Category: Featured
അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളെത്തി
ചെന്നൈ: തിങ്കളാഴ്ച രാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചിരുന്നു. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്‌നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഒഴുകി എത്തുകയാണ്. വൈകിട്ടു നാലു Read More …
കേരള നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സംസ്‌കാര ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജയയുടെ സംസ്‌കാര ചടങ്ങിനെത്തുക. ഇന്ന് വൈകിട്ട് 4.30ന് മെറീന ബീച്ചിലെ എംജിആര്‍ സ്മാരകത്തിനു സമീപമാണ് സംസ്‌കാരം നടക്കുക. Read More …
പനീര്‍ശെല്‍വമോ ശശികലയോ പിന്‍ഗാമിയാര്?
ചെന്നൈ-തമിഴ് രാഷ്ട്രീയത്തില്‍ ജയലളിതയുടെ പിന്‍ഗാമി ആരാകും? പുതിയ മുഖ്യമന്ത്രി പനീര്‍ശെല്‍വമോ അതോ ജയയുടെ തോഴിയായിരുന്ന ശശികലയോ? ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ പോന്ന നേതാവില്ല എന്നതാണ് എഐഎഡിഎംകെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.വികെ ശശിരല നടരാജന്‍ എന്ന തോഴി തന്നെ പാര്‍ട്ടിയുടെ സ്റ്റിയറിങ്ങ് പിടിക്കുമെന്നാണ് കരുതുന്നത്.വിവിധ കേസുകളില്‍ ജയലളിതക്കൊപ്പം ശശികലയും ജയില്‍വാസം അനുഭവിച്ചിരുന്നു. Read More …
പോരാട്ടത്തിന്റെ നാള്‍ വഴികള്‍
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജീവിതം നാടകീയതകള്‍ ഏറെ നിറഞ്ഞതായിരുന്നു.തെന്നിന്ത്യന്‍ സിനിമയിലിടെ ജനഹൃദയങ്ങളില്‍ ഇടം നേടി ഇച്ഛാശക്തിയിലൂടെ രാഷ്ട്രീയഭൂമികയില്‍ ആധിപത്യമുറപ്പിച്ച ജയയുടെ ജീവതം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമീനതകളില്ലാത്തതാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ… 1948 ഫെബ്രുവരി 24- കര്‍ണാടകയിലെ മൈസൂര്‍ സംസ്ഥാനത്ത് ജയറാമിന്റെയും വേദവല്ലിയുടേയും മകളായി ജയലളിതയുടെ ജനനം 1950 – പിതാവ് ജയറാം മരിക്കുന്നു.അമ്മ Read More …
അമ്മക്കായി ആത്മാഹുതി
ചെന്നൈ- ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ദുഖം താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ ജീവനൊടുക്കി. വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവനൊടുക്കിയത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ കടുത്ത ദുഖത്തിലാണ്. വാവിട്ടുകരഞ്ഞും മാറത്തടിച്ചും അവര്‍ അമ്മയുടെ വിയോഗം ഉള്‍കൊള്ളാനാകാതെ കടുത്ത വേദനയിലാണ്. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടകിന് ശേഷം ഇതുവരെ ആറുപേര്‍ ആത്മാഹുതി ചെയ്തിട്ടുണ്ട്.
തമിഴകം കണ്ണീരകം
ചെന്നൈ-അമ്മക്ക് വേണ്ടി ഉതിര്‍ന്നു വീഴുന്ന കണ്ണീരില്‍ തമിഴ്‌നാട് കണ്ണീര്‍ നാടായി. ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ജയലളിതയുടെ ഭൗതികശരീരത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തുന്നത് പതിനായിരങ്ങളാണ്.വൈകീട്ട് നാലരക്ക് മറീന ബീച്ചിലെ എം.ജി.ആറിന്റെ ശവകുടീരത്തിനടുത്ത് അന്തിയുറങ്ങുന്നതിന് മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട പുരുട്ചി തലൈവിയെ ഒരു നോക്കു കാണാന്‍ ജനസഹസ്രങ്ങള്‍ വരിയായി കാത്തു നില്‍ക്കുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും ഏറെ സ്വാധീനിച്ച Read More …
ജയയുടെ മരണവാര്‍ത്ത നിഷേധിച്ച് അപ്പോളോ ആശുപത്രി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിത അന്തരിച്ചതായ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അപ്പോളോ ആശുപത്രി. വൈകിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ചു വിശദീകരണമുള്ളത്. എന്നാല്‍, ജയയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ അവസാന ശ്രമങ്ങള്‍ തുടരുകയാണെന്നും ആശുപത്രിയുടെ പത്രക്കുറിപ്പിലുണ്ട്. നേരത്തെ, ജയ ടിവിയും മരണവാര്‍ത്ത നിഷേധിച്ചു രംഗത്തെത്തിയിരുന്നു. ചില തമിഴ് വാര്‍ത്താ ചാനലുകളാണ് ജയലളിത മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. Read More …
