കേരളത്തിലല്ല, ഉത്തര്‍പ്രദേശിലാണ് ജനങ്ങള്‍ക്ക് രക്ഷയില്ലാത്തതെന്ന് കോടിയേരി

കണ്ണൂര്‍: ജനരക്ഷാ യാത്രയുടെ പേരില്‍ ബിജെപി നേതാക്കള്‍ സിപിഐഎം വിരുദ്ധത പ്രചരിപ്പിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ റോഡ് ഷോ നടത്തേണ്ടത് ഉത്തര്‍പ്രദേശിലാണെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തിലല്ല, ഉത്തര്‍പ്രദേശിലാണ് രക്ഷയില്ലാത്തത്. ബിജെപി ഭരണത്തില്‍ എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും രക്ഷയില്ലെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു. ആര് തെറ്റു ചെയ്താലും സിപിഐഎം സംരക്ഷിക്കില്ല. എന്നാല്‍ ആരോപണത്തിന്റെ Read More …

ടി.പി കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍: കെ.കെ രമ ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട പരോള്‍ നല്‍കി. കേസിലെ പ്രധാന പ്രതി കുഞ്ഞനന്തന് 134 ദിവസത്തെ പരോളാണ് ജയില്‍വകുപ്പ് നല്‍കിയത്. കെ.സി രാമചന്ദ്രന് മൂന്ന് മാസത്തെ പരോളും നല്‍കി. കേസിലെ മറ്റു പ്രതികളായ ഷാഫിയടക്കമുള്ളവര്‍ക്കും ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള തെളിവുകള്‍ സഹിതം ആര്‍എംപി നേതാവ് കെ.കെ Read More …

തട്ടിപ്പ്: ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനെതിരെ നടപടി എടുക്കണമെന്ന് വി.എസ്

തിരുവനന്തപുരം: ബോബി ചെമ്മണ്ണുര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഭീമമായ തട്ടിപ്പാണ് ജ്വല്ലറിയില്‍ നടക്കുന്നത്. ജ്വല്ലറി ആയിരം കോടിയിലധികം അനധികൃതമായി സമാഹരിച്ചു. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ആര്‍.ബി.ഐ ആക്ടിന് വിരുദ്ധമായാണെന്നും വി.എസ് പറഞ്ഞു. ജനങ്ങളെ ഇങ്ങനെ തട്ടിപ്പിന് ഇരയാക്കരുത്. തട്ടിപ്പിനെ കുറിച്ച് പൊലീസ് വകുപ്പിനും അറിവുണ്ടെന്നും വി.എസ് പറഞ്ഞു. ജ്വല്ലേഴ്‌സിനെതിരായ സെബി (സെക്യൂരിറ്റി Read More …

ഇന്ത്യയെന്ന വിമാനം നിലംപതിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തലില്‍ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാര്‍ നിലംപതിക്കാന്‍ പോവുകയാണെന്ന മുന്നറിയിപ്പുമായാണ് രാഹുലിന്റെ ട്വീറ്റ്. സാമ്ബത്തിക മാന്ദ്യവും കുറഞ്ഞ വളര്‍ച്ചാ നിരക്കും ഇന്ത്യയെ കൂപ്പുകുത്തിക്കുമെന്നും ട്വീറ്റിലൂടെ രാഹുല്‍ പറയുന്നു. ‘മാന്യ ജനങ്ങളെ, നിങ്ങളുടെ സഹപൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ വേഗം Read More …

രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് ‘പടയൊരുക്കം’

തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് പടയൊരുക്കം. യു.ഡി.എഫ് നേതാക്കള്‍ ചുവരെഴുതിക്കൊണ്ടാണ് നവബംര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്ന് വരെ നടക്കുന്ന യാത്രക്ക് നാമകരണം നടത്തിയത്.   ഇന്ന് രാവിലെ ഒമ്ബത് മണിക്ക് പാറ്റൂര്‍ ജംഗ്ഷനിലായിരുന്നു പരിപാടി. പ്രതിപക്ഷ Read More …

മോഡി ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടികാരന്‍ : ചെന്നിത്തല

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടികാരനെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടി കേന്ദ്രവും ഒപ്പം സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ മന്ത്രിയുടെ പരിപാടി ദുബായില്‍ സംഘടിപ്പിക്കുന്നു

ദുബായ് :സാസ്‌കാരിക കാര്യ വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ നടപ്പാക്കുന്ന ഭാഷാ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിന് കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ നേത്യത്തിലുള്ള സംഘം സെപ്തംബര്‍ ഇരുപത്തി ഏഴിന് വൈകീട്ട് ഏഴു മണിക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്നു. കോണ്‍സുലേറ്റ് ഹാളില്‍ ഇതിന്റ് ഭാഗമായി നടക്കുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും Read More …

അഴിമതി കേസ്: സി.ബി.ഐയ്ക്കു മുമ്പാകെ ലാലു രണ്ടാഴ്ച കൂടി സാവകാശം തേടി

പട്‌ന: അഴിമതി കേസില്‍ ആരോപണ വിധേയനായ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സി.ബി.ഐയ്ക്ക് മുമ്ബാകെ ഹാജരായില്ല. ചോദ്യം ചെയ്യലിനായി ഇന്നലെയായിരുന്നു ലാലു ഹാജരാകേണ്ടിയിരുന്നത്. വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നാണ് ലാലുവിന്റെ ആവശ്യം. 2004 മുതല്‍ 2009 വരെ ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം Read More …