരിത്രത്തില്‍ വികസനത്തിനായി എറ്റവും കൂടുതല്‍ പണം നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികസനത്തില്‍ രാഷ്ട്രീയം നോക്കാതെ എല്ലാ സഹായവും നല്‍കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും കുമ്മനം വ്യക്തമാക്കി. ആലപ്പുഴയില്‍ പൗരപ്രമുഖരുടെ സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഏഴു കേന്ദ്ര മന്ത്രിമാരുണ്ടായപ്പോള്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വികസന Read More …

മുന്‍ എജിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസില്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കേസില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് മുന്‍ എജിയുടെ അഭിപ്രായം തേടുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. സോളാര്‍ ജൂഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് Read More …

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം, നഷ്ടം കേന്ദ്രം നികത്തണം

തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേരളത്തിന് വിരോധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ ഇതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും, പെട്രോളും ഡീസലും ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുമെന്ന ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ പ്രസ്താവനയോടാണ് തോമസ് ഐസകിന്റെ Read More …