ഡിജിറ്റല്‍ ഇന്ത്യയാണ് സ്വപ്നം

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ചില പ്രതിസന്ധികളെ പൗരന്മാര്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് രാജ്യത്തെ ജനങ്ങളില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ വ്യക്തമാക്കി. നോട്ട് രഹിത സാമ്ബത്തിക രംഗത്തേക്ക് താന്‍ ചെറുകിട വ്യാപാരികളെ Read More …

തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍–റോഡ് ഗതാഗതം തടയാനും പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.   ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സഹകരണ പ്രതിസന്ധി Read More …

നോട്ട് പിന്‍വലിക്കല്‍ നടപടി പിഴവ് സംഭവിച്ചു

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിനെതിരേ മുന്‍ പ്രധാനമന്ത്രി നടത്തിയത്. നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തെ വളര്‍ച്ചാനിരക്ക് രണ്ട ശതമാനം കുറയും. പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസം ചോദിച്ച Read More …

ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാക്കണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്‍കി.തിരുവമ്പാടിയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ 1,800 ഏക്കര്‍ ഭൂമി പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പ്രകാരം വിമാനത്താവളത്തിന് അനുയോജ്യമാണെന്നാണ് മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ പറയുന്നത്. അനുദിനം കരിപ്പൂര്‍ വിമാനത്താവളം Read More …

എലിസബത്ത് സൂസന്‍ കോശിക്ക് സ്വര്‍ണം

തിരുവനന്തപുരം: അഖിലേന്ത്യാ പോലീസ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശിക്ക് സ്വര്‍ണം. വനിതകളുടെ 50 റൈഫിള്‍ ത്രീ പൊസിഷനിലാണ്് കേരള പോലീസിനായി മത്സരിച്ച എലിസബത്തിന് സ്വര്‍ണ മെഡല്‍ ലഭിച്ചത്

നോട്ട് അസാധുവാക്കലിനെതിരെ ബി ജെ പി എം പി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ഭരണത്തിലിരിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍ ജീവിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് എന്നും അദ്ദേഹം വിമര്‍ശിക്കുന്നു

പലിശ നിരക്കുകള്‍ കുറച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. വിവിധ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശയില്‍ 1. 25 ശതമാനം മുതല്‍ 1.9 ശതമാനം വരെ കുറച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയര്ന്ന സാഹചര്യത്തിലാണ് പലിശ കുറച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം ഒന്നര ലക്ഷം കോടി രൂപയുടെ Read More …

സമവായമില്ല

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാക്കളുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇന്നു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്നും എല്ലാ കക്ഷികളെയും യോഗത്തിലേക്കു ക്ഷണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്