മാവോയിസ്റ്റുകള്‍ പരിശീലനം നടത്തി

നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവു ലഭിച്ചതായി പോലീസ്. ഗ്രനേഡ് അടക്കമുള്ളവ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചതിന്റെ വിവരങ്ങള്‍ കാട്ടില്‍നിന്നു ലഭിച്ച പെന്‍ഡ്രൈവില്‍ ഉള്ളതായാണ് സൂചന. ഉദ്യോഗസ്ഥരെ കണ്ടാല്‍ ആയുധം പ്രയോഗിക്കണമെന്ന് മാവോയിസ്റ്റുകള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നതായും മാവോയിസ്റ്റുകള്‍ ഉപയോഗിച്ച പുസ്തകത്തില്‍ ഇക്കാര്യങ്ങളെ സംബന്ധിച്ചു സൂചനയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ചും തുടര്‍നീക്കങ്ങളെ Read More …

അഴിമതിക്കെതിരേ പോരാടുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍

തിരുവനന്തപുരം: അഴിമതിക്കെതിരേ നീക്കം നടത്തുന്നവര്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല, അവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ സംശുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം നേരിടേണ്ടിവരും. ഇത് സാധാരണ നടപടിക്രമം Read More …

മോദിയെ വിമര്‍ശിച്ച് വീണ്ടും മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും രംഗത്ത്. നോട്ട് നിരോധനത്തിലൂടെ യുദ്ധകാലത്തേതിന് സമാനമായ അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും രാജ്യത്തെ സാധാരണക്കാര്‍ അതിദാരുണമായ അവസ്ഥയിലാണെന്നും സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ ആരോപിച്ചു. ഹിന്ദു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ നിലപാട് വീണ്ടും വ്യക്തമാക്കിയത്. അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമായ ആയ നീക്കമായിരുന്നില്ല Read More …

ചുരിദാര്‍ ധരിച്ചു കയറുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കിയ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ഉത്തരവിനെതിരേ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ചുരിദാര്‍ ആരാചവിരുദ്ധമാണെന്ന ക്ഷേത്രം ഭരണസമിതിയുടെ നിലപാട് ശരിവച്ചാണ് ഹൈക്കോടതി വിധി.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

അലഹബാദ്:  മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം സ്ത്രീകളുടെ അവകാശലംഘനമാണ് മുത്തലാഖെന്ന് കോടതി പരാമര്‍ശിച്ചു. വ്യക്തിനിയമ ബോര്‍ഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി മുത്തലാഖ് സംബന്ധിച്ചുള്ള കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെ സ്ത്രീകളില്‍ നിന്നും പുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഇസല്‍മിക ആചാരത്തിനെതിരേ അനേകം പരാതികളാണ് ഇതിനകം Read More …

കെഎസ്ആര്‍ടിസി: ശമ്പളം വൈകും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകും. 100 കോടി രൂപ വായ്പ എടുക്കാനുള്ള ശ്രമം കോര്‍പ്പറേഷന്‍ തുടരുകയാണ്. കനറ ബാങ്കില്‍ നിന്ന് വായ്പ എടുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണ ആകാത്തതിനാല്‍ കെഎസ്ആര്‍ടിസി ഫെഡറല്‍ ബാങ്കിനെ സമീപിച്ചു. ഇവരും വായ്പ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല.   എട്ടാം തീയതി ആയിട്ടും ശമ്പളം Read More …

കേന്ദ്രത്തിന്റെ നടപടി നിക്ഷേപകരെ ദ്രോഹിക്കാന്‍

ന്യൂഡല്‍ഹി : പണമിടപാടുകള്‍ നിയന്ത്രിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയില്‍. കേന്ദ്രത്തിന്റെ നടപടി തെറ്റെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ബാങ്കുകള്‍ വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ ബെഞ്ചിലാണ് സഹകരണ ബാങ്കുകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ജയലളിതയുടെ പിന്‍ഗാമി ശശികല തന്നെ

ചെന്നൈ:  അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുന്നുവെന്നു സൂചന. അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ജയലളിതയുടെ പിന്‍ഗാമിയായി പനീര്‍സെല്‍വത്തെ മുഖ്യമന്ത്രിയാക്കിയെങ്കിലും യഥാര്‍ത്ഥ പിന്‍ഗാമിയായി ശശികല തന്നെ കടന്നുവരും എന്നാണ് ലഭ്യമായ വിവരം. സര്‍ക്കാരിലും പാര്‍ട്ടിയിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ശശികല. ജയലളിത Read More …