യു.പിയില്‍ ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയ ശേഷം യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം തോക്കിന്‍മുനയില്‍ നിറുത്തിയാണ് ഇരുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുസാഫര്‍നഗറിന് സമീപത്തെ ബസേര ഗ്രാമത്തില്‍ പോയ ശേഷം മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്നു ദമ്പതികള്‍. യാത്രയ്ക്കിടെ കാറിലെത്തിയ അക്രമികള്‍ ബൈക്കിനെ തള്ളിയിട്ട Read More …

സി.പി.എമ്മിന്റെ ബി.ജെ.പി വിമര്‍ശനം ആത്മര്‍ത്ഥമല്ല: എം.എം ഹസന്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ ബി.ജെ.പി വിമര്‍ശനം ആത്മര്‍ത്ഥമല്ലെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ രഹസ്യ ബന്ധമാണുള്ളതെന്നും സി.പി.എം അമിത ഷായെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.   വേങ്ങര തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തലായിരിക്കില്ല, മറിച്ച് ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16ന് പാര്‍ട്ടി നടത്താനിരിക്കുന്ന ഹര്‍ത്താലിനെ വ്യക്തിപരമായി Read More …

സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

മാനന്തവാടി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്.     അന്താരാഷട്ര വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കേരളത്തെ അപമാനിക്കാനുള്ള അമിതാ ഷായുടെ നീക്കത്തെ തടയുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനുള്ള ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റകെട്ടായി എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ അപമാനിക്കാനുള്ള ശ്രമം തീര്‍ത്തും അപഹാസ്യമാണ്. കേരളത്തിനെതിരെ ബി.ജെ.പി നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ വിലപ്പോവില്ല എന്നതിന്റെ തെളിവാണ് കേരളത്തെ സൊമാലിയയായി ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന Read More …

ബിഡിജെഎസുമായി സഖ്യത്തിനില്ല, ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബിഡിജെഎസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ല കോടിയേരി പറഞ്ഞു. ബിഡിജെഎസ് അടിയന്തിരമായി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബിജെപിയുടെ ജനരക്ഷയാത്രയെക്കുറിച്ച് സിപിഎമ്മിന് പേടിയില്ലന്നു പറഞ്ഞ കോടിയേരി, യാത്രയോടെ ആര്‍എസ്എസിന്റെ തനിനിറം Read More …

മതേതരത്വം തകര്‍ക്കുന്നവരുമായി കൂട്ടുകെട്ടില്ല കെ.എം. മാണി

കോഴിക്കോട്: മതേതരത്വം തകര്‍ക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ്(എം) ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.   കോണ്‍ഗ്രസും പിണറായിയും ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ഒരേസ്വരത്തില്‍ എതിര്‍ക്കുകയാണെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തനിക്ക് അത്തരം നിഷേധാത്മക നിലപാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ യു.ഡി.എഫ് ഭരണകാലത്ത് പെട്രോള്‍വില വര്‍ധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് Read More …

ഹരിദ്വാറിലെ ഉമിയ ദാം ആശ്രമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഉമിയ ദാം ആശ്രമം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ആശ്രമം ഉദ്ഘാടനം ചെയ്തത്. ഇങ്ങനെ ഒരു ആശ്രമം പണികഴിപ്പിച്ച മാ ഉമിയയുടെ ഭക്തരെ പ്രശംസിച്ച പ്രധാനമന്ത്രി അവരോട് സ്വച്ഛാഗ്രഹികള്‍ ആയിക്കൊണ്ട് രാജ്യത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ ആവശ്യപ്പെട്ടു. യാത്ര മുനുഷ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണെന്നും ഇത് Read More …

ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീം കോടത

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ എല്ലാം സര്‍ക്കാര്‍ അനുകൂലികളല്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് ആണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപന്മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനല്‍ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിശദീകരണം നല്‍കിയത്. ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ അനുകൂല നിലപാടുണ്ടായിരുന്നെങ്കില്‍ ദിവസേന കോടതിയില്‍ Read More …