പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് അരങ്ങേറുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് നല്‍കിയ നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്കുകള്‍ ഇതാണ് തെളിയിക്കുന്നതെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു. ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുകയാണ്. പോലീസിന്റെ തണലിലാണ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നതെന്നും പ്രതിപക്ഷം Read More …

അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ കാനം

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന വൈദ്യുത മന്ത്രി എം എം മണിയുടെ പ്രസ്താവനക്കെതിരെ സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രി നിയമസഭയില്‍ പറഞ്ഞതുകൊണ്ട് പദ്ധതി നടപ്പാവില്ല. എല്‍ ഡി എഫാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രകടനപത്രികയില്‍ പറയാത്ത കാര്യമാണ് മന്ത്രി സഭയില്‍ പറഞ്ഞത്. നേരത്തെ സ്ഥലമെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. Read More …

സുനിയുമായി അന്വേഷണ സംഘം ഗോശ്രീ പാലത്തിനടിയില്‍ പരിശോധന നടത്തി

കൊച്ചി: നടിയെ ആക്രമിച്ച് പീഡനരംഗങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്ന ഫോണിനായി അന്വേഷണ സംഘം പള്‍സര്‍ സുനിയുമായി ഗോശ്രീ പാലത്തില്‍ തെളിവെടുപ്പ് നടത്തുന്നു. ഗോശ്രീ പാലത്തില്‍ നിന്ന് ഫോണ്‍ വെള്ളത്തിലേക്ക് എറിഞ്ഞെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. മുങ്ങല്‍ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം ഉപയോഗിക്കുന്നുണ്ട്. നേരത്തെ അമ്പലപ്പുഴയിലെ ഫാമിലും സുനിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

16കാരിയെ പീഡിപ്പിച്ച സംഭവം:പള്ളി വികാരി കുറ്റം സമ്മതിച്ചു

പേരാവൂര്‍: പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതിയായ വൈദികന്‍ കുറ്റം സമ്മതിച്ചു.  കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ(48)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. പ്രസവം മറച്ചുവെച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണം Read More …

അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കും

തിരുവനന്തപുരം: പൊതുവിപണിയില്‍ വില വര്‍ധിക്കുന്നതിനാല്‍ വിവിധയിനം അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കാനും ആവശ്യമുള്ളയിടങ്ങളില്‍ പ്രത്യേകമായി അരിക്കടകള്‍ തുടങ്ങാനും നടപടി സ്വീകരിച്ചതായി സെപ്ലെകോ എം.ഡി: എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളം അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കായി ഇതരസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ നെല്ല് ഉല്‍പ്പാദനത്തെ വരള്‍ച്ച ബാധിച്ചതിനാല്‍ ജയഅരിയുടെ വില Read More …

ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

വിജയവാഡ: ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഭുവേശ്വറില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് വിജയ വാഡയ്ക്ക് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ നണ്ടിഗാമ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഒഡിഷയില്‍ നിന്ന് തെലങ്കാനയിലേയ്ക്ക് പുറപ്പെട്ട ബസ് Read More …

മൂന്നു കുട്ടികള്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ദമ്മാം: മലയാളി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു കുട്ടികള്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍സൗമി ദമ്പതികളുടെ മക്കളായ സഫ്വാന്‍ (ആറ്), സൗഫാന്‍ (നാല്) എന്നിവരും ഗുജറാത്തി ബാലനുമാണ് മരിച്ചത്. ദമ്മാമിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇവര്‍ താമസിക്കുന്ന കോമ്പൗണ്ടിലെ സ്വിമ്മിങ് പൂളിലായിരുന്നു അപകടം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് Read More …

അരി വില നിയന്ത്രിക്കുമെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിലോയ്ക്ക് 25 രൂപ നിരക്കില്‍ മാവേലി സ്‌റ്റോറുകള്‍ വഴി അരിവിതരണം നടത്തും. ഇതോടെ വിപണിയിലെ ഉയര്‍ന്ന വില പിടിച്ചുനിര്‍ത്താനാവും. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ Read More …