പുത്തന്‍ നോട്ടുകള്‍ കൈക്കൂലി പിടിവീണത് പ്രധാനമന്ത്രിയുടെ നാട്ടില്‍

അഹമ്മദാബാദ്: കറന്‍സി നിരോധനത്തിന്റെ പേരില്‍ ജനങ്ങള്‍ പണം മാറ്റിയെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ഒരാഴ്ച മുമ്ബു മാത്രം പുറത്തിറങ്ങിയ രണ്ടായിരം രൂപയുടെ പുത്തന്‍ നോട്ടുകള്‍ മാത്രമായി നാലുലക്ഷം കൈക്കൂലി വാങ്ങിയതിന് രണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വ്യക്തികള്‍ക്ക് നേരിട്ട് നാലായിരം രൂപയും അക്കൗണ്ടിലൂടെ ആഴ്ചയില്‍ 20,000 രൂപയും മാത്രം പിന്‍വലിക്കാനേ അനുമതിയുള്ളൂ എന്നതിനാല്‍ ഇത്രയും രണ്ടായിരം Read More …

പ്രതിസന്ധിയുണ്ടാക്കി

പാലക്കാട് • കള്ളപ്പണക്കാര്‍ക്കെതിരെയുള്ള കേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രഹരമായ നോട്ടു നടപടി നാട്ടില്‍ പ്രതിസന്ധി ഉണ്ടാക്കി എന്ന വസ്തുത നിഷേധിക്കുന്നില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. രാജ്യത്ത് വിനിയോഗത്തിലിരിക്കുന്നതില്‍ 85% വും 500, 1000 നോട്ടുകളാണ്. ഇത് അസാധുവാക്കിയതോടെ ജനങ്ങള്‍ വിഷമകരമായ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. കേന്ദ്രം കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്‌ബോള്‍ രാഷ്ട്രീയ ഉദ്ദേശ്യം Read More …

എരുമേലി വിമാനത്താവളം ശ്രമിക്കുന്നു

കോട്ടയം: ശബരിമല തീര്‍ഥാടകരുടെ സൗകര്യം മുന്നില്‍ കണ്ട് പ്രഖ്യാപിച്ച എരുമേലി വിമാനത്താവളം പദ്ധതി അട്ടിമറിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. തന്റെ ഫേസ് ബുക്ക് പേജിലാണ് ജോര്‍ജ് ഇത്തരക്കാര്‍ക്കെതിരേ ആഞ്ഞടിച്ചത്. ഒരു നാടുമുഴുവന്‍ വികസനത്തിനായി കാതോര്‍ത്തിരിക്കുമ്പോള്‍ അതിനെ തുരങ്കംവയ്ക്കാന്‍ ആര് ശ്രമിച്ചാലും ജനപിന്തുണയോടെ ശക്തമായി നേരിടും. മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന് Read More …

റിസര്‍വ് ബാങ്കിനു മുന്നില്‍ മുഖ്യമന്ത്രിയുടെ സമരം

തിരുവനന്തപുരം • സമരത്തില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച മൂന്നു മണിക്ക് വിഷയത്തില്‍ സര്‍വകക്ഷി യോഗവും ചേരും. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളടക്കം പങ്കെടുക്കുന്ന യോഗത്തില്‍ ഭാവി സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും. ബിജെപിയേയും യോഗത്തിലേക്ക് ക്ഷണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് Read More …

മോദി ഉലകം ചുറ്റും വാലിബനെന്ന് വിഎസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദിയെന്ന് വിഎസ് പറഞ്ഞു. ഉലകം ചുറ്റും വാലിബനാണ് മോദി. നോട്ടുകള്‍ നിരോധിച്ച മോദി ജപ്പാനിലേയ്ക്ക് പറന്നു. വിദേശത്ത് മോദി കുശാലായി ശാപ്പാട് അടിക്കുന്നു, പാട്ടുപാടി രസിക്കുന്നു, കുഴലൂതുന്നു, ഡാന്‍സ് ചെയ്യുന്നു. സ്വന്തം Read More …

ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു:വായ്പ നിക്ഷേപ പലിശ നിരക്ക് കുറയും

മുംബൈ: നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു.ചൊവാഴ്ചയിലെ കണക്കുപ്രകാരം എസ്ബിഐയുടെ 24,000ശാഖകളിലായി 92,000 കോടിയുടെ നിക്ഷേപമാണെത്തിയത്. എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപം കുമിഞ്ഞുകൂടുന്നത് നിക്ഷേപ പലിശ നിരക്കുകള്‍ കുറയാന്‍ ഇടവരുത്തും. അതോടൊപ്പം ഭവനവായ്പ, വാഹന വായ്പ എന്നിവയടക്കമുള്ളവയുടെ പലിശ നിരക്കുകളും ഉടനെ താഴുമെന്നും അരുന്ധതി ഭട്ടാചാര്യ സൂചിപ്പിച്ചു. വന്‍തുകകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ Read More …

അതിസമ്പന്നരെ ആരേയും ബാങ്കുകളുടെ ക്യൂവില്‍ കണ്ടില്ല

മുംബൈ: നോട്ടുകള്‍ നിരോധിച്ച സംഭവം ആരുടെ കണ്ണില്‍ പൊടിയിനാണുള്ള തീരുമാനമാണെന്ന് വിശദീകരിക്കാന്‍ മോഡിയോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കുന്നതിനെ കുറിച്ച് മോഡി ബിജെപി നേതാക്കള്‍ക്കെല്ലാം സൂചന നല്‍കിയിട്ടുണ്ട്. അതിന്റെ തെളിവാണ് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്ന കൈയ്യില്‍ നോട്ടുകളുടെ ശേഖരവുമായി നില്‍ക്കുന്ന ബിജെപി നേതാക്കളുടെ ചിത്രം, എവിടെ നിന്നാണ് അവര്‍ക്ക് ഈ പൈസയൊക്കെ കിട്ടുന്നതെന്നും രാഹുല്‍ ചോദിച്ചു. Read More …

നോട്ട് നിരോധനം : നവംബര്‍ 19ന് ആര്‍ബിഐ ജീവനക്കാര്‍ കൂട്ടഅവധിയ്ക്ക്

കൊല്‍ക്കത്ത: നവംബര്‍ 19 ന് ആര്‍ബിഐ ജീവനക്കാര്‍ കൂട്ട അവധി എടുക്കുന്നു. ജീവനക്കാരുടെ അധികാരപരിധിയില്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലിനെ പ്രതിഷേധിച്ചാണ് ആര്‍ബിഐ പണി മുടക്ക് പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ആര്‍ബിഐ യില്‍ മുടങ്ങികിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജജമാക്കാനും ബാങ്കിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പണിമുടക്കിലൂടെ തീരുമാനത്തിലെത്തുമെന്നും എഐആര്‍ബിഇഎ ജനറല്‍ സെക്രട്ടറി സമീര്‍ ഘോഷ് അറിയിച്ചു. ആര്‍ബിഐ നോട്ട് Read More …