സ്വര്‍ണം, ടെക്‌സ്‌റ്റൈല്‍സ് : നിരക്ക് ശനിയാഴ്ച

ന്യൂഡല്‍ഹി:  സ്വര്‍ണത്തിന്റെ നിരക്ക്, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയവയുടെ നിരക്കിലെ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ശനിയാഴ്ച്ച ജി എസ് ടി കൗണ്‍സില്‍ ചേരുന്നു. ഗോള്‍ഡ്, ടെക്‌സ്‌റ്റൈല്‍സ്, ബിസ്‌ക്കറ്റ് എന്നിവ ഉള്‍പ്പെടെ ആറു സാധനങ്ങള്‍ക്ക് ജൂലായ് ഒന്നുമുതല്‍ പുതിയ പരോക്ഷ നികുതി കേന്ദ്ര, സംസ്ഥാന സര്‍വീസുകള്‍ക്ക് ചുമത്തിനതിനുള്ള അന്തിമ തീരുമാനം ജി എസ് ടി കൗണ്‍സില്‍ ശനിയാഴ്ച ചേരുന്ന യോഗത്തില്‍ Read More …

തുല്യമായ പിഴ ഈടാക്കും

ന്യൂഡല്‍ഹി: രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള നോട്ട് കൈമാറ്റം ചെയ്താന്‍ അതിന് തുല്യമായ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ്. തുക സ്വീകരിക്കുന്ന ആളില്‍ നിന്നാകും പിഴ ഈടാക്കുകയെന്നും വകുപ്പ് അറിയിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കൈമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ blackmoney@incometax.gov.in എന്ന ഇ മെയിലില്‍ വിവരം അറിയിക്കാവുന്നതാണ്. രണ്ട് ലക്ഷം Read More …

മുസ്ലീം പള്ളിയില്‍ ജില്ലാ കലക്ട്രറുടെ ഖുതുബ

മലപ്പുറം റംസാനിലെ ആദ്യ വെള്ളിയാഴ്ച മലപ്പുറത്ത് കോട്ടപ്പടി മസ്ജിദുല്‍ ഫതഹ് പള്ളിയില്‍ ജുമുഅക്ക് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയുടെ ഖുതുബ വേറിട്ടതായി. ഗ്രീന്‍ പ്രോട്ടോകോളിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായാണ് റമദാനിലെ ആദ്യ വെള്ളിയില്‍ ജില്ലാ കലക്ടര്‍ പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് മുക്ത റമദാന്‍ കാലത്തെയും പറ്റി പ്രഭാഷണം നടത്തിയത്.  വിശ്വാസികള്‍ ഇത് ഏറ്റെടുക്കുമെന്ന് തീരുമാനിച്ചാണ് Read More …

മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി : വയറുവേദനയെ തുടര്‍ന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ആശുപത്രിയിലാണ് മേനക ഗാന്ധിയെ പ്രവേശിപ്പിച്ചത്.

പാവപ്പെട്ട കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകനിലവാരത്തോട് കിടപിടിക്കുന്ന രീതിയില്‍ കുട്ടികളെ മാറ്റിയെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഊരൂട്ടമ്പലം യു.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നേടാനുളള സാഹചര്യവും സന്ദര്‍ഭവും ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. 1957 ലെ ഇ.എം.എസ് സര്‍ക്കാരാണ് സാര്‍വത്രിക വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിച്ചത്. Read More …

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്

കൊച്ചി : ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസ് പുല്ലൂര്‍ഊരകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനത്തിലുമാണ് അരുണന്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞില്ലെന്നും Read More …

ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കം

കോഴിക്കോട്: കന്നുകാലി വിഷയം ന്യൂനപക്ഷത്തിന്റെ പ്രശ്‌നമാക്കി മാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ മതേതര കക്ഷികളുടെ ഐക്യം ഉയരണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വിഷയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണത്തിലൂടെ മറികടക്കാം. കോടതി വിധിക്കല്ല ജനങ്ങള്‍ക്കാണ് ജനാധിപത്യത്തില്‍ പരമാധികാരമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി Read More …

മാഹിയിലെ മുഴുവന്‍ മദ്യശാലകളും വീണ്ടും തുറന്നേക്കും

കണ്ണൂര്‍: ദേശീയപാതാ പദവി ഇല്ലാതായ വിജ്ഞാപനം ചൂണ്ടുക്കാട്ടി ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെ മാഹിയിലെ മുഴുവന്‍ മദ്യശാലകളും വീണ്ടും തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയപാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് മാഹിയിലെ ബഹുഭൂരിപക്ഷം മദ്യശാലകളും പൂട്ടേണ്ടിവന്നിരുന്നു. ഇതോടെ മാഹിയിലെ സാധാരണ ജനങ്ങള്‍ക്ക് ഏറെ ആശ്വാസവുമായി. എന്നാല്‍, ദേശീയപാത പദവി എടുത്തു കളഞ്ഞുള്ള ദേശീയപാത Read More …