വിജിലന്‍സ് ആസ്ഥാനത്ത് മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണം

തിരുവനന്തപുരം: വിജിലന്‍സിന് മുഴുവന്‍ സമയ മേധാവിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വിജിലന്‍സ് ആസ്ഥാനം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്ന് കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ രണ്ട് കേഡര്‍ തസ്തികകളാണുള്ളത്. അതില്‍ ഒന്ന് സംസ്ഥാന പൊലീസ് ചീഫിന്റെയും മറ്റൊന്ന് വിജിലന്‍സ് ഡയറക്ടറുടേതുമാണ്. ഈ രണ്ട് പദവികളും ഒരാള്‍ തന്നെ വഹിക്കുന്നത് Read More …

വേങ്ങര ഉപതെരഞ്ഞെടുപ്പ്: പിന്തുണ തേടി കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നുവെന്ന് കെ എം മാണി

കോട്ടയം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന് പിന്തുണ തേടി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. ലീഗിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നതേയുള്ളുവെന്നും കെ എം മാണി കോട്ടയത്ത് പറഞ്ഞു.   വേങ്ങരയില്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കില്ല. Read More …

കൊച്ചി നഗരത്തിലെ പൊതുമരാമത്ത് റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാന്‍ നിര്‍ദേശം

കൊച്ചി > ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച് കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ പൊതുമരാമത്ത് റോഡുകളും സെപ്തംബര്‍ 30 നുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാന്‍ മന്ത്രി ജി സുധാകരന്‍ കര്‍ശന നിര്‍ദേശം നല്കി. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഒരുക്കങ്ങള്‍ പൊതുമരാമത്തും രജിസ്‌ട്രേഷനും Read More …

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു

തിരവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് കളക്ടര്‍ അനുപമയെ അടിയന്തിരമായി വിളിപ്പിച്ചിരിക്കുന്നത്. കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് നല്‍കാനിരിക്കെയാണ് മുഖ്യമന്ത്രി കളക്ടറെ നേരിട്ട് വിളിപ്പിച്ചത്. മുഖ്യമന്ത്രിയുമായി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് അനുപമ Read More …

ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമംപിണറായി

വിവിധ മതവിശ്വാസവും സംസ്‌കാരവും ഭാഷയും നിലനില്‍ക്കുന്ന രാജ്യത്ത് ‘ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍’ എന്ന ഒറ്റ സംസ്‌കാരം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടേതായ ചില കാര്യങ്ങള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ദുര്‍ബലമാക്കാനാണ് ആര്‍.എസ്.എസ് സംഘപരിവാര്‍ അജന്‍ഡ. ഇതിന് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.   ചെന്നൈയില്‍ Read More …

വെള്ളാപ്പള്ളി പിണറായി കൂടിക്കാഴ്ച ; തനിക്കൊന്നുമറിയില്ലെന്ന് കുമ്മനം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വേങ്ങരയില്‍ എന്‍ ഡി എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജഐസ് എന്‍ഡിഎയ്ക്ക് ഒപ്പമുണ്ടാകുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും Read More …

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അന്‍സാര്‍ ആണ് പിടിയിലായത്. പത്തര ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനായിരുന്നു ശ്രമം.

തിരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരരംഗത്ത് ഉണ്ടാകും

ചെന്നൈ: വരുന്ന നൂറ് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരരംഗത്ത് താനും ഉണ്ടാകുമെന്ന സൂചന നല്‍കി നടന്‍ കമല്‍ഹാസന്‍. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ തമിഴ് ജനതയ്ക്ക് താല്‍പര്യമില്ലെന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് കമല്‍ഹാസന്‍ തന്റെ നിലപാടു വ്യക്തമാക്കിയത്. ‘തമിഴ് മക്കള്‍ക്ക് അതില്‍നിന്ന് പുറത്തുകടക്കണമെന്നുണ്ട്. Read More …