കാഷ്മീരില്‍ കല്ലേറില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ കല്ലേറില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. സ്‌പെഷല്‍ പോലീസ് ഓഫീസര്‍ ഹേമന്ത് കൗറാണ് കൊല്ലപ്പെട്ടത്. കത്വജില്ലയിലെ പിന്തര്‍ ചൗകിലായിരുന്നു സംഭവം. ഹേമന്ത് കൗറുമായി രണ്ടുപേര്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതികള്‍ ഹേമന്തിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഹേമന്തിന് ഗുരുതര പരിക്കേറ്റു. രക്തത്തില്‍ കുളിച്ചുകിടന്ന ഹേമന്തിനെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്വേഷണ സംഘത്തിനു മേല്‍ സമ്മര്‍ദമില്ല

തിരുവന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. കണ്ണൂരില്‍ ക്രമസമാധാനനില കൈകാര്യം ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശനിയാഴ്ച മുസാഫര്‍നഗറിലെ മാണ്ഡിയിലാണ് സംഭവം. 25 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ പ്രതിയുടെ വീട്ടിലേക്കുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ച

തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ച നടക്കും. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുക, ബിജെപിയും സിപിഎമ്മും നടത്തുന്ന അക്രമം നിര്‍ത്താന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച്. നേരത്തെ, ശക്തമായ പ്രതികൂല ജനവികാരത്തിനു മുന്നില്‍ അടിയറവു പറയാന്‍ വ്യവസായമന്ത്രി ഇ.പി. ജയരാജനും സി.പി.എമ്മും നിര്‍ബന്ധിതമായെങ്കിലും ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും Read More …

സര്‍ക്കാരിനേറ്റ തിരിച്ചടി: കുഞ്ഞാലികുട്ടി

മലപ്പുറം: മന്ത്രി ഇ.പി.ജയരാജന്റെ രാജി ഇടതു പക്ഷത്തിനും സര്‍ക്കാരിനുമേറ്റ തിരിച്ചടിയാണെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി. സ്വജനക്ഷപാതത്തിന്റെ പേരില്‍ മൂന്നു മാസം കൊണ്ട് ഒരു മന്ത്രി രാജി വക്കുന്നത് ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്ന് കുഞ്ഞാലികുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഴിമതിയില്ല, സ്വജനപക്ഷപാതമില്ല എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. എന്നാല്‍ സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഒരു മന്ത്രിക്ക് രാജി Read More …

ജയരാജന്റെ രാജി തിരുത്തല്‍ നടപടിയെന്ന് എസ്.രാമചന്ദ്രന്‍പിള്ള

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത് തെറ്റ് തിരുത്തല്‍ നടപടിയുടെ ഭാഗമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ബോധ്യമായപ്പോള്‍ തന്നെ പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ തുടങ്ങിയിരുന്നു. അതിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. യുഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികളുടെ പ്രവര്‍ത്തനം പോലെയല്ല സിപിഎമ്മിന്റേത്. ക്രമരഹിതമായ ഒരു Read More …

കാമുകിയെ നോക്കിയ 20 കാരന് മേല്‍ കാര്‍ ഇടിച്ച് കയറ്റി

ലണ്ടന്‍: കാമുകിയെ നോക്കിയെന്ന കാരണത്താല്‍ 20 കാരനെ കാറ് കയറ്റി കൊല്ലാന്‍ ശ്രമിച്ച 26കാരന് കോടതി 20 മാസം തടവ് ശിക്ഷ വിധിച്ചു. ട്രെയിനില്‍ വച്ച് കാമുകിയെ നോക്കിയതില്‍ വില്ല്യം വൈറ്റ്‌ഹോണ്‍ 20 കാരനുമായി തര്‍ക്കം നടന്നിരുന്നു. ട്രെയിനില്‍ വച്ച് പ്രശ്‌നമുണ്ടാക്കിയതിന് ഇരുവരെയും സ്റ്റേഷനില്‍ ഇറക്കിവിട്ടു. അവിടെ വച്ചാണ് യുവാവിന് മേല്‍ കാര്‍ ഇടിച്ച് കയറ്റിയത്. Read More …

പാക് വനിതാ ഫുട്‌ബോളര്‍ ഷാഹ്ലില കാറപകടത്തില്‍ മരിച്ചു

പാക് വനിതാ ടീം കളിച്ച അവസാന അന്താരാഷ്ട്ര മത്സരമായ സാഫ് വനിതാ ഫുട്‌ബോളില്‍ ഷാഹ്ലില ദേശീയ ടീമിന്റെ ജെഴ്‌സിയണിഞ്ഞിരുന്നു. പാക് ആഭ്യന്തര ഫുട്‌ബോളില്‍ ബലൂചിസ്താന്‍ യുണൈറ്റഡ് എഫ്.സി.യുടെ താരമായിരുന്നു. പാക് യുവതികളെ ഫുട്‌ബോളിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ വലിയ പങ്കാണ് ഷാഹ്ലില വഹിച്ചത്. മാറഡോണയെയും മെസ്സിയെയും കണ്ടുപഠിച്ച് ഏഴാം വയസ്സ് മുതല്‍ പന്ത് തട്ടിത്തുടങ്ങിയ ഷാഹ്ലില 2009, 2011, Read More …