രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 245 ഇനം മരുന്നുകളാണ് ആശുപത്രികളില്‍ സൗജന്യമായി നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 590 ഇനം മരുന്നുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാ ജനറലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. 2017 Read More …

കരിപ്പൂര്‍ വഴി ഹജ്ജ് യാത്ര: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ.ടി. ജലീലും യോഗത്തില്‍ സംബന്ധിച്ചു. കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉറച്ച നിലപാടാണുള്ളത്. ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ Read More …

കുമ്മനം കാണിച്ചത് അല്‍പ്പത്തരം മന്ത്രി കടകംപള്ളി

തിരുവനന്തപുരം: മെട്രോ ഉത്ഘാടന വേദിയില്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചത് അല്‍പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ നല്‍കിയ ലിസ്റ്റില്‍ ഇ .ശ്രീധരന്റെയും പ്രതിപക്ഷനേതാവ് ചെന്നിത്തലയുടേയും പേരില്ലായിരുന്നു.   തുടര്‍ന്ന് മുഖ്യമന്ത്രിയുടെ Read More …

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഒരേ നിറമാകുന്നു

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകള്‍ക്കും ഒരേ നിറമായിരിക്കുമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കഴിഞ്ഞദിവസം ചേര്‍ന്ന അതോറിറ്റിയുടെ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്. സിറ്റി, റൂറല്‍, ദീര്‍ഘദൂര ബസുകള്‍ക്ക് വേറെ വേറെ നിറമായിരിക്കും. ഓരോ വിഭാഗത്തില്‍ പെട്ട ബസുകള്‍ക്കും ഏതെല്ലാം നിറമാണ് നല്‍കുക എന്നത് 15 ദിവസത്തിനകം അറിയിക്കാമെന്ന് ബസ് ഉടമസ്ഥരുടെ സംഘടന Read More …

കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേയില്ല

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ മേല്‍ സുപ്രീ കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലായ് 11ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത തീരുമാനം കേട്ടശേഷം നടപടിയെടുക്കാം എന്ന് കോടതി Read More …

ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: യോഗാഗുരു ബാബാ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തിനാണ് കോടതിയുടെ ജാമ്യമില്ലാ വറണ്ട്.   ഭാരത് മാതാ കീ ജയ് എന്നു ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്ന് പറഞ്ഞ കേസില്‍ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ Read More …

ട്രംപിന്റെ പുതിയ നയം

വാഷിങ്ടന്‍ : മുന്‍പ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തെ പിന്നോട്ടടിച്ച് പുതിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്യൂബയ്‌ക്കെതിരെ നിലപാടു കടുപ്പിക്കുമെന്നു സൂചന. കഴിഞ്ഞ ദിവസം ക്യൂബയെക്കുറിച്ചു സംസാരിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ഇരുണ്ടവശത്തിനാണ് ഏറെ പ്രാധാന്യം കൊടുത്തത്. മനുഷ്യാവകാശത്തിനു ക്യൂബ പ്രാധാന്യം നല്‍കുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ജയിലിലടയ്ക്കുകയാണെന്നും അദ്ദേഹം Read More …

ഒന്നാം യു.പി.എ മാതൃകയില്‍ സംവിധാനം ഉണ്ടാകണം

തിരുവനന്തപുരം: ബി.ജെ.പി ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ മാതൃകയിലുള്ള ഐക്യമാണ് വേണ്ടതെന്നും ഇക്കാര്യം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ചതായും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സഖ്യവും സഹകരണവും രണ്ടാണ്. സഖ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം സഹകരണം ഉറപ്പാക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തിലെങ്കിലും എന്‍.ഡി.എയുടെ ഭാഗമല്ലാത്ത Read More …