തര്‍ക്കം പരിശോധിക്കാന്‍ അമിക്കസ് ക്യൂറി

പത്തനംതിട്ട : ശബരിമല കാനനപാതയില്‍ ബാരിക്കേഡുകളും കൈവരികളും സ്ഥാപിക്കുന്നതു വനംവകുപ്പ് തടഞ്ഞതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി മൂന്നാഴ് ചയ് ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കാനനപാതയില്‍ ഭക്തജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയാണ് കൈവരികളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുള്ളത്. പ്രായമേറിയ തീര്‍ത്ഥാടകര്‍ക്ക് ഇതേറെ ഉപകാരപ്രദമാണെന്നും ഹര്‍ജിയില്‍ Read More …

പരസ്യ ശാസന മാത്രം

തൃശൂര്‍: ആര്‍.എസ്.എസ് സംഘടിപ്പിച്ച പൊതുചടങ്ങില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എയും, സി.പി.എം നേതാവുമായ പ്രൊ. കെ.യു.അരുണനെ രക്ഷിച്ച് കോടിയേരി. കടുത്ത നടപടി എടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമായിരുന്നെങ്കിലും നടപടി പരസ്യ ശാസനയില്‍ മാത്രം ഒതുക്കിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. മുന്‍പ് സമാനമായ രീതിയില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മുന്‍ കൊല്ലം മേയര്‍ Read More …

ഐ .എസിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാനായില്ല

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്‌റ്റേറ്റിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാന്‍ ആയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതിനാലാണ് ഐ.എസിന് പിടിമുറുക്കാന്‍ സാധിക്കാത്തതെന്നും രാജ്‌നാഥ സിങ് പറഞ്ഞു. ?െഎ.എസ് ഉയര്‍ത്തിയ വെല്ലുവിളികള്‍ എതിര്‍ക്കുന്നതില്‍ നമ്മള്‍ വിജയിച്ചുവെന്നും നരേന്ദ്രമോദി സര്‍ക്കാറിെന്റ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്‌നാഥ് സിങ്ങ് അറിയിച്ചു. 2014 മുതല്‍ കശ്മീരില്‍ 368ഓളം തീവ്രവാദികളെ Read More …

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഉത്തരവിന് സ്‌റ്റേ

കൊച്ചി : ട്രാവന്‍കൂര്‍ ടൈറ്റാനിയം അടച്ചുപൂട്ടാനുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി ഒരുമാസത്തേക്ക് സ് റ്റേ ചെയ്തു. അടച്ചുപൂട്ടാനുള്ള ഉത്തരവു റദ്ദാക്കാന്‍ ടൈറ്റാനിയം കമ്പനിയും ജീവനക്കാരുടെ സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്. 70 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ് കര്‍ഷിച്ച വ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും Read More …

അയ്യേ അയ്യയേ പോസ്റ്റിന് വി.ടിയുടെ മറുപടി

കോഴിക്കോട്: മതം വിശ്വാസവുമായി ബന്ധപ്പെട്ടതെങ്കില്‍ ജാതി സാമൂഹിക യാഥാര്‍ഥ്യമാണെന്നും ജാതിയില്ലാതെ ജീവിക്കുക എന്നത് ഇന്ന് ചുരുങ്ങിയ ചിലയാളുകള്‍ മാത്രം പുലര്‍ത്തി പോരുന്ന വിശേഷാധികാരമെന്നും വിടി ബല്‍റാം എം എല്‍ എ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ജാതീയ സമൂഹത്തില്‍ നടത്തുന്ന പുരോഗമനപരമല്ലാത്ത നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ട് രൂപേഷ് കുമാര്‍ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് ഷെയര്‍ Read More …

സംഘപരിവാറിന്റെ ‘കെണി’യില്‍ വീഴരുത്

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടെയും അവരുമായി ബന്ധമുള്ള മറ്റു സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി ജനപ്രതിനിധികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ സിപിഎം തീരുമാനം. അറിയാതെ പോലും ഇത്തരം സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട പാര്‍ട്ടി ഘടകം വഴി എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവര്‍ക്ക് Read More …

സംസ്ഥാനത്ത് ട്രോളിംഗ് നിരോധന തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധന തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14 മുതല്‍ നിലവില്‍ വരുമെന്ന് അറിയിപ്പ്. ജൂലായ് 31 വരെ 48 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ഇത് സംബന്ധിച്ച അറിയിപ്പ് ഫിഷറീസ് മന്ത്രാലയമാണ് പുറത്തിറക്കിയത്. ഗുജറാത്ത മുതല്‍ കേരളം വരെയുളള കടലോരങ്ങലിലെ രട്രോഴറുകളാണ് നിരോധനത്തിന്റെ പരിധിയില്‍ വരുന്നത്.  അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധനം Read More …

സൗദിയില്‍ വാഹനാപകടം പിഞ്ചുകുഞ്ഞും മാതാവും മരണപ്പെട്ടു

റിയാദ് ; മക്കയിലേക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. റിയാദില്‍നിന്നു മക്കയിലേക്കു പോകവെ പുലര്‍ച്ചെ രണ്ട് മണിയോടെ ദിലം എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. എറണാകുളം സ്വദേശി ഷഹീന്‍ ബാബുവന്റെ ഭാര്യ ഷബീന, ആറ് മാസം പ്രായമുള്ള കുട്ടി ലിയ ഫാത്തിമ എന്നിവരാണു മരിച്ചത്. ഷഹീനെയും മറ്റൊരു മകളെയും Read More …