നിയമനിര്‍മാണം വേണം

കോഴിക്കോട്: കന്നുകാലി നിരോധനം മറികടക്കാന്‍ നിയമനിര്‍മാണം അടക്കമുള്ള നടപടികള്‍ പരിഗണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന എല്ലാ നിയമ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. മാട്ടിറച്ചി അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലകൊളളും. ആര്‍.എസ്.എസ് ഒളി അജണ്ട നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

14,796 ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യ്തു

കൊച്ചി: ഗതാഗത നിയമങ്ങള്‍ ലംഘിച്ചവരും അപകടങ്ങള്‍ക്ക് കാരണക്കാരുമായ ഒന്നരലക്ഷത്തിലേറെ പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിക്ക് ആരംഭം. അഞ്ചില്‍ കൂടുതല്‍ തവണ ഗതാഗതനിയമം ലംഘിച്ച 14,796 പേരുടെ ലൈസന്‍സാണ് ആദ്യഘട്ടത്തില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നടപടിയുണ്ടാവുക എറണാകുളത്താണ്, 1376 പേര്‍. കണ്ണൂരില്‍ 1053 പേര്‍ക്ക് ലൈസന്‍സ് നഷ്ടമാകും. തലശേരിയില്‍ 915, കോഴിക്കോട് Read More …

ബലാത്സംഗ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ മനേക ഗാന്ധി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ബലാത്സംഗ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ മന്ത്രി മനേക ഗാന്ധി രംഗത്ത്. മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗകേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. യുപിയില്‍ നാലു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഇത്തരം കേസുകളോട് മാധ്യമങ്ങള്‍ സഹിഷ്ണുത കാട്ടുന്നില്ലെന്നും മന്ത്രി ആഞ്ഞടിച്ചു. Read More …

എസ് ബിടി ജീവനക്കാരുടെ സംഘടനയ് ക്ക് എസ് ബിഐയിലും തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : എസ് ബി ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ സംഘടനകള്‍ക്ക് എസ്.ബി.ഐയിലും പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി പഴയ എസ്.ബി.ടി ജീവനക്കാര്‍ ഏതു യൂണിയനിലാണ് അംഗത്വം എടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ച് എസ്.ബി.ഐ രണ്ടാഴ് ചയ് ക്കുള്ളില്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഈ സര്‍ക്കുലറിനുള്ള മറുപടിയായി പഴയ എസ്.ബി.ടി ജീവനക്കാര്‍ ഏതു യൂണിയന്റെ വരിസംഖ്യയാണ് Read More …

ആര്‍.എസ്.എസ് അജണ്ട നടപ്പാക്കില്ല

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കശാപ്പ് നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പ്രായോഗികത ഒന്നും പരിശോധിക്കാതെ വ്യക്തമായ അജണ്ട മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ആര്‍.എസ്.എസിന്റേതെന്നും മുരളീധരന്‍ ആരോപിച്ചു.   നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ ഉടമസ്ഥരാണ് തീരുമാനിക്കേണ്ടതെന്നും പുതിയ നിയമം അനുസരിച്ച് കറവ Read More …

കേന്ദ്രസര്‍ക്കാര്‍ നടപടി ദളിതരേയും മുസ്ലീങ്ങളേയും ലക്ഷ്യം വച്ച്: എകെ ബാലന്‍

കോഴിക്കോട്: കന്നുകാലികളുടെ കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പാവപ്പെട്ട മുസ്ലീങ്ങളേയും ദളിതരേയും ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. ന്യൂനപക്ഷങ്ങളെ തുടക്കം തൊട്ടേ ഗോവധനിരോധനത്തിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തുകല്‍ വ്യവസായം ചെയ്യുന്ന ലക്ഷക്കണക്കായ ദളിതരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് എകെ ബാലന്‍ പറഞ്ഞു. കുറഞ്ഞ വിലയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമായ പോഷകാഹാരമാണ് Read More …

കശാപ്പ് നിരോധനനം : കേന്ദ്രത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനായി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാരായം കുടിക്കാന്‍ ഒരാള്‍ക്ക് ഇഷ്ടമാണെന്ന് കരുതി ചാരായം വാറ്റി കുടിക്കാന്‍ നമ്മുടെ നിയമവ്യവസ്ഥ അംഗീകരിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ശരിയല്ലെന്നും സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കന്നുകാലികളെ പരസ്യമായി Read More …

കന്നുകാലി വില്‍പ്പന നിരോധനം ജനങ്ങളോടുള്ള യുദ്ധം; മോഡി ഒരു ഹിന്ദു രാഷ്ട്രത്തിലെ രാജാവല്ല: വി എസ്

തിരുവനന്തപുരം: കന്നുകാലികളുടെ വില്‍പ്പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയും ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വാധികാരപ്രമത്തരായ ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെക്കുന്നത് എന്ത് വിലകൊടുത്തും ചെറുക്കുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു എന്നതു മാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം Read More …