പ്രതിരോധത്തിന്റെ പടയൊരുക്കം അനിവാര്യം

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെക്കു മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാസിസ്റ്റ് കൊലപാതക പരമ്ബരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്. ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ Read More …

ഷാര്‍ജയില്‍ കൂട്ട ആത്മഹത്യ; മൂന്നുപേര്‍ മരിച്ചു; രണ്ടു പേര്‍ രക്ഷപ്പെട്ടു

ഷാര്‍ജ: ഷാര്‍ജയില്‍ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. രണ്ടു പേര്‍ രക്ഷപ്പെട്ടു. ശ്രീലങ്കന്‍ ദമ്ബതികളും അവരുടെ മകനുമാണ് മരിച്ചത്. സ്ത്രീയുടെ സഹോദരിയും മരുമകളും രക്ഷപ്പെടുകയായിരുന്നു. ആഗസ്ത് 29നായിരുന്നു ആളുകളെ നടുക്കിയ ഈ ദാരുണ സംഭവം. പുലര്‍ച്ചെ രണ്ടര മണിക്ക് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടിമരിച്ചതോടെയാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിയുന്നത്. Read More …

കോടിയേരിയുടെ വാക്കുകളില്‍ ഞെട്ടി സംഘപരിവാര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് കോടിയേരി ഫെസ്ബുക്കില്‍ കുറിച്ചു. കോടിയേരിയുടെ വാക്കുകള്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണ്. കല്‍ബുര്‍ഗി, പന്‍സാരെ, Read More …

പണക്കാരനെ വീണ്ടും പണക്കാരനാക്കുന്ന മോദി

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനും പണക്കാരന്‍ കൂടുതല്‍ പണക്കാരനുമാകുന്ന മോദി സര്‍ക്കാരിന്റെ നയം ചോദ്യ ചിഹ്നമാകുകയാണ്. സാമ്ബത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കെറ്റിയുടെയും ലൂക്കാസ് ചാന്‍സലുമാണ് പഠനം നടത്തിയത്. 1922 നു ശേഷം ഏറ്റവും ഉയര്‍ന്ന സാമ്ബത്തിക അസമത്വമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള Read More …

അരവിന്ദ് കെജ്‌രിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കെജ്‌രിവാളിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാത്തതിനാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്. വാദത്തിനിടെ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ രാംജത് മലാനി നടത്തിയ മോശം പരാമര്‍ശത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി Read More …

കഴിഞ്ഞ വര്‍ഷം വാമന ജയന്തിയങ്കില്‍ ഈ വര്‍ഷം ഓണാശംസയുമായി അമിത്ഷാ

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഓണത്തിന് വാമനജയന്തി ആശംസ നേര്‍ന്നത് വിവാദമായിരുന്നു. ഇപ്രാവശ്യം അദ്ദേഹം അത് മാറ്റിപ്പിടിച്ചു. ഈ വര്‍ഷം മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ.. എന്റെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍’ എന്നാണ് Read More …

പി.വി അന്‍വറിന്റെ പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

മലപ്പുറം : പി.വി അന്‍വറിന്റെ പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. കൊടിയത്തൂര്‍ സ്വദേശികളായ നാല് വിനോദസഞ്ചാരികള്‍ക്കാണ് പാര്‍ക്കിന് മുന്നില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ഒരു യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയുമായി എത്തിയപ്പോള്‍ പൊലീസ് റോഡില്‍ കുനിച്ച് നിര്‍ത്തിയെന്നും യുവാക്കള്‍ ആരോപിച്ചു.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. സെപ്തംബര്‍ മാസം 16 വരെ യാണ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്ബാകെ ഇന്ന് ഹാജരാക്കിയത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടി ഉത്തരവിട്ടത്. അതേ സമയം ഈ മാസം ആറാം തീയ്യതി Read More …