മദ്യശാല തുറക്കാന്‍ ഇനി പഞ്ചായത്ത് അനുമതി വേണ്ട

തിരുവനന്തപുരം: മദ്യശാല തുറക്കാന്‍ പഞ്ചായത്ത് അനുമതി വേണമെന്ന നിയമം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്. സുപ്രീംകോടതി വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് Read More …

യോഗി ആദിത്യനാഥ് അയോധ്യയില്‍ എത്തി

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. താല്‍ക്കാലിക രാമക്ഷേത്രം മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ എല്‍.കെ. അഡ്വാനി അടക്കമുള്ള ബിജെപിവിഎച്ച്പി നേതാക്കള്‍ക്കെതിരേ ലക്‌നോയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ അയോധ്യയിലെ സന്ദര്‍ശനം. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അയോധ്യയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.

ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെട്ട ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ടുള്ള ഉപരിതലമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെ ചുവടു പിടിച്ചാണ് അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്. Read More …

ജി.സുധാകരനു മറുപടിയുമായി എം.എം.ഹസന്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന കേട്ടുകേള്‍വി മന്ത്രി ജി.സുധാകരന്റെ പ്രതികരണത്തോടെ സ്ഥിരീകരിക്കപ്പെട്ടതായി കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. ഇക്കാലമത്രയും അത് അഭ്യൂഹം മാത്രമായിരുന്നു. ഇപ്പോഴാണു സ്ഥിരീകരിക്കപ്പെട്ടതെന്നും ഹസന്‍ വ്യക്തമാക്കി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്‍ തെറ്റുകാരനാണെന്ന ആരോപണം ശരിയായതു കൊണ്ടല്ലേ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നു രാജിവയ്പ്പിച്ചത്? ഇപ്പോള്‍, അദ്ദേഹം തെറ്റുകാരനല്ല എന്നു Read More …

പുതിയ മദ്യനയം ജൂണ്‍ 30ന്

കൊച്ചി : ജൂണ്‍ 30ന് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബാറുകള്‍ പൂട്ടിയതോടെ ടൂറിസം രംഗത്ത് വന്‍ വരുമാന ഇടിവുണ്ടായെന്ന് ടൂറിസം വകുപ്പ് കണക്കുകള്‍ ഉദ്ദരിച്ച് എക്‌സൈസ് വകുപ്പിന് റിപ്പോര്‍ട്ട് Read More …

ബീഫ് ഫെസ്റ്റ് നടത്താന്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് കുമ്മനം

ബീഫ് ഫെസ്റ്റുകളുടെ കാര്യത്തില്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ നടത്തുന്നത് പോലെ ഡല്‍ഹിയില്‍ പരസ്യമായി ബീഫ് ഫെസ്റ്റ് നടത്താന്‍ യെച്ചൂരിക്ക് ധൈര്യമുണ്ടോയെന്ന് കുമ്മനം ചോദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പ് നിയന്ത്രണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയതിനെയും കുമ്മനം വിമര്‍ശിച്ചു. കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെ വികലമായി Read More …

അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് കേസില്‍ എല്‍ കെ അദ്വാനിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കുറ്റവിമുക്തനാക്കണമെന്ന വിടുതല്‍ ഹര്‍ജിയാണ് തള്ളിയത്. അദ്വാനിക്കെതിരെ കുറ്റം ചുമത്താനുള്ള നിയമനടപടികള്‍ തുടങ്ങി.

മുഖ്യമന്ത്രിക്ക് ആറംഗ പ്രൊഫഷണല്‍ സംഘവും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയില്‍ വികസനവും കൂടുതല്‍ നിക്ഷേപവും ഉറപ്പു വരുത്താനായി പ്രൊഫഷണലുകളുടെ സംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കുന്നു. ഐടി രംഗത്ത് മുഖ്യമന്ത്രിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറംഗ പ്രൊഫഷലുകളുടെ സംഘത്തെ നിയമിക്കാന്‍ ഹൈ പവര്‍ ഐടി കമ്മിറ്റി തീരുമാനിച്ചത്. ചീഫ് മിനിസ്റ്റേഴ്‌സ് ഫെലോ എന്ന് പേരിട്ടിരിക്കുന്ന ഈ സംഘത്തിലേക്ക് മാനേജ്‌മെന്റ മികവിന്റെ അടിസ്ഥാനത്തിലാവും ആളുകളെ Read More …