ആഭാസ പരാമര്‍ശം: ആണുങ്ങളുടെ നേരംപോക്ക് മാത്രം
ന്യൂയോര്‍ക്ക് • സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ!് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ്. പുറത്തുവന്ന വിഡിയോയിലെ ട്രംപിന്റെ സംഭാഷണം ഗൗരവമായി കാണേണ്ടതില്ല. ആണുങ്ങളുടെ നേരംപോക്ക് മാത്രമാണിതെന്നും മെലാനിയ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ സ്ത്രീകളെപ്പറ്റി ആഭാസ പരാമര്‍ശങ്ങള്‍ നടത്തിയ ട്രംപിനു അമേരിക്കന്‍ ജനത മാപ്പു നല്‍കണമെന്ന ആവശ്യവുമായി മെലാനിയ രംഗത്തെത്തിയിരുന്നു. Read More …
