‘മോദി ജീ . . ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും’

മൂന്ന് വര്‍ഷം കൊണ്ട് ആറ് കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദ്ധാനം ചെയ്ത് അധികാരത്തില്‍ വന്ന്, ആറ് ലക്ഷം പേര്‍ക്കു പോലും തൊഴില്‍ നല്‍കാനാവാതെ പരാജയമായി മാറിയവര്‍ക്ക്, തൊഴിലില്ലായ്മ എന്ന അജണ്ടയെ വഴി മാറ്റി യുവജന സമൂഹത്തെ വര്‍ഗ്ഗീയമായി ചേരി തിരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് തീന്‍മേശയിലെ ഈ മിന്നല്‍ അക്രമണമെന്ന് ഡിവൈഎഫ്‌ഐയുടെ ദേശിയ പ്രസിഡന്റ് മുഹമ്മദ് Read More …

വിലക്ക് മറികടന്ന് രാഹുല്‍ ഗാന്ധി സഹാരന്‍പൂരിലേക്ക്

ഡല്‍ഹി: ജാതിസംഘര്‍ഷം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തുന്നത്. സംഘര്‍ഷത്തില്‍ അഗ്‌നിക്കിയായ ദളിതരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിക്കും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് രാഹുല്‍ഗാന്ധിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നത്. സംഘര്‍ഷത്തിന് അയവുവരുത്താനാകാത്തതിനാല്‍ സഹാരന്‍പൂര്‍ എസ്പിയായിരുന്ന സുഭാഷ് ചന്ദ്ര ദുബൈയെ മാറ്റി രണ്ടുദിവസം മുന്‍പ് Read More …

ഖത്തറില്‍ 194 ഇന്ത്യക്കാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസിയുടെ റിപ്പോര്‍ട്ട്

ഖത്തറില്‍ 194 ഇന്ത്യക്കാര്‍ നിലവില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ വെളിപ്പെടുത്തി. 88 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 112 ഇന്ത്യാക്കാരാണ് ഖത്തറില്‍ മരിച്ചതെന്നും അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നുവരുന്ന മാസാന്ത ഓപ്പണ്‍ഹൗസിന്റെ ഭാഗമായാണ് രാജ്യത്ത് തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ Read More …

ബാബറി മസ്ജിദ് കേസ്; അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഹജരാകണമെന്ന് കോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് സി.ബി.െഎ പ്രത്യേക കോടതി ഉത്തരവിട്ടു. അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും വെള്ളിയാഴ്ച കോടതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന്ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം Read More …

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെഫോണ്‍ പദ്ധതിയ്ക്ക് തുടക്കം

തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെഫോണ്‍ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 കോടി ചിലവിലാണ് കെഫോണ്‍ പദ്ധതി തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ പുതിയ ഒപ്റ്റിക്കല്‍ ശൃംഖല സ്ഥാപിക്കുകയാണ്. ഓരോ വര്‍ഷവും പൊതുസ്ഥലത്ത് 1000 സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കും. ആദ്യ രണ്ടു വര്‍ഷം പദ്ധതി നടപ്പിലാക്കേണ്ട സ്ഥലങ്ങള്‍ Read More …

ചര്‍ച്ച നടക്കുന്നതിനാലാണ് ജിഎസ്ടി പാസാക്കാന്‍ വൈകുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തിന് ഗുണകരമായ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ചര്‍ച്ച നടക്കുന്നതിനാലാണ് ജിഎസ്ടി പാസാക്കാന്‍ വൈകുന്നതെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. ജിഎസ്ടി പാസാക്കാന്‍ പ്രത്യേക നിയമസഭ സമ്മേളം വിളിക്കണമോ, ഓര്‍ഡിനന്‍സ് ഇറക്കണോയെന്ന കാര്യം അടുത്ത മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി നികുതി, ചെക്ക് പോസ്റ്റുകള്‍ എന്നിവ സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ലോട്ടറിയില്‍ Read More …

എകെ ആന്റണിക്ക് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം: ബിജെപിക്കെതിരായ വിശാല സഖ്യത്തിന് എതിര് നില്‍ക്കുന്നത് സിപിഐഎം കേരളാ ഘടകമാണെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. കോണ്‍ഗ്രസുമായുള്ള സഖ്യം ആത്മഹത്യാപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നത് സിപിഐഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ലെന്നും കോടിയേരി പറഞ്ഞു. Read More …

വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ഗൗരവതരം മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ വ്യവസായി ഗൗതം അദാനിക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സി.എ.ജി റിപ്പോര്‍ട്ട് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതു, Read More …