മെഡിക്കല്‍ കോഴ: അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ആരോപണം സംബന്ധിച്ച് വ്യക്തമായി തെളിവ് ലഭിക്കാത്തതാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്.പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് പറഞ്ഞു. കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടില്‍ നിന്ന് പിന്നാക്കം പോയതും തിരിച്ചടിയായി. മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന Read More …

‘കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചില്‍, പ്രസ്താവനയെ തള്ളിപറയാന്‍ പിണറായി വിജയന്‍ തയ്യാറാണോയെന്നും’

ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് വരുന്നതാണ് ഉചിതമെന്ന് പറഞ്ഞ ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണ് നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് അഭിപ്രായ പ്രകടനം നടത്തി മൂന്നാം ദിനം ബീഫിനെ തള്ളിപ്പറയുകയാണ് അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Read More …

ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന് പവന് 22,720 രൂപയായി. 200 രൂപയാണ് പവന് വര്‍ധിച്ചത്. 2840 രൂപയാണ് ഗ്രാമിന്.   യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും താഴെയെത്തിയതും, യുഎസ് ഡോളറിന്റെ തളര്‍ച്ചയും, ഉത്തര കൊറിയ സമ്മര്‍ദങ്ങളുമെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമായി.   നിലവിലെ സാഹചര്യമനുസരിച്ച് സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യത.

കടകംപ്പള്ളി സുരേന്ദ്രന്‍ ചൈനയില്‍ പോവേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ദേവസ്വംമന്ത്രി കടകംപ്പള്ളി സുരേന്ദ്രന് ചൈനയില്‍ പോകാനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നടക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് മന്ത്രിയുടെ അപേക്ഷ കാരണമൊന്നും കൂടാതെ മടക്കിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡബ്ല്യൂടിഒ) സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി അനുമതി ചോദിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. ഈ Read More …

മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; കുട്ടികള്‍ക്ക് മാതൃകാപരമായ വ്യക്തിയാണ് മോദിയെന്ന് ബിജെപി വക്താവ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തി ദിനമായിരിക്കും. സെപ്തംബര്‍ 17ന് ഞായറാഴ്ച പൊതു അവധി ദിനമായിരിക്കെയാണ് ജന്മദിനം ചൂണ്ടിക്കാട്ടി സ്‌കൂളുകള്‍ പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവ് വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി. ഈ ദിവസം കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഹാജര്‍ ആവശ്യമാണെന്ന് സ്‌കൂള്‍ Read More …

പ്രധാനമന്ത്രി ഡല്‍ഹിയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ തിരിച്ചെത്തി. അഞ്ചു ദിവസം നീണ്ടു നിന്ന ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്ര കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്. മ്യാന്‍മര്‍ സന്ദര്‍ശന വേളയില്‍ 11 വ്യാപാര കരാറുകളിലാണ് പ്രധാനമന്ത്രി ഒപ്പു വച്ചത്.

കോഴിക്കോട് ബീച്ചാശുപത്രിയിലെ ലഹരി വില്‍പ്പന; രണ്ടു പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ബീച്ചാശുപത്രിയിലെ ലഹരി വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പൊലീസ് പിടിയില്‍. ചക്കുംകടവ് ആലിമോന്‍, റഷീദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലി എന്ന ആലിമോനാണ് ബിച്ചാശുപത്രിയുടെ മുറ്റത്തെ ബ്രൗണ്‍ഷുഗറിന്റെയും കഞ്ചാവിന്റെയും പ്രധാന കച്ചവടക്കാരന്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തി നവജീവനില്‍ എത്തിച്ച് ബോധവല്‍ക്കരണം നടത്തുന്ന 12 പിയര്‍ എജുക്കേറ്റര്‍മാരിലൊരാളാണ് ആലി. മാസം 3000 മുതല്‍ 5000 Read More …

ജയരാജനെതിരായ യുഎപിഎ; സര്‍ക്കാരിന്റെ അനുമതിയില്ല, പിന്നീട് നോക്കാമെന്ന് കോടതി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ യുഎപിഎ ചുമത്തിയതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ല. ഇക്കാര്യം പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇപ്പോള്‍ കുറ്റപത്രം പരിശോധിച്ച് വരികയാണെന്നും പ്രതിഭാഗം ഉന്നയിച്ച വിഷയത്തില്‍ പിന്നീട് വാദം കേള്‍ക്കാമെന്നും സിബിഐ പ്രത്യേക കോടതി അറിയിച്ചു. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച Read More …