ക്രമസമാധന രംഗത്ത് കേരളം പൂര്‍ണവിജയം മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രമസമാധാന രംഗത്ത് കേരളം മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തിലാണ്? മുഖ്യമന്ത്രിയുടെ പരാമര്‍ശം.സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പി.ക്കാര്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാണിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി. എം.പി. പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍.എസ്.എസ്., ബി.ജെ.പി., Read More …

പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്നും സെന്‍കുമാര്‍

തിരുവനന്തപുരം: തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ‘ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന ആളല്ല ഞാന്‍. ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കുന്ന ആളുമല്ല. എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെന്ന് അറിയില്ല. ഇതേക്കുറിച്ച് തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ല. കിട്ടിയാല്‍ അതിന്റെതായ നിലയില്‍ നേരിടും’സെന്‍കുമാര്‍ പറഞ്ഞു. പോലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് Read More …

ആറ് ദിവസത്തെ വിദേശയാത്ര പ്രധാനമന്ത്രി ഇന്ന് പുറപ്പെടും

ന്യൂഡല്‍ഹി : ആറ് ദിവസത്തെ വിദേശയാത്ര പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പുറപ്പെടും. ജര്‍മനി, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി ഇത്തവണ സന്ദര്‍ശിക്കുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സാമ്പത്തിക സഹകരണം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യം വെച്ചാണ് മോദി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. മേയ് 30 ന് ജര്‍മനിയിലെത്തുന്ന മോദി പ്രസിഡന്റ് വാള്‍ട്ടര്‍ സ്റ്റെയിന്‍ മെയര്‍, ചാന്‍സിലര്‍ Read More …

കടുത്ത രക്തസമ്മര്‍ദ്ദവും ശ്വാസമുട്ടലും, വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത രക്തസമ്മര്‍ദവും ശ്വാസമുട്ടലുമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലെ ഐസിയുവിലാണ്.   ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി തന്നെ റൂമിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഷീണിതനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോ. ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള Read More …

കശാപ് നിരോധനം കലാപമുണ്ടാക്കാന്‍: ജി സുധാകരന്‍

കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. അങ്ങനെസംഭവിച്ചാല്‍ ജനാധിപത്യരീതിയില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കലാപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ ജനാധിപത്യ വിപ്ലവത്തിലൂടെ സര്‍ക്കാറിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.   കേന്ദ്രസര്‍ക്കാര്‍ കാളക്കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണെന്ന് Read More …

ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച വിവേകിനെ പുറത്താക്കി

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച വിവേകിനെ എ.എൈ.എസ്.എഫ് പുറത്താക്കി. ലോ അക്കാദമിയിലെ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു വിവേക്.     ലക്ഷ്മി നായര്‍ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്നാരോപിച്ചാണ് വിവേക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വിവേക് ഈ പരാതി പിന്‍വലിച്ചിരുന്നു. നേതൃത്വം അറിയാതെ പരാതി പിന്‍വലിക്കുകയും Read More …

നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യത്തിന്റെ കൈയില്‍ തന്നെ: ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖ ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം അടുത്തിടെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ജയ്റ്റ്‌ലിയുടെ പ്രസ്താവന. കാശ്മീരില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയെന്നത് പാകിസ്ഥാന്‍ ജീവിതചര്യ Read More …

കുട്ടികള്‍ക്ക് എന്‍ ആര്‍ സി വഴി ചികിത്സ നല്‍കും: കെ കെ ശൈലജ

പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആരോഗ്യകുറവുളള കുട്ടികളെ കണ്ടെത്തി ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (എന്‍ ആര്‍ സി) വഴി ചികിത്സ നല്‍കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനായി ആരോഗ്യവകുപ്പും പട്ടികവര്‍ഗ്ഗ വകുപ്പും പ്രത്യേക പദ്ധതി രൂപവത്കരിക്കും. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ 100 കിടക്കകളുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Read More …