മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍

കോഴിക്കോട്:  രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക് നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി. കെട്ടിടം ‘സഹ്യ’ ഉദ് ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇന്റര്‍നെറ്റ് രംഗത്തെ വ്യവസായികളുടെ കൂട്ടായ് മയായ Read More …

സി.ആര്‍ മഹേഷിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു

രാഹുല്‍ ഗാന്ധിയുടേയും, എ.കെ ആന്റണിയുടേയും നിലപാടുകളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് പാര്‍ട്ടിക്ക് പുറത്തുപോയ യുവനേതാവ് സി.ആര്‍ മഹേഷ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. രാഹുല്‍ ഗാന്ധിയുമായും എ.കെ ആന്റണിയുമായും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്, Read More …

ബിജെപി നിരോധിച്ചാലും അധികാരത്തിലേറിയാല്‍ ബീഫ് നല്‍കും.

ഷില്ലോങ്: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര തീരുമാനത്തിനെതിരെ വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് തന്നെ രംഗത്ത് വന്നിരിക്കുന്നത് കൗതുകരമാണ്.   കേന്ദ്രം നിരോധിച്ചാലും അധികാരത്തിലെത്തിയാല്‍ നല്ല ബീഫ് ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നാണ് മേഘാലയയിലെ ബിജെപി നേതാവ് ബെര്‍ണാര്‍ഡ് മറാക് വ്യക്തമാക്കിയിരിക്കുന്നത്. 2018ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയാല്‍ ബീഫ് ഉറപ്പാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് Read More …

ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു

കണ്ണൂര്‍: വിഴിഞ്ഞം കരാറിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നെന്ന് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.   വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ ആരെയും ബലിയാടാക്കില്ല. സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തിയാണ് Read More …

കശാപ്പ് നിയന്ത്രണം: കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു

എറണാകുളം: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാനപരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി. സജി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം Read More …

ജുഡീഷ്യല്‍ അന്വേഷണ തീരുമാനം സ്വാഗതാര്‍ഹം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖക്കരാറിലെ അഴിമതിയെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി കരാര്‍ പൊളിച്ചെഴുതുകയായിരുന്നു. ആ ഘട്ടത്തില്‍ത്തന്നെ പ്രതിപക്ഷം ഇക്കാര്യം നിയമസഭയിലും പുറത്തും ശക്തമായി ഉന്നയിച്ചതാണ്.   പക്ഷേ, ഉണ്ട ചോറിന് കൂറ് കാണിക്കുന്നതില്‍ നിന്ന് യു.ഡി.എഫിനെ പിന്തിരിപ്പിക്കാനായില്ല. കരാറിനെക്കുറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ Read More …

ദേവസ്വം മന്ത്രി പരസ്യമായി ഗോമാംസം ഭക്ഷിച്ചത് വിശ്വാസികളെ വേദനിപ്പിച്ചു

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസ സമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. Read More …

എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ മുസ്‌ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നാരോപിച്ചു വിവാഹം റദ്ദു ചെയ്തതില്‍ പ്രതിഷേധിച്ച് സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹമാണ് കോടതി അസാധുവാക്കിയത്.