കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണം

പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാവരും തന്റെ പാര്‍ട്ടിയില്‍ ചേരണം എന്നല്ല ഇതിനര്‍ത്ഥം. പക്ഷെ, പെണ്‍കുട്ടികള്‍ക്കടക്കമുള്ളവര്‍ക്ക് അനീതികളെയും അതിക്രമങ്ങളെയും എതിര്‍ക്കാനുള്ള കരുത്തുണ്ടാവുക ഈ രാഷ്ട്രീയ ബോധത്തിലൂടെയാണെന്നും കെ കെ ശൈലജ Read More …

ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ല

കോഴിക്കോട്• ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ്, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പറഞ്ഞതുതന്നെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സക്കീര്‍ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ബുധനാഴ്ചയാണു സക്കീര്‍ ഹുസൈനെതിരെ Read More …

മന്ത്രി ജലീല്‍ അയ്യപ്പസന്നിധിയില്‍

ശബരിമല: തെന്നിന്ത്യയിലെ പ്രമുഖ ഹൈന്ദവ ആരാധനാലയമായ ശബരിമല സന്നിധിയില്‍ മന്ത്രി കെ.ടി.ജലീല്‍ എത്തിയത് കൗതുകക്കാഴ്ചയായി. ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കെ.ടി.ജലീല്‍ സന്നിധാനത്ത് എത്തിയത്. അപ്രതീക്ഷിതമായി എത്തിയ വിശിഷ്ടാതിഥിയുടെ കയ്യിലേക്ക് ശബരിമല തന്ത്രി തീര്‍ഥജലം പകര്‍ന്നു നല്‍കി. ദേവസ്വം ബോര്‍ഡ് അംഗങ്ങളും സി.പി.എം.നേതാക്കളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ശബരിമലയിലെ സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയ Read More …

സൗദിയില്‍ വീണ്ടും നിതാഖാത്ത്

റിയാദ്: ഡിസംബര്‍ മുതല്‍ സൗദി അറേബ്യയില്‍ ആരംഭിക്കുന്ന മൗസൂന്‍ നിതാഖാത് പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവും. മുഖ്യനടത്തിപ്പ് ചുമതലകളില്‍ സ്വദേശികളായവരെ നിയമിക്കുന്നതിനുള്ളതാണ് പുതിയ നിയമം. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നിതാഖാതിന്റെ മൂന്നാം ഘട്ടമായ മൗസൂന്‍ നിതാഖാത് നടപ്പിലാക്കുന്നത്. സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ മുഖ്യചുമതലകളില്‍ സ്വദേശികളെ നിയമിക്കുന്നതിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. സൗദിയിലെ സ്ഥാപനങ്ങളുടെയെല്ലാം മുഖ്യനടത്തിപ്പുകാരായി Read More …

വന്‍ പൊട്ടിത്തെറി

ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വന്‍ പൊട്ടിത്തെറി. പടക്കവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന കടകളാണ് കത്തിയമര്‍ന്നത്. 100ല്‍ അധികം പടക്ക വ്യാപാരശാലകള്‍ കത്തിയമര്‍ന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദീപാവലി ആഘോഷങ്ങള്‍ക്കായി വെടിക്കെട്ട് സാമഗ്രികള്‍ വന്‍ തോതില്‍ സൂക്ഷിച്ചിരുന്നത് പൊട്ടിത്തെറിയുടെ ആക്കംകൂട്ടി. ആരോഗ്യത്തിന് ദൂഷ്യകരമായ വാതകങ്ങള്‍ പുകയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സമീപവാസികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീയണയ്ക്കാണനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

ഇടത് സര്‍ക്കാര്‍ വാക്ക് പാലിച്ചു

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 56 ഹെക്ടര്‍ തരിശ് നിലത്ത് കൃഷിയിറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇടതു മുന്നണി സര്‍ക്കാറിന്റ ആദ്യ മന്ത്രിസഭാ യോഗ തീരുമാനമായിരുന്നു ആറന്മുള വിമാന താവള പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുക എന്നത്. പ്രാരംഭഘട്ടമെന്ന നിലയില്‍ 56 ഹെക്ടര്‍ പാടത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഉദ്ഘാടനത്തിന്റെ തുടര്‍ച്ചയായി വിമാനത്താവള പദ്ധതി Read More …

വിദ്യാര്‍ഥിയെ ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു

ഭോപ്പാല്‍: സഹയാത്രികര്‍ നോക്കിനില്‍ക്കേ കോളജ് വിദ്യാര്‍ഥിയെ ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു. മധ്യപ്രദേശിലെ റീവായില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 19കാരിയായ ആദിവാസി വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. കോളജ് സ്ഥിതിചെയ്യുന്ന റീവായില്‍നിന്നു സ്വദേശമായ സിധിയിലേക്ക് ദീപാവലി ആഘോഷിക്കുന്നതിനായി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ശിവേന്ദ്ര സിംഗ് പരിഹര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇടയ്ക്കുവച്ചാണ് ബസില്‍ കയറിയത്. ഇയാള്‍ Read More …

അവതരണം തടഞ്ഞു

ന്യൂഡല്‍ഹി: ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നോവലിന്റെ നാടകാവിഷ്‌കാരം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖസാക്കിന്റെ ഇതിഹാസം മറ്റേതെങ്കിലും രൂപത്തില്‍ പുനര്‍നിര്‍മിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും അവതരിപ്പിക്കുന്നതും തടഞ്ഞുകൊണ്ടാണ് ഉത്തരവ്. നാടകത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി. വിജയന്റെ മകന്‍ മധു വിജയന്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് നടപടി.കേസ് നവംബര്‍ Read More …